Latest Updates
-
2026 ഓഗസ്റ്റ് 21: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, തൊഴിലിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം! -
ഓഗസ്റ്റ് 21 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യ നക്ഷത്രങ്ങൾ ഇവരാണ്! -
സംഖ്യാശാസ്ത്രം ഓഗസ്റ്റ് 20: 2-ാം നമ്പർകാർക്ക് ഇന്ന് ഭാഗ്യദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓഗസ്റ്റ് 20 സിദ്ധയോഗം: പുതിയ തുടക്കത്തിന് ഇന്നത്തെ ശുഭമുഹൂർത്തം ഇതാണ്, രാഹുകാലം ശ്രദ്ധിക്കൂ -
പേർപ്പിൾ രാഖി സെയിൽ ഇന്ന് അവസാനിക്കുന്നു; മഴക്കാലത്തെ ചർമ്മ-മുടി സംരക്ഷണത്തിന് ഈ ഓഫറുകൾ നഷ്ടപ്പെടുത്തരുത്! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? തിളങ്ങുന്ന ചർമ്മത്തിനായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഷൂ റാക്ക് വെക്കുന്ന സ്ഥാനം തെറ്റിയോ? ഓണത്തിന് വീട് ഒരുക്കുമ്പോൾ ഈ വാസ്തു നിയമങ്ങൾ മറക്കരുത് -
ഓണക്കാലത്ത് വീടിന്റെ മുൻവശം ഒരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വെക്കാൻ പറ്റിയ ദിശ ഇതാണ് -
ശനിയുടെ രേവതി മാറ്റം: ഓണം 2026-ൽ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 ഓണം: ഈ രാശിക്കാർക്ക് ഭാഗ്യകാലം! ഓണത്തിന് സ്വർണം വാങ്ങാൻ ശുഭമുഹൂർത്തം എപ്പോൾ?
ആത്മാര്‍ത്ഥത കൂടി ശത്രുക്കളാകുമോ?
നമുക്കെല്ലാവര്‍ക്കും ശത്രുക്കളുണ്ട്, എന്നാല്‍ പലപ്പോഴും നമ്മുടെ ഉറ്റ സുഹൃത്തുക്കള്‍ തന്നെയായിരിക്കും നമ്മുടെ ആജന്മശത്രുക്കളായി മാറുന്നതും. എന്നാല്‍ പലപ്പോഴും ഇത് തിരിച്ചറിയാന്‍ നമ്മള് വളരെ വൈകിപ്പോകും. ഒരു നല്ല സെല്‍ഫിക്ക് ജീവന്റെ വില?
എന്നാല്‍ ഇവരില്‍ നിന്നു തന്നെയായിരിക്കും ഏറ്റവും കൂടുതല്‍ പാരകള്‍ നമുക്ക് ലഭിക്കുന്നതും. അറിഞ്ഞോ അറിയാതെയോ ഇവര്‍ ചെയ്യുന്ന ദ്രോഹം ഒരിക്കലും തിരുത്താന്‍ കഴിയുന്നതായിരിക്കില്ല എന്നതാണ് സത്യം. ചില പരസ്യ രഹസ്യ കഥകള്‍
ഇത്തരക്കാര്‍ നമ്മുടെ ആത്മസുഹൃത്തുക്കള്‍ തന്നെയായിരിക്കും എല്ലായ്പ്പോഴും, എന്നാലും ഇവര്‍ എങ്ങനെ ശത്രുക്കളായി മാറും എന്ന് നമുക്ക് നോക്കാം.

രക്ഷിതാക്കള്‍ക്കു മുന്പില് പാവങ്ങള്‍
നമ്മുടെ ആത്മ സുഹൃത്തുക്കള്‍ എല്ലായ്പ്പോഴും നമ്മുടെ മാതാപിതാക്കള്‍ക്കു മുന്പില് വിശുദ്ധന്മാരായിരിക്കും. അതുകൊണ്ടു തന്നെ അവളെ അല്ലെങ്കില്‍ അവനെപ്പോലെ ആകാനായിരിക്കും മാതാപിതാക്കള്‍ ഉപദേശിക്കുക.

വിമര്‍ശനം കൂടുതല്‍
നിങ്ങളുടെ മറ്റു സുഹൃത്തുക്കളെ വിമര്‍ശിക്കുന്നതില്‍ മുന്‍പന്തിയിലായിരിക്കും നിങ്ങളുടെ ആത്മസുഹൃത്ത്. നിങ്ങളുടെ സുഹൃത്തുക്കള്‍ ഉണ്ടാക്കുന്ന എന്തിനേയും അവര്‍ വിമര്‍ശിക്കും.

നിങ്ങളുടെ പണം അവരുടെ പക്ഷേ.....
നിങ്ങളുടെ പണം അവരുടേതാണ്. പക്ഷേ അവരുടെ പണം ഒരിക്കലും നിങ്ങളുടേതായിരിക്കില്ല. അതായിരിക്കും ആ സൗഹൃദം.

ഇരുമെയ്യാണെങ്കിലും....
ഒരേ മനസ്സാണ് നമുക്കെന്നായിരിക്കും ഇത്തരം ആത്മസുഹൃത്തുക്കള്‍ പറയുക. അതുകൊണ്ടു തന്നെ ഇത്തരക്കാര്‍ നേമ്മുടെ വസ്ത്രങ്ങളും മറ്റു വിലപ്പെട്ട സാധനങ്ങളും എടുത്തു ധരിക്കുന്നു. ചോദിച്ചാല്‍ ഫിലോസഫി മുന്നില്‍ നില്ക്കും.

ഉപദേശം ചോദിക്കും...
ഇത്തരക്കാര്‍ വലിയ കാര്യത്തില്‍ നമ്മളോട് ഉപദേശം ചോദിക്കും, എന്നാലും അവര്‍ക്ക് തോന്നിയതു പോലയേ അവര്‍ കാര്യങ്ങള്‍ ചെയ്യുകയുള്ളൂ എന്നതാണ് സത്യം.

അവര്‍ക്കറിയാം എന്നാലും
അവര്‍ക്കറിയാം നിങ്ങള്‍ ഏറ്റവും ഇറിറ്റേറ്റഡ് ആവുന്നത് എന്ത് കാര്യത്തിലാണെന്ന് എങ്കിലും ആ കാര്യം തന്നെ അവര്‍ വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടിരിക്കും പക്ഷേ എന്തു കാര്യത്തിന് എന്നു മാത്രം അറിയില്ല എന്നതാണ് സത്യം.

പുകഴ്ത്തലും അധിഷേപിക്കലും ഒരു പോലെ
അവര്‍ നമ്മളെ പുകഴ്ത്തുന്നതും അധിഷേപിക്കുന്നതും ഒേരു പോലെ തന്നെയാണ് എന്നുള്ളതാണ് സത്യം. പ്രത്യേകിച്ച് വലിയ മാറ്റങ്ങളൊന്നും ഉണ്ടാവില്ല.

പറയുന്നത് മുഴുവന്‍ പൊട്ടത്തരം
പലപ്പോഴും ഇത്തരക്കാര്‍ പറയുന്നതു മുഴുവന്‍ പൊട്ടത്തരമായിരിക്കും എന്നാല്‍ അത് കേള്‍ക്കാന്‍ നമ്മള് ബാധ്യസ്ഥരായിരിക്കും എന്നതാണ്. കാരണം അത്തരക്കാരുടെ വിചാരം അവര്‍ മനസ്സ് തുറക്കുകയാണെന്നാണ്.

ഫോണ്‍ എടുക്കുകയേ ഇല്ല
അത്യാവശ്യ സമയങ്ങളില്‍ നിങ്ങള്‍ നിങ്ങളുടെ സുഹൃത്തിനെ വിളിയ്ക്കൂ, അദ്ദേഹം ഫോണ്‍ എടുക്കയേ ഇല്ല എന്നതാണ് സത്യം. എന്തുകൊണ്ടെന്നത് അദ്ദേഹത്തിന് മാത്രം അറിയാവുന്ന സത്യമാണ്.

ദേ ഇപ്പോ എത്തും
ഇത് നമ്മള് ദിവസേന കേള്‍ക്കുന്ന കാര്യമാണ്. സുഹൃത്തിനെ കാത്തു നില്‍ക്കുകയാണ് നമ്മളെങ്കില്‍ അവര്‍ പറയുന്നതാണ് 2 മിനിട്ടിനുള്ളില്‍ എത്താമെന്ന്, എന്നാല്‍ എത്തുന്നതാവട്ടെ അരമണിക്കൂര്‍ കഴിഞ്ഞും എന്നുള്ളതാണ് സത്യം.

അവര്‍ക്കാവാം എന്നാല്‍ നിങ്ങള്‍ക്കായിക്കൂടാ
അവര്‍ക്ക് എന്ത് ദു:ശ്ശീലം വേണമെങ്കിലും ആവാം എന്നാല്‍ അത് നിങ്ങള്‍ക്കായിക്കൂടാ എന്നുള്ളതാണ് മറ്റൊരു സത്യം.

അടി കിട്ടും ഉറപ്പല്ലേ?
അടി കിട്ടുന്ന സ്ഥലത്ത് നിന്നും നിങ്ങളെ രക്ഷിച്ചില്ലെങ്കിലും സ്വയം രക്ഷിക്കാന്‍ അവര്‍ക്കറിയാം എന്നുള്ളതാണ് മറ്റൊരു കാര്യം.

നിങ്ങളുടെ വീക്ക്നെസ്സില് തന്നെ പിടുത്തമിടും
നിങ്ങളുടെ വീക്ക് പോയിന്റ് ഏതാണെന്ന് നോക്കി അതില്‍ പിടിച്ചായിരിക്കും ബാക്കി ചൂഷണങ്ങളെല്ലാം. എന്നാല്‍ എല്ലാ ആത്മാര്‍ത്ഥ സുഹൃത്തുക്കളും ഒരുതരക്കാരായിരിക്കില്ല കേട്ടോ....



Click it and Unblock the Notifications