Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഇതെല്ലാം സത്യമായിട്ടും സത്യമാണ്....
പല കാര്യങ്ങളും പലപ്പോഴും കഥകളേക്കാള്‍ അവിശ്വസനീയമാകും. ഇവയെല്ലാം യഥാര്‍ത്ഥമാണോയെന്നു സംശയം തോന്നും.
നമുക്കു വിശ്വസിയ്ക്കാന്‍ കഴിയാത്ത, എന്നാല്‍ വാസ്തവമായ ചില കാര്യങ്ങളെക്കുറിച്ചറിയൂ, സത്യമല്ലെന്നു തോന്നുമെങ്കിലും സത്യമായ ചില വാസ്തവങ്ങള്‍

റേബീസ് വാക്സിന്
ലൂയി പാസറ്ററും കൂട്ടാളികളും റേബീസ് വാക്സിന് കണ്ടു പിടിയ്ക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയപ്പോള്‍ റേബീസ് വൈറസ് ഇവരെയാരെയെങ്കിലും ബാധിച്ചാല്‍ അവരെ തലയ്ക്കു വെടി വച്ചു കൊല്ലുമെന്ന ധാരണ മുന്‍പേ ഉണ്ടാക്കിയിരുന്നു.

ഫ്ളൈറ്റ് എമര്‍ജന്‍സി ലാന്റ്
2006ല്‍ പറന്നു കൊണ്ടിരുന്ന വിമാനത്തില്‍ ഒരു സ്ത്രീ അധോവായു വിട്ടു. ഇതിന്റെ ദുര്‍ഗന്ധം മറയ്ക്കാന്‍ ഇവര്‍ തീപ്പെട്ടി കത്തിയ്ക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് ഫ്ളൈറ്റ് എമര്‍ജന്‍സി ലാന്റ് ചെയ്യുകയായിരുന്നു.

ടോയ്ലറ്റിന്റെ രൂപത്തിലെ പാത്രങ്ങളില്‍
തായ്ലന്റില് ടോയ്ലറ്റിന്റെ രൂപത്തിലെ പാത്രങ്ങളില്‍ ഭക്ഷണം നല്കുന്ന ഒരു റെസ്റ്റോറന്റുണ്ട്.

ഏറ്റവും വലിയ കുടുംബം
ലോകത്തിലെ ഏറ്റവും വലിയ കുടുംബം ഇന്ത്യയിലാണെന്നു പറയാം. ഈ കൂട്ടുകുടുംബത്തിലെ കുടുംബനായകന് 39 ഭാര്യമാരും 94 കുട്ടികളുമുണ്ട്.

നോബല്‍ സമ്മാനം
അഞ്ചു തവണ സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ട വ്യക്തിയാണ് ഗാന്ധിജി. അദ്ദേഹത്തിന് ഇത് ഒരിക്കല്‍ പോലും ലഭിച്ചതുമില്ല. അതേ സമയം അഡോള്‍ഫ് ഹിറ്റ്ലറിന് നോബല്‍ സമ്മാനം ലഭിച്ചു.

ആടിനെ അറസ്റ്റു ചെയ്തു
2007ല്‍ നൈജീരിയന്‍ പൊലീസ് ഒരു ആടിനെ അറസ്റ്റു ചെയ്തു. ഈ ആട് മോഷണത്തിനു ശ്രമിച്ചുവെന്നതായിരുന്നു കേസ്.

വിമാനാപകടത്തില്‍
2013ലുണ്ടായ ഒരു വിമാനാപകടത്തില്‍ ഒരു പെണ്‍കുട്ടി രക്ഷപ്പെട്ടു. എന്നാല്‍ അപകടം നടന്ന അതേ സമയത്ത് അവിടെയെത്തിയ ഫയര്‍ ട്രക്ക് ഇടിച്ചു മരിച്ചും.

പൂച്ചയെ പേടി
ഹിറ്റ്ലര്‍, അലക്സാണ്ടര്‍, നെപ്പോളിയന് തുടങ്ങിയ ധീരന്മാര്ക്ക് പൂച്ചയെ പേടിയായിരുന്നു. എയ്ലൂറോഫോബിയ എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്.

മഴവെള്ളം
യുഎസിലെ ഒറിഗോണില്‍ ഒരാളെ പൊലീസ് അറസ്റ്റു ചെയ്ത് ജയിലിടയ്ക്കുകയും 1500 ഡോളര്‍ പിഴയീടാക്കുകയും ചെയ്തു. മഴവെള്ളം സംഭരിച്ചുവെന്നതാണ് അയാള്‍ ചെയ്ത കുറ്റം. മഴവെള്ളം രാജ്യത്തിന്റെ പൊതുസ്വത്താണെന്നാണ് കാരണം പറഞ്ഞത്.

സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍
2005ല്‍ ചൈന മൃതശരീരങ്ങളുടെ ചര്‍മത്തില്‍ നിന്നും സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ നിര്‍മിച്ചു തുടങ്ങി. പിന്നീടിത് ഇവര്‍ യൂറോപ്പില്‍ വില്പ്പനയ്ക്കിറക്കുകയും ചെയ്തു.

ഏറ്റവും പഴയ ഹോട്ടല്‍
ലോകത്തെ ഏറ്റവും പഴയ ഹോട്ടല്‍ 705 എഡിയില്‍ പ്രവര്‍ത്തനം തുടങ്ങിയതാണ്.



Click it and Unblock the Notifications
