Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
മരിച്ചവരെ സ്വപ്നം കാണുന്നത് സൂക്ഷിക്കുക
നമ്മുടെ ഉപബോധ മനസ്സിന്റെ കളികളാണ് പലപ്പോഴും സ്വപ്നങ്ങള്‍. പലപ്പോഴും ആയുസ്സു വളരെ കുറഞ്ഞ സ്വപ്നങ്ങള്ക്കാവും നമ്മുടെ മനസ്സില്‍ സ്ഥാനം പിടിയ്ക്കാനാവുക. കാരണം സ്വപ്നങ്ങളുടെ ദൈര്‍ഘ്യം കുറച്ചു സമയമേ നിലനില്‍ക്കൂ എന്നതാണ് സത്യം. ചില സ്വപ്ന യാഥാര്‍ത്ഥ്യങ്ങള്‍
പലര്‍ക്കും പല തരത്തിലായിരിക്കും സ്വപ്നാനുഭവങ്ങള്‍. എന്നാല്‍ ഇതില്‍ തീര്‍ത്തും വിചിത്രമായതാണ് മരിച്ചവരെ സ്വപ്നം കാണുന്നത്. മരിച്ചവരെ സ്വപ്നം കാണുന്നത് നല്ലതാണോ? ഇങ്ങനെ സ്വപ്നം കാണുന്നത് മരിച്ചവരുടെ സാന്നിധ്യത്തെയാണോ വെളിവാക്കുന്നതെന്നു തുടങ്ങി നിരവധി ചോദ്യങ്ങള്‍ നമുക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്.
മരിച്ചവരെ സ്വപ്നം കാണുന്നതിനെക്കുറിച്ച് ശാസ്ത്രീയപരമായും ആത്മീയപരമായും ഉള്ള കാരണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. ഈ സ്വപ്നങ്ങള്‍ക്കു പിന്നില്‍ ചിന്തവേണം....

എന്തുകൊണ്ട് സ്വപ്നത്തില്‍ വരുന്നു?
എന്തുകൊണ്ട് മരിച്ചവര്‍ സ്വപ്നത്തില്‍ വരുന്നു, ഇപ്പോഴും സ്വപ്നത്തിനു ശേഷം നമുക്ക് പിടികിട്ടാത്ത കാര്യമാണിത്. എന്നാല്‍ പലപ്പോഴും സഫലമാകാത്ത ആഗ്രഹങ്ങളുടെ ബഹിര്‍ഗമനമാണ് സ്വപ്നങ്ങള്‍. അതുകൊണ്ടു തന്നെ ആഗ്രഹം സാധിക്കാതെ മരിച്ചവര്‍ക്ക് തങ്ങളിഷ്ടപ്പെടുന്നവരിലൂടെ ആഗ്രഹപൂര്‍ത്തീകരണമായിരിക്കും ഇതിന്റെ ലക്ഷ്യം.

ശാസ്ത്രീയ വശം
മരിച്ചു പോയവരെക്കുറിച്ചുള്ള നമ്മുടെ ചിന്തകള്‍ തന്നെയാണ് പലപ്പോഴും ഇവരെക്കുറിച്ച് സ്വപ്നം കാണിക്കാന്‍ കാരണമാകുന്നത്. ഏത് സമയവും ഇവരുടെ ചിന്തകള്‍ നമ്മെ അലട്ടിക്കൊണ്ടിരിക്കും ഇതാണ് സ്വപ്നത്തിന് വഴിവെയ്ക്കുന്നത്.

പ്രതികാരമെന്ന മനോഭാവം
ആത്മീയ വശത്തെയാണ് ഇത് കൂടുതല്‍ ചോദ്യം ചെയ്യുന്നത്. പലപ്പോഴും ആഗ്രഹപൂര്‍ത്തീകരണം അല്ലെങ്കില്‍ തങ്ങളുടെ മരണത്തിനുത്തരവാദികള്‍ തുടങ്ങിയവരെ കണ്ടെത്തുക എന്ന ആത്മാവിന്റെ ലക്ഷ്യം സാധിപ്പിച്ചു കൊടുക്കാനുള്ള വെറുമൊരു ഉപകരണം മാത്രമായിരിക്കും ഈ സ്വപ്നത്തിന്റെ ലക്ഷ്യം.

സ്വപ്നത്തിന്റെ ആവര്‍ത്തനം
മരിച്ചു പോയ ഒരേ ആളെ തന്നെ നിരവധി തവണ സ്വപ്നം കാണുന്നതിനെ നമ്മള് സംശയിക്കണം. ഇത് പലപ്പോഴും നമ്മുടെ മാനസിക നിലയെ വരെ തകര്‍ക്കും. പക്ഷേ നിങ്ങളിലൂടെ പലതും സാധിച്ചെടുക്കുക എന്ന ലക്ഷ്യമായിരിക്കും ഇതിലൂടെ ആത്മാവ് ഉദ്ദേശിക്കുന്നതും.

രോഗശാന്തി ലഭിയ്ക്കാതെ മരിച്ചവര്‍
കഠിന രോഗം മൂലം മരിച്ചവരെയാണ് ഇത്തരത്തില്‍ കൂടുതലായി സ്വപ്നം കാണുന്നതും. ഇത് ഇനിയും മഹാമാരി വരാനുണ്ട് എന്നതിന്റെ സൂചനയായിരിക്കും.

മോക്ഷ പ്രാപ്തി
മരിച്ചു കഴിഞ്ഞിട്ടും മോക്ഷം ലഭിച്ചിട്ടില്ലെന്നതിന്റെ തെളിവാണ് പലപ്പോഴും ഇത്തരം ആത്മാക്കള്‍ സ്വ്പ്നത്തില്‍ വരുന്നത്. അതുകൊണ്ടു തന്നെ ഇവര്‍ക്ക് മോക്ഷം ലഭിയ്ക്കുന്നതിനായുള്ള ശ്രമങ്ങളാണ് പിന്നീട് ചെയ്യേണ്ടതും.



Click it and Unblock the Notifications
