Latest Updates
-
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ്
ഐശ്വര്യയുടെ പരസ്യമായ രഹസ്യങ്ങള്‍
പലരും പല കാര്യത്തിലും സിനിമാ താരങ്ങളെ അനുകരിക്കാറുണ്ട്. എന്നാല്‍ പലര്‍ക്കും അവരുടെ കഴിഞ്ഞ കാര്യങ്ങളെക്കുറിച്ച് അറിയാനായിരിക്കും താത്പ്പര്യവും. അത് കുറച്ച് ഗോസ്സിപ്പാണെങ്കില് പിന്നെ സന്തോഷം. എന്തായാലും ബോളിവുഡ് സിനിമയില്‍ അന്നും ഇന്നും എന്നും നിറഞ്ഞുനില്ക്കുന്ന താരമാണ് ഐശ്വര്യ റായ് ബച്ചന്. ഐശ്വര്യ റായ് അനാര്‍ക്കലി വസ്ത്രത്തില്‍
മോഡല്‍, നടി, ബച്ചന് കുടുംബത്തിലെ മരുമകള്‍, ആരാധ്യയുടെ അമ്മ എന്നിങ്ങനെ നിരവധി വിശേഷണങ്ങള്‍ ഐശ്വര്യക്കുണ്ട്. എന്നാല്‍ ഈ ചുരുങ്ങിയ സമയത്തിനുള്ളില്‍ മലയാളികളുടെ മനസ്സിലും ഐശ്വര്യക്ക് ഒരു പ്രത്യേക സ്ഥാനമുണ്ട്. ബോളിവുഡിലെ മറ്റൊരു നടിക്കും കിട്ടാത്ത സ്ഥാനമാണ് മലയാളികള്‍ ഐശ്വര്യക്ക് നല്‍കിയിരിക്കുന്നത്. കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഐശ്വര്യാ റായ്
ഐശ്വര്യയുടെ മേക്കപ്, അവരുടെ കണ്ണുകള്‍, ചിരി എല്ലാം എന്നും നമ്മുടെ സുന്ദരികള്‍ മാതൃകയാക്കാന്‍ ശ്രമിക്കുന്നതാണ്. എന്നാല്‍ ഐശ്വര്യയുടെ വിജയത്തിനു പിന്നിലെ അറിയപ്പെടാത്ത രഹസ്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

ലോകം മുഴുവന്‍ പ്രശസ്തി
ഹൗ ഓള്‍ഡ് ആര് യുവിലെ നിരുപമയെ ഇന്ത്യന്‍ പ്രസിഡന്റ് ഉച്ചഭക്ഷണത്തിന് ക്ഷണിച്ചപ്പോള്‍ ബോളിവുഡ് താരം ഐശ്വര്യ റായിയെ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ്ജ് ഡബ്ല്യു ബുഷ് ആണ് ലഞ്ചിന് ക്ഷണിച്ചത്. പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശന വേളയിലായിരുന്നു അത്.

അപകടത്തിനിടയിലും
2003-ല്‍ കാഖീ എന്ന സിനിമയുടെ ചിത്രീകരമത്തിനിടെ ഐശ്വര്യ റായിക്ക് കാലിന് പരിക്കേറ്റിരുന്നു.

പരസ്യത്തിലൂടെ
ഒരു പരസ്യ മോഡല്‍ എന്ന നിലയില്‍ ഐശ്വര്യ ആദ്യം പ്രത്യക്ഷപ്പെട്ടത് കാമെലിന് പെന്‍സിലിന്റെ പരസ്യത്തിലായിരുന്നു. അതും ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍.

കാന്‍ ഫിലിം ഫെസ്റ്റിവല്‍
കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ജൂറി തിരഞ്ഞെടുത്ത ആദ്യ ഇന്ത്യന്‍ താരങ്ങളില്‍ ഒരാളായിരുന്നു ഐശ്വര്യ റായ്.

രേഖ കണ്ടെത്തിയ താരം
പ്രശസ്ത ബോളിവുഡ് താരം രേഖയാണ് പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ചു കൊണ്ടിരുന്ന ആഷിനെ ഇന്ത്യന്‍ സിനിമയില്‍ ഭാവിയുണ്ടെന്ന് പറഞ്ഞ് ആശംസിച്ച ആദ്യ വ്യക്തി. ഇത് ഐശ്വര്യയില്‍ ആത്മവിശ്വാസമുണര്ത്തിയ സംഭവമാണ്.

ലോകസുന്ദരി
1994-ല്‍ ലോക സുന്ദരിപട്ടം കിട്ടിയതിനു പുറകെ നിരവധി പരിപാടികള്‍ അവതരിപ്പിക്കാന്‍ ക്ഷണിച്ചുവെങ്കിലും ആഷ് നിരസിച്ചു.

ആഭരണങ്ങളോടു പ്രിയമില്ല
വാച്ചുകളും വസ്ത്രങ്ങളും ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന ആഷ് പക്ഷേ ഒരു ആഭരണ പ്രേമിയല്ല. എപ്പോഴും സിംബിള്‍ ആയി ഇരിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണിവര്‍.

ഡബ്ബിംഗ് ആര്‍ടിസ്റ്റ്
സിനിമയില്‍ അവസരങ്ങള്‍ ലഭിക്കുന്നതിനു മുന്‍പ് ഡബ്ബിംഗ് ആര്‍ടിസ്റ്റ് ആവാന്‍ ഐശ്വര്യക്ക് അവസരം ലഭിച്ചിരുന്നു.

ബാര്‍ബി ഡോളിന്റെ കൂട്ടുകാരി
ഐശ്വര്യയുടെ മോഡലില്‍ നിരവധി ബാര്‍ബി ഡോളുകള്‍ കമ്പനി പുറത്തിറക്കിയിരുന്നു. ഇവയുടെ എല്ലാം ഒരു വലിയ ശേഖരം ഐശ്വര്യയുടെ പക്കലുണ്ട്.

പുഷ്പത്തിന്റെ പേര് ഐശ്വര്യ
നെതര്‍ലന്റിലെ ഒരു പൂന്തോട്ടത്തില്‍ ഒരു തുലിപ് പുഷ്പത്തിന് ഐശ്വര്യയുടെ പേരാണ് നല്‍കിയിട്ടുള്ളത്.



Click it and Unblock the Notifications
