Latest Updates
-
വ്രതകാലത്തും മഴക്കാലത്തും ചർമ്മം തിളങ്ങണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി -
വീട്ടിൽ അക്വേറിയം വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ടത് -
ഫ്രണ്ട്ഷിപ്പ് ഡേയ്ക്ക് ചെടികൾ സമ്മാനിക്കുമ്പോൾ ശ്രദ്ധിക്കൂ; വാസ്തു പ്രകാരം ഈ ചെടികൾ ഭാഗ്യം കൊണ്ടുവരും -
ശ്രാവണ മാസത്തിൽ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വീട്ടിൽ ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും നിറയ്ക്കാം! -
കൊൽക്കത്തയിൽ കനത്ത മഴ; ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
ചൊവ്വ മിഥുനം രാശിയിലേക്ക്: കരിയറിൽ വൻ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ഗ്രഹസംഗമം: പ്രണയത്തിലും പണമിടപാടിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കുക! -
ജൂലൈ 30: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം; ഈ ശുഭമുഹൂർത്തങ്ങൾ വഴിമാറും -
ജൂലൈ 30: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും സന്തോഷവും തേടിയെത്തും! -
കുംഭക്കൂറിൽ ചന്ദ്രൻ: 2026 ജൂലൈ 30-ന് ഈ നക്ഷത്രക്കാർക്ക് രാജയോഗം, ശുഭമുഹൂർത്തങ്ങൾ അറിയാം!
സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാകുമോ 2016-ല്‍
പുതുവര്‍ഷം ആരംഭിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ പുതിയ പ്രതീക്ഷകളുമായി ജീവിതത്തെ വരവേല്‍ക്കാനൊരുങ്ങുകയാണ് നമ്മളോരോരുത്തരും. എന്നാല്‍ ഈ പുതുവര്‍ഷം നമുക്ക് ഭാഗ്യമോ നിര്‍ഭാഗ്യമോ എന്നറിയേണ്ടേ? നിങ്ങള്‍ക്കറിയണ്ടേ നിങ്ങളുടെ ജന്മസംഖ്യാ ഫലം?
2016 എന്തൊക്കെയാണ് നമ്മുടെ ഭാവിയിലേക്ക് കരുതി വെച്ചിരിക്കുന്നതെന്ന് നിങ്ങള്‍ക്കറിയാന്‍ ആഗ്രഹമില്ലേ. ജന്മമാസം ഭാവി മാത്രമല്ല തീരുമാനിയ്ക്കുന്നത്
പലപ്പോഴും ഭാഗ്യനിര്‍ഭാഗ്യങ്ങളുടെ വിളനിലമാണ് ജീവിതം. നമ്മള് ജനിച്ച മാസമനുസരിച്ച് 2016 നമ്മളെ എങ്ങനെയൊക്കെ ബാധിയ്ക്കുമെന്ന് നോക്കാം. നമ്മുടെ കരിയറിലും ജീവിതത്തിലും എന്തൊക്കെ മാറ്റങ്ങള്‍ വരുമെന്ന് നോക്കാം.

ചിങ്ങമാസം
മലയാള മാസത്തിന്റെ തുടക്കമാണ് ചിങ്ങമാസം. ചിങ്ങമാസത്തില്‍ ജനിച്ചവര്‍ക്ക് അവസരങ്ങളുടെ കൂമ്പാരമായിരിക്കും 2016 സമ്മാനിയ്ക്കുക. ഏത് കാര്യത്തേയും പോസിറ്റീവ് ആയി നേരിടാന്‍ ഇവര്‍ക്ക് കഴിയും. നീണ്ട കാത്തിരിപ്പിനു ശേഷം പല സ്വപ്നങ്ങളും ഈ വര്‍ഷം യാഥാര്‍ത്ഥ്യമാകും.

