Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ഈ മുഖലക്ഷണങ്ങള്‍ ഭാഗ്യമോ നിര്‍ഭാഗ്യമോ?
മുഖം നോക്കി ലക്ഷണം പറയുന്നവരെ നാം ധാരാളം കണ്ടിട്ടുണ്ട്. എന്നാല്‍ പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ പലര്‍ക്കും വിശ്വാസമുണ്ടാവില്ല. എന്നാല്‍ പല ലക്ഷണശാസ്ത്രങ്ങളും പിഴക്കാത്തവയാണ്. വൃത്താകൃതിയില്‍ മുഖമുള്ള സ്ത്രീ അറിവുള്ളവളാകുമെന്നാണ് ലക്ഷണ ശാസ്ത്രം. ഒപ്പം നിര്ഭയയുമായിരിക്കും. നമുക്ക് സന്തോഷിക്കാന്‍ വകയായി
നല്ല കറുപ്പ് നിറമുള്ള മുടിയും അഴിച്ചിട്ടാല്‍ മുട്ടോളമെത്തുന്നതുമായ മുടിയുള്ളവര്‍ ഉന്നതാധികാര സ്ഥാനങ്ങളില്‍ എത്തുമെന്നാണ് ശാസ്ത്രം. നിരവധി കാര്യങ്ങള്‍ മുഖലക്ഷണത്തിലൂടെ നമുക്ക് മനസ്സിലാക്കാന്‍ കഴിയും. മുഖലക്ഷണം നോക്കി ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ കണക്കു കൂട്ടാന്‍ കഴിയും.
എന്തൊക്കെ കാര്യങ്ങളാണ് മുഖം നോക്കി പറയാന്‍ കഴിയുന്നതെന്ന് നോക്കാം. ഇത്തരത്തില്‍ മുഖം നോക്കി പറയുന്ന കാര്യങ്ങള്‍ മിക്കവാറും സത്യം തന്നെയായിരിക്കും. സംശയമുണ്ടെങ്കില്‍ വായിച്ചു നോക്കൂ.

മുഖത്തിന്റെ ആകൃതി
മുഖത്തിന്റെ ആകൃതിയാണ് പലപ്പോഴും നമ്മുടെ ഭാഗ്യനിര്‍ഭാഗ്യങ്ങളെ സൂചിപ്പിക്കുന്നത്. മുഖത്തിന്റെ രണ്ടു വശങ്ങളും തമ്മില്‍ ഏറ്റക്കുറച്ചിലുകള്‍ ഇല്ലെങ്കില്‍ നിങ്ങള്‍ ധനവാനായിരിക്കുമെന്നാണ് ശാസ്ത്രം. എന്നാല്‍ മുഖത്തിന്റെ ഘടനയില്‍ പ്രശ്നമുണ്ടെങ്കില്‍ അത് ജീവിത്തിലുടനീളം ഉണ്ടാകുന്ന പ്രതിസന്ധിയെ സൂചിപ്പിക്കുന്നു.

ഉയര്‍ന്ന നെറ്റിത്തടം
ഉയര്‍ന്ന നെറ്റിത്തടമുള്ളവര്‍ക്ക് ജീവിതത്തില്‍ അധികാരവും ശക്തിയും ലഭിക്കുമെന്നാണ് ശാസ്ത്രം. വിശാലമായ നെറ്റിത്തടമുള്ളവര്‍ വിശാല ഹൃദയരുമായിരിക്കും. എന്നാല്‍ നെറ്റിയില്‍ കറുത്ത മറുക് ഉണ്ടെങ്കില്‍ അത് ദൗര്‍ഭാഗ്യമായാണ് കണക്കാക്കപ്പെടുന്നത്.

മൂക്കിന്റെ വലിപ്പം
പുരുഷന്മാര്ക്ക് തടിച്ച മൂക്കാണ് ഭാഗ്യം കൊണ്ടു വരുന്നത്. ഇത്തരക്കാര്‍ സാമ്പത്തികമായി ഉയര്ന്നവരായിരിക്കും. തടിച്ച നീണ്ട മൂക്കുള്ളവര്‍ ഭാഗ്യശാലികളാണെന്നാണ് ലക്ഷണശാസ്ത്രം പറയുന്നത്.

പേള്‍ ലിപ്
മേല്ചുണ്ടില് ചെറിയ മുത്തിന്റെ വലിപ്പത്തില്‍ പുറത്തേക്ക് തടിച്ചു കാണുന്നതാണ് പേള്‍ ലിപ്. ഇത് ഭാഗ്യലക്ഷണമാണ്. ഇത്തരക്കാര്‍ നല്ല വാഗ്ചാതുരിയുള്ളവരും ഭാഗ്യമുള്ളവരുമായിരിക്കും.

നനവുള്ള ചുണ്ടുകള്‍
എപ്പോഴും നനഞ്ഞ ചുണ്ടുള്ളവര്‍ ഭാഗ്യവാന്മാരായിരിക്കും. കറുത്തതല്ലാത്ത മറുകുകള്‍ വായ്ക്ക് സമീപമുണ്ടെങ്കിലും ഭക്ഷണ കാര്യത്തില്‍ ഇത്തരക്കാര്‍ ഒരിക്കലും വിഷമിക്കേണ്ട എന്നാണ് സൂചിപ്പിക്കുന്നത്.

താടി പറയുന്നത്
ഉറച്ച താടിയുള്ളവരുടെ മുഖത്തിന് പ്രത്യേക സൗന്ദര്യമാണുള്ളത്. ഇരട്ടത്താടിയുള്ളവര്‍ ധനം കൊണ്ടു വരുമെന്നാണ് ലക്ഷണ ശാസ്ത്രം.

തിളക്കമുള്ള കണ്ണുകള്‍
കണ്ണിന്റെ തിളക്കമാണ് ഭാഗ്യമായി കണക്കാക്കുന്നത്. എന്നാല്‍ ചെറിയ കണ്ണുള്ളവര്‍ പിന്‍വലിഞ്ഞ സ്വഭാവക്കാരായിരിക്കും. പക്ഷേ ഭാഗ്യത്തിന്റെ കാര്യത്തില്‍ ഇവര്‍ മുന്പിലായിരിക്കും.

കവിള്
തുടുത്ത കവിളുകള്‍ ഭാഗ്യലക്ഷണമാണ്. എന്നാല്‍ കവിള് എല്ലുകള്‍ മുഴച്ചു നില്‍ക്കുന്നത് ദൗര്‍ഭാഗ്യമായി കണക്കാക്കുന്നു.

ചെവികള്‍
ചെവിയുടെ ആകൃതിയും സ്ഥാനവും നോക്കി ഭാഗ്യമറിയാം. വിടര്‍ന്ന ചെവിയുള്ളവരെ ബുദ്ധിമാന്മാരായാണ് കണക്കാക്കുന്നത്.



Click it and Unblock the Notifications
