Latest Updates
-
ബംഗളൂരുവിലും ചെന്നൈയിലും കനത്ത മഴ: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, യാത്രക്കാർ ശ്രദ്ധിക്കുക -
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ
സ്വഭാവത്തില് എന്തെങ്കിലും മാറ്റമുണ്ടോ?
നമ്മുടെ സ്വഭാവ രൂപീകരണത്തില് ടിവിക്കു വല്ല പങ്കുമുണ്ടോ? ഉണ്ടെന്നായിരിക്കും നമ്മുടെ എല്ലാം ഉത്തരം. ഇപ്പോള് ടി വി തുറന്നാല് കാണാനുള്ളതും കേള്ക്കാനുള്ളതും അത്ര സുഖകരമായ വാര്ത്തയായിരിക്കില്ല.
കുട്ടികള് മുതല് വലിയവര് വരെ ഇതിന്റെ ഇരകളായി മാറിയിരിക്കുകയാണ്. അതുകൊണ്ടു തന്നെ ഇതിന്റെ പ്രത്യാഘാതങ്ങള് നല്ലതാണെങ്കിലും ചീത്തയാണെങ്കിലും അനുഭവിക്കേണ്ടവര് നമ്മള് തന്നെയാണ്. എന്നാല് പലരിലും പല തരത്തിലാണ് ടി വിയുടെ സ്വാധീനം.
നമ്മുടെ സ്വഭാവത്തിലും ജീവിത രീതിയിലും ടിവി സീരിയലുകളും റിയാലിറ്റി ഷോകളും വഹിക്കുന്ന പങ്ക് എന്തൊക്കെയെന്ന് അറിയേണ്ടേ? ഇത് വായിക്കൂ...

ഞാന് ഒരു ബുദ്ധിജീവി
വാര്ത്താധിഷ്ഠിത പരിപാടികള് മാത്രം കാണുന്നവര്ക്ക് ഉള്ള ഒരു ചിന്തായഗതിയാണ്. വാര്ത്താധിഷ്ഠിത പരിപാടികളും വാര്ത്താ ലേഖനങ്ങളും മാത്രം വായിക്കുന്നവരില് ധാരാളം പൊതുവിഞ്ജാനം കൂടുതലായിരിക്കും. എന്നാല് ഇവര് പറയുന്നത് മാത്രമായിരിക്കും ശരി എന്നൊരു ചിന്ത ഇവരില് ഉണ്ടാകും. അതാണ് പ്രശ്നം.

പാട്ടുകാരനായാലോ
കുട്ടികളെ വരെ ഈ ചിന്ത ബാധിക്കും. ഒരു കണക്കിന് കുട്ടികളില് സംഗീതപ്രേമം ഉണ്ടാവുന്നത് നല്ലതാണ്. എന്നാല് സംഗീത റിയാലിറ്റി ഷോകളിലെ യുദ്ധം പല കുട്ടികളേയും വഴി തെറ്റിക്കും. ഫഌറ്റിനും പണത്തിനും പ്രശസ്തിക്കും മാത്രമായി ആണ് ഇങ്ങനൊരു പരിപാടി എന്ന ചിന്ത വരും. കൂടാതെ കലയെ വ്യവസായമായി മാത്രം കാണാന് ഇവര് നിര്ബന്ധിതരാവും.

കുടുംബകലഹങ്ങളില് വില്ലന് സീരിയല്
കുടുംബകലഹങ്ങളില് മുന്പന്തിയില് നില്ക്കുന്നത് ടി വി സീരിയലുകള് ആണെന്ന കാര്യത്തില് സംശയമില്ല. അമ്മായി അമമ മരുമകള് വഴക്കും, അച്ഛനും മക്കളും തമ്മിലുള്ള വഴക്കും ഭാര്യയും ഭര്ത്താവും തമ്മിലുള്ള വഴക്കും എല്ലാം നമ്മുടെ വീട്ടമ്മമാരുടെ ഉറക്കം കെടുത്തുന്നു എന്ന കാര്യത്തില് സംശയമില്ല.

ആഡംബര ഭ്രമം കൂടുതല്
ആഡംബര ഭ്രമം ഏറ്റവും കൂടുതല് വരുന്നതു തന്നെ സീരിയലുകളും റിലാലിറ്റി ഷോകളും ചെലുത്തുന്ന സ്വാധീനത്തില് നിന്നാണ്. സീരിയലിലെ നായികയുടെ സാരിയും ആഭരണങ്ങളും മറ്റും പല സ്ത്രീകളേയും വലയിലാക്കും.

കാര്ട്ടൂണ് കുട്ടികളെ വഴി തെറ്റിക്കും
കാര്ട്ടൂണ് സ്ഥിരമായി കാണുന്ന കുട്ടികളില് പഠിക്കാനുള്ള കഴിവ് നഷ്ടപ്പെടും. കൂടാതെ ഇവര്ക്ക് തന്നെ തോന്നും തങ്ങള്ക്ക് എക്സ്ട്രാ പവറുണ്ട് ഇത് ഞങ്ങളുടെ ലോകമാണ് എന്ന്. ഇത് മുഴുവന് സമയവും കുട്ടികളില് മേധാവിത്വ ചിന്തയ്ക്ക് കാരണമാകും.

ആകാംഷയുടെ മുള്മുനയില്
ആളുകളെ ആകാംഷയുടെ മുള്മുനയില് നിര്ത്തന് പല പരിപാടകളും ശ്രമിക്കാറുണ്ട്. എന്നാല് ഇത് പ്രേക്ഷകരില് ഉണ്ടാക്കുന്ന പ്രശ്നങ്ങള് എന്നു പറയുന്നത് ആരോഗ്യപരമായും മാനസികപരമായും ഉള്ള ബുദ്ധിമുട്ടുകളാണ്.

കൊലപാതകികള് വരെയാവുന്നു
സിനിമയും സീരിയലും നമ്മളെ കൊലപാതകികള് വരെയാക്കുന്നു. സിനിമയില് നിന്നും ഊര്ജ്ജം ഉള്ക്കൊണ്ട് നായകന് ചെയ്യുന്ന പോലെയുള്ള പ്രവര്ത്തികള് ചെയ്യുക. പക്ഷേ സിനിമയിലെ നല്ല കാര്യങ്ങള് ഉള്ക്കൊള്ളാന് പ്രേക്ഷകരായ നമ്മള് തയ്യാറാവില്ല.



Click it and Unblock the Notifications
