Latest Updates
-
പിതൃപക്ഷം തുടങ്ങുന്നു; വീടിന്റെ വാസ്തുവിൽ ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം വരും -
ചന്ദ്രൻ മീനം രാശിയിലേക്ക്: ഇന്ന് വൈകുന്നേരം ആകാശത്ത് കാണാം അപൂർവ്വ കാഴ്ച -
കേരളത്തിൽ കള്ളക്കടൽ ഭീഷണി; തീരദേശത്ത് റെഡ് അലർട്ട്, ഈ ജില്ലകളിൽ അതീവ ജാഗ്രത! -
ഭദ്രപദ പൗർണ്ണമി ശ്രാദ്ധം ഇന്ന്: കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? അണുബാധ തടയാൻ ഈ കാര്യങ്ങൾ മറക്കരുത് -
മൂന്നാം ട്രൈമസ്റ്ററിലും സാമന്തയുടെ വർക്കൗട്ട്; ഗർഭിണികൾക്ക് ഇത് സുരക്ഷിതമോ? അറിയേണ്ടതെല്ലാം -
പിതൃപക്ഷം 2026: സെപ്റ്റംബർ 27 മുതൽ; ഈ ദിവസങ്ങളിൽ പുതിയ തുടക്കങ്ങൾ വേണ്ട, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആടൽ യോഗം ഇന്ന്: ഈ കാര്യങ്ങൾ ഒഴിവാക്കിയില്ലെങ്കിൽ പണി പാളും, ശ്രദ്ധിക്കേണ്ട സമയക്രമം ഇതാ -
ബുധന്റെ തുലാം രാശിസംക്രമണം: ഈ 4 രാശിക്കാർക്ക് വൻ നേട്ടം, ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം -
ഗർഭനിരോധന മാർഗ്ഗങ്ങൾ തേടുകയാണോ? സർക്കാർ സൗകര്യങ്ങളും സുരക്ഷയും അറിയേണ്ടതെല്ലാം
ചിലന്തി സ്വപ്നത്തില്‍ വരുമ്പോള്‍....
സ്വപ്നങ്ങള്‍ കാണാത്തവര്‍ ചുരുക്കം. നല്ല സ്വപ്നങ്ങളും ചീത്തയുമെല്ലാം ഇതില്‍ പെടും.
നാം കാണുന്ന സ്വപ്നങ്ങള്‍ക്ക് പലപ്പോഴും അര്ത്ഥങ്ങളുണ്ടെന്നു പറയാറുണ്ട്. നമ്മുടെ ജീവിതവും ഭാവിയും ഭൂതകാലവും വര്ത്തമാവുമെല്ലാമായി ബന്ധപ്പെട്ട കാര്യങ്ങള്‍.
സ്വപ്നത്തില്‍ പല ജീവികളും പ്രത്യക്ഷപ്പെടാറുണ്ട്. ചിലന്തിയും പാമ്പുമെല്ലാം ഇതില്‍ പെടും.
ചിലന്തിയെ സ്വപ്നം കാണുന്നതു കൊണ്ടുള്ള ചില അര്‍ത്ഥങ്ങള്‍ അറിഞ്ഞിരിയ്ക്കൂ,

ചിലന്തി
ചിലന്തികള്‍ വല നെയ്താണ് ചെറുജീവികളെ കെണിയിലാക്കുന്നത്. ഒരാള്‍ ചിലന്തിയെ സ്വപ്നം കാണുമ്പോള്‍ അയാളെ ആരെങ്കിലും വിദഗ്ധമായി കുടുക്കാന്‍ ശ്രമിയ്ക്കുക, അല്ലെങ്കില്‍ അയാള്‍ ആരെയെങ്കിലും കുടുക്കാന്‍ ശ്രമിയ്ക്കുക എന്നിങ്ങനെയുള്ള അര്‍ത്ഥവുമുണ്ട്.

ചിലന്തി
ചിലന്തിയെ സ്വപ്നം കാണുന്നത് സാമ്പത്തിക വളര്‍ച്ചയുടെ ലക്ഷണമാണെന്നു പറയാറുണ്ട്. ഒരാള്‍ ഒറ്റപ്പെട്ടു പോകുന്നതിനെയും ഇതു സൂചിപ്പിയ്ക്കുമെന്നു പറയപ്പെടുന്നു.

ചിലന്തി
ചിലന്തി വല കെട്ടുന്നത് സ്വപ്നം കണ്ടാല്‍ അയാളുടെ കഠിനാധ്വാനത്തിന് അടുത്തു തന്നെ ഫലമുണ്ടാകുമെന്നു പറയാം.

ചിലന്തി
ആരെങ്കിലും നിങ്ങളുടെ ജീവിതത്തിലെ ഊര്‍ജം കളയുന്നതായും ആരെങ്കിലും നിങ്ങളെ ഭരിയ്ക്കുന്നതായും ചിലന്തിയെ സ്വപ്നം കാണുന്നതിനുള്ള അര്‍ത്ഥമായും പറയാറുണ്ട്.

ചിലന്തി
ചിലന്തി ചുവരില്‍ മുകളിലേയ്ക്കു കയറുന്നതായുള്ള സ്വപ്നം ആഗ്രഹസാഫല്യത്തെ സൂചിപ്പിയ്ക്കും. താഴേയ്ക്കു വരുന്നതായുള്ളത് നിങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത ഒരു ബന്ധത്തില്‍ നിന്നും രക്ഷപ്പെടാന്‍ സാധിക്കാത്തതിനെ സൂചിപ്പിയ്ക്കുന്നു.

ചിലന്തി
എട്ടുകാലി കടിയ്ക്കുന്നതായി സ്വപ്നം കാണുന്നത് അമ്മയോ അമ്മായിയമ്മയോ മറ്റേതെങ്കിലും സ്ത്രീയോ ആയി നിങ്ങള്‍ക്കുള്ള പ്രശ്നങ്ങളെ കാണിയ്ക്കുന്നു.

ചിലന്തി
എട്ടുകാലി വലയിലെ ഒരു നൂലിലൂടെ നടക്കുന്നത് നിങ്ങളുടെ മനസ് തരുന്ന മുന്നറിയിപ്പാണ്. ജീവിതത്തില്‍ ബാലന്‍സ് പാലിയ്ക്കാനുള്ള ഒരു മുന്നറിയിപ്പ്.

ചിലന്തി
കുറേ എട്ടുകാലികള്‍ ഒരുമിച്ചു കൂടി ഒന്നാകുന്നതായി സ്വപ്നം കണ്ടാല്‍ നിങ്ങളുടെ ജീവിതത്തിലെ കുറേയേറെ മേഖലകള്‍ ഒരാള്‍ കാരണം ബാധിയ്ക്കുന്നതായി അര്‍ത്ഥം വരുന്നു.

ചിലന്തി
വിഷമുള്ള ചിലന്തിയെ സ്വപ്നം കാണുന്നത് ജീവിതത്തില്‍ മോശം കാര്യങ്ങള്‍ നടക്കുമെന്നതിന്റെ സൂചനയാണ്.

ചിലന്തി
ചിലന്തിയെ ഭയക്കുന്നവര്‍ ഇതിനെ സ്വപ്നം കാണാറുണ്ട്. തങ്ങളുടെ ഭയം സ്വപ്നത്തില്‍ വരുന്നതാണിത്.



Click it and Unblock the Notifications
