Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
കരയാന്‍ ഇവര്‍ക്കും കഴിയും....
പുരുഷന്മാര് കരയാറുണ്ടോ? ഉണ്ടെന്ന് തുറന്നു സമ്മതിക്കാന്‍ പലര്‍ക്കും മോശമാകും. സ്ത്രീകളാണെങ്കില്‍ എപ്പോഴും കരഞ്ഞ് കരഞ്ഞ് അവരുടെ കണ്ണുനീരിന് വിലയുണ്ടാവില്ല എന്നത് മറ്റൊരു കാര്യം.
ഇവര്‍ക്ക് ഇങ്ങനൊരു മാറ്റം എങ്ങനെ?
എന്നാല്‍ സ്ത്രീകളുമായി താരതമ്യം ചെയ്യുമ്പോള്‍ പുരുഷന്മാര് കരയുന്നത് വളരെ കുറവാണെന്നതാണ് സത്യം. എന്നാല്‍ ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ പുരുഷന്മാര് കരയും. ഏതൊക്കെ സന്ദര്‍ഭങ്ങളിലാണ് പല പുരുഷന്മാരും കരയുന്നതെന്നു നോക്കാം.

പ്രിയപ്പെട്ടവരുടെ വേര്‍പാട്
ഇത് മരണമോ ദൂരയാത്രയോ എന്തുമാകട്ടെ നമ്മുടെ പ്രിയപ്പെട്ടവര്‍ വിട്ടു പിരിയുമ്പോള്‍ നമുക്കെല്ലാവര്‍ക്കും സങ്കടമുണ്ടാകും. പലപ്പോഴും പ്രണയബന്ധം തകരുമ്പോഴും ഇത്തരത്തില്‍ പുരുഷന്മാര്ക്ക് സഹിക്കാന്‍ കഴിയില്ല.

സിനിമ കാണുമ്പോള്‍
എന്നു നിന്റെ മൊയ്ദീന് കണ്ടു കണ്ണു നിറഞ്ഞ പുരുഷ പ്രജകളായിരിക്കും ഇന്നു മിക്കവരും. ഇത്തരം സിനിമകള്‍ ആണ്-പെണ് ഭേദമില്ലാതെ കരയിപ്പിക്കും എന്നതാണ് സത്യം.

വേള്‍ഡ്കപ്പ് തോല്‍ക്കുമ്പോള്‍
അവസാന പന്തിലെങ്കിലും ജയിക്കുമെന്ന പ്രതീക്ഷയുമായി കളി കാണാനിരിക്കുമ്പോഴായിരിക്കും തോല്‍ക്കുന്നത്. ഇത് കായിക പ്രേമികളായ പുരുഷന്മാരെ കുറച്ചൊന്നുമല്ല കരയിപ്പിക്കുന്നത്.

സുഹൃത്തുക്കളുടെ വേര്‍പാട്
നമ്മുടെ ബന്ധുക്കളേക്കാള്‍ സുഹൃത്തുക്കള്‍ക്ക് പ്രാധാന്യം കൊടുക്കുന്നവരാണ് മിക്ക പുരുഷന്മാരും. അതുകൊണ്ടു തന്നെ ഇത്തരത്തിലുള്ള സുഹൃത്തുക്കളുടെ വേര്‍പാട് ഏതൊരാളുടേയും കണ്ണു നിറയിപ്പിക്കും.

അച്ഛനമ്മമാരുടെ കണ്ണീര്
അച്ഛനമ്മമാരെ ജീവനു തുല്യം സ്നേഹിക്കുന്നവരാണെങ്കില്‍ പലപ്പോഴും അവരുടെ കരച്ചില് ഇത്തരക്കാരുടെ കണ്ണു നിറയിക്കും.

ബന്ധങ്ങളിലെ വിശ്വാസ്യത
ബന്ധങ്ങളിലെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടാല്‍ പുരുഷന്മാര് കരയും. കാരണം ബന്ധങ്ങള്‍ക്ക് അത്രത്തോളം പ്രാധാന്യം കൊടുക്കുന്നവരാണെങ്കില്‍ ഇത്തരത്തിലുള്ള സംശയം ഇവരെ തളര്‍ത്തും.

പ്രണയം തകര്‍ന്നാല്‍
പ്രണയം തകര്‍ന്നാല്‍ പല പുരുഷന്മാരും കരയുന്നതായിരിക്കും. ആത്മാര്‍ത്ഥമായ പ്രണയബന്ധങ്ങളില്‍ മാത്രമേ ഇത്തരം വികാരങ്ങള്‍ ഉണ്ടാവൂ എന്നതും സത്യമാണ്.



Click it and Unblock the Notifications