കന്നി മാസം
ആത്മസംതൃപ്തി കൂടുതല്‍ അനുഭവപ്പെടുന്ന വര്‍ഷമായിരിക്കും 2016. ജോലി സംബന്ധമായി പുതിയ ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ ഈ വര്‍ഷം കഴിയും. ഭാഗ്യവും അവസരങ്ങളും നിങ്ങളുടെ കൂടെ ഉണ്ടാകും. എങ്കിലും അപകടകരമായ പല പ്രശ്നങ്ങളും ഈ വര്‍ഷത്തെ സംഭവബഹുലമാക്കും.

തുലാം
തുലാം മാസത്തില്‍ ജനിച്ചവര്‍ക്ക് 2016 സമ്മിശ്രഗുണങ്ങളുണ്ടാക്കുന്ന വര്‍ഷമാണ്. ഏത് കാര്യങ്ങളും പൂര്‍ത്തീകരിച്ച് ചെയ്യാന്‍ ഈ വര്‍ഷത്തില്‍ ഇവര്‍ക്ക് സാധിക്കും. എങ്കിലും ഭാവിയില്‍ നല്ല ജോലി ലഭിയ്ക്കാനും ജോലിയില്‍ തുടരുന്നവര്‍ക്ക് ഉയര്‍ച്ചയുണ്ടാവാനും ഈ വര്‍ഷം സഹായിക്കും.

വൃശ്ചികം
മത്സരങ്ങളുടെ വര്‍ഷമായിരിക്കും വൃശ്ചിക മാസത്തില്‍ ജനിച്ചവര്‍ക്ക് ഈ വര്‍ഷം. കാറ്റിനെതിരെ സഞ്ചരിക്കാനായിരിക്കും ഇവരുടെ നിയോഗവും. വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് ഏറ്റവും അനുകൂലമായ സമയമാണ് 2016.

ധനു
പുതിയ അവസരങ്ങളുടേയും വലിയ വിജയങ്ങളുടേയും തുടര്‍ച്ചയായിരിക്കും 2016 ധനുമാസത്തില്‍ ജനിച്ചവര്‍ക്ക് സമ്മാനിയ്ക്കുക. ബിസിനസ്സിലും ജോലിയിലും ആത്മാര്‍ത്ഥതയോടു കൂടി വിജയം നേടാന്‍ ഈ വര്‍ഷം കഴിയും. മീഡിയ, എച്ച് ആര്, ടെക്നോളജി, എഞ്ചിനീയറിംഗ് തുടങ്ങിയ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് അനുകൂലമായ വര്‍ഷമാണ് 2016.

മകരം
സഹപ്രവര്ത്തകരമായും സീനിയര്‍ ഓഫീസര്‍മാരുമായും നല്ല ബന്ധം സ്ഥാപിക്കാന്‍ മകരമാസത്തില്‍ ജനിച്ചവര്‍ക്ക് 2016-ല്‍ കഴിയും. മോശം ബന്ധമാണെങ്കിലും അതിനെ നല്ല രീതിയില്‍ ഉയര്‍ത്തിക്കൊണ്ടു വരാന്‍ ഈ വര്‍ഷം സാധിയ്ക്കും. മാത്രമല്ല ജീവിതത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ക്ക് സാധ്യതയുണ്ടെങ്കിലും ഇത് കരിയറിനേയോ ജോലിയേയോ ഒരു തരത്തിലും ബാധിയ്ക്കില്ല.

കുംഭം
നേരെ വാ നേരേ പോ എന്ന കാഴചപ്പാടുള്ളവരായിരിക്കും കുംഭമാസത്തില്‍ ജനിച്ചവര്‍. പുതിയ പദ്ധതികള്‍ ആരംഭിയ്ക്കാനും പലപദ്ധതികളും വിജയത്തിലെത്തിക്കാനും ഈ വര്‍ഷം ഇവര്‍ക്ക് കഴിയും. മറ്റുള്ളവര്‍ക്കു കൂടി ഊര്‍ജ്ജം പകരുക എന്നതാണ് ഇവരുടെ പ്രധാന കഴിവ്. എങ്കിലും വിജയം ഇവര്ക്കുള്ളതാണെങ്കിലും പലപ്പോഴും അതിലേക്കുള്ള വഴിയില്‍ അല്പം തടസ്സങ്ങള്‍ നേരിടും.

