Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
ബോളിവുഡിലെ ചില വിചിത്ര പേടികള്‍
ബോളിവുഡ് സിനിമകളിലെ നായകന്മാരെല്ലാം അമാനുഷികരാണ്. കാരണം എത്ര വെടിയേറ്റാലും ഇവര്‍ മരിക്കുകയില്ല, ഇനി അഥവാ മരിച്ചാല്‍ തന്നെ അത് വില്ലനെ കൊന്നതിനു ശേഷം മാത്രമായിരിക്കും. എന്നാല്‍ പലപ്പോഴും അതെല്ലാം സിനിമയില്‍ മാത്രമായി ഒതുങ്ങിപ്പോവാറാണുള്ളത്. ഇങ്ങനെയും പ്രേതങ്ങളുണ്ടോ?
ബോളിവുഡിലുമുണ്ട് പേടികൊണ്ട് മുട്ടിടിക്കുന്ന ചിലര്‍. എന്നാല്‍ അത് സാധാരണയുള്ള പേടികളല്ല. ചില വസ്തുക്കളോടാണ് ഇവര്‍ക്ക് പേടി. നമ്മുടെ കിംഗ് ഖാന് വരെ ഇത്തരത്തില്‍ പേടിയുള്ളയാളാണെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ? നമുക്ക് സന്തോഷിക്കാന്‍ വകയായി
എന്നാല്‍ സത്യമതാണ്.ബോളിവുഡിലുള്ള ചിലരുടെ വിചിത്രമായ പേടികള്‍ ഏതൊക്കെയെന്ന് നോക്കാം. പക്ഷേ സിനിