Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
കയ്യക്ഷരത്തിനും എന്തോ പറയാനുണ്ട് നിങ്ങളെക്കുറിച്ച്
സ്കൂളില്‍ പഠിക്കുമ്പോള്‍ കയ്യക്ഷരം നന്നാവാന്‍ നമ്മളെല്ലാവരും കോപ്പി എഴുതിയിട്ടുണ്ട്. എന്നിട്ടും കയ്യക്ഷരത്തിന്റെ കാര്യത്തില്‍ കാര്യമായ മാറ്റം സംഭവിക്കാത്തവര്‍ നമുക്കിടയിലില്ലേ. എന്നാല്‍ അതല്ല ഇവിടുത്തെ പ്രശ്നം, കയ്യക്ഷരം നോക്കിയാല്‍ ആ വ്യക്തിയുടെ സ്വഭാവം അറിയാം എന്നാണ് പറഞ്ഞു വരുന്നത്. കയ്യക്ഷരം കണ്ടാലറിയാം രോഗങ്ങള്‍ !
അയാള്‍ സ്നേഹമുള്ളയാളാണോ ബുദ്ധിമാനാണോ ദുഷ്ടനാണോ ഉള്‍വലിയുന്ന സ്വഭാവക്കാരനാണോ അങ്ങനെ പലതും. എന്തൊക്കെയാണ് നമ്മുടെ കയ്യക്ഷരത്തിന് നമ്മളോട് പറയാനുള്ളതെന്നു നോക്കാം.

ചെറിയ കയ്യക്ഷരം
ചെറിയ കയ്യക്ഷരം കാണാന്‍ നല്ല ഭംഗിയായിരിക്കും. എന്നാല്‍ ഇവര്‍ ജീവിത്തില്‍ ഭയങ്കര നാണക്കാരായിരിക്കും എന്നതാണ് സത്യം. പക്ഷേ ഏത് കാര്യത്തിനും അതീവശ്രദ്ധയുള്ളവരായിരിക്കും ഇവര്‍.

വലിയ കയ്യക്ഷരം
ആളുകളുടെ ശ്രദ്ധാ കേന്ദ്രമായിരിക്കും നിങ്ങള്‍. പലപ്പോഴും വലിയ കയ്യക്ഷരമുള്ളവര് സമൂഹത്തിന്റെ ഇന്നത കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരായിരിക്കും. മാത്രമല്ല കലാകായിക രംഗത്തും ഇവര്‍ അവരുടേതായ സ്ഥാനം ഉറപ്പിക്കും.

ആവറേജ് കയ്യക്ഷരം
അധികം മോശമല്ലാത്തതും എന്നാല്‍ അത്ര നല്ലതല്ലാത്തതുമായ കയ്യക്ഷരമുള്ളവരും ഒട്ടും കുറവല്ല. എന്നാല്‍ അഡ്ജസ്റ്റ്മെന്റ് എന്ന കാര്യത്തില്‍ ഇവര്‍ അല്പം മുന്നിലായിരിക്കും. ഏത് കാര്യത്തിലും വിട്ടു വീഴ്ച ചെയ്യാന്‍ ഇവര്‍ക്ക് യാതൊരു ബുദ്ധിമുട്ടുമുണ്ടാവില്ല.

പരന്ന കയ്യക്ഷരം
സ്വാതന്ത്ര്യമാണ് ജീവിതത്തില്‍ എല്ലാം എന്ന ചിന്താഗതിയായിരിക്കും ഇവര്‍ക്ക്. പക്ഷേ ജനക്കൂട്ടത്തില്‍ നിന്നും അകന്നു നില്ക്കാന് ആഗ്രഹിക്കുന്നവരാണ് ഇത്തരക്കാര്‍.

വാക്കുകള്‍ക്കിടയിലെ അകലം
എഴുതുമ്പോള്‍ വാക്കുകള്ക്കിടയിലുണ്ടാകുന്ന അകലം പലപ്പോഴും നിങ്ങളുടെ ആള്‍ക്കൂട്ടത്തിനോടുള്ള അഭിനിവേശത്തെയാണ് സൂചിപ്പിക്കുന്നത്. ഒരിക്കലും ഒറ്റയ്ക്ക് നില്ക്കാന് നിങ്ങള്‍ ആഗ്രഹിക്കുന്നില്ല. പലപ്പോഴും ആള്‍ക്കൂട്ടത്തോട് ചേര്‍ന്നു നില്‍ക്കാനായിരിക്കും നിങ്ങളുടെ ആഗ്രഹം.



Click it and Unblock the Notifications