മീനം
മീനമാസത്തില്‍ ജനിച്ചവര്‍ക്ക് പ്രതീക്ഷയ്ക്കുമപ്പുറം കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കാനുള്ള വര്‍ഷം കൂടിയാണ് 2016. ജോലിസംബന്ധമായും പുതിയ പദ്ധതികള്‍ ആവിഷ്കരിക്കാനും നടപ്പില്‍ വരുത്താനും ഇവര്‍ക്ക് കഴിയുന്നു. എങ്കിലും പലപ്പോഴും ലക്ഷ്യത്തിലെത്തുന്നതിന് ചില്ലറ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടതായി വരുന്ന വര്‍ഷം കൂടിയാണ് ഇത്.

മേടം
മേടമാസത്തില്‍ ജനിച്ചവര്‍ക്ക് അവസരങ്ങളുടെ പൂക്കാലമാണ് 2016 കാത്തുവെച്ചിരിക്കുന്നത്. ജോലിക്കാര്യത്തിലാണെങ്കില് പ്രതീക്ഷക്കൊത്ത് ഉയരാന്‍ 2016-ല്‍ കഴിയും. സ്വകാര്യ ജീവിതത്തിലാണെങ്കിലും ആഗ്രഹങ്ങളെല്ലാം തന്നെ നടപ്പിലാകാന്‍ ഈ വര്‍ഷം സഹായിക്കും. എങ്കിലും ചില ദുര്‍വാശികള്‍ നമ്മുടെ ജീവിതത്തിന്റെ താളം തെറ്റിയ്ക്കാന്‍ കാരണമാകും.

ഇടവം
ഇടവമാസത്തില്‍ ജനിച്ചവര്‍ക്ക് 2016 എന്തൊക്കെയാണ് കാത്തു വെച്ചിരിക്കുന്നതെന്ന് അറിയാമോ? ജീവിതത്തോട് കൂടുതല്‍ അടുക്കാനും അവസരങ്ങള്‍ പരമാവധി മുതലാക്കാനും 2016 നിങ്ങളെ സഹായിക്കും. ലക്ഷ്യങ്ങള്‍ക്ക് ജീവന് വെയ്ക്കുന്ന സമയമായിരിക്കും അടുത്ത വര്‍ഷം. നമ്മുടെ കരിയറില്‍ കൂടുതല്‍ ഉയരങ്ങളിലെത്താന്‍ 2016 സഹായിക്കും.

മിഥുനം
പ്രതീക്ഷയ്ക്കു വിപരീതമായിരിക്കും 2016 മിഥുനം രാശിക്കാര്‍ക്ക് സമ്മാനിയ്ക്കുന്നത്. ഗുണദോഷ സമ്മിശ്രമാണെങ്കിലും പലപ്പോഴും ഗുണാനുഭവങ്ങളായിരിക്കും കൂടുതല്‍. തീരുമാനങ്ങള്‍ എടുക്കുന്നതിലെ വീഴ്ചകളാണ് പലപ്പോഴും പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത്. അതുകൊണ്ടു തന്നെ തീരുമാനങ്ങളിലെ കൃത്യതയാണ് ഭാവിയെ തീരുമാനിയ്ക്കുന്നത്.

കര്‍ക്കിടകം
കര്‍ക്കിടകമാസത്തില്‍ ജനിച്ചവര്‍ക്ക് പുതിയ ലക്ഷ്യങ്ങളും വാഗ്ദാനങ്ങളുമായിരിക്കും 2016 സമ്മാനിയ്ക്കുക. എങ്കിലും സാമ്പത്തിക കാര്യങ്ങളില്‍ അല്പം കൂടി ശ്രദ്ധ നല്‍കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ കാലങ്ങളായി നിലനില്‍ക്കുന്ന പല സാമ്പത്തിക ബാധ്യതകളും നമ്മള് പ്രതീക്ഷിക്കാത്ത രീതിയില്‍ മാറിപ്പോകുകയും ചെയ്യും. ജോലിസംബന്ധമായി നല്ല വര്‍ഷമാണ് 2016.



Click it and Unblock the Notifications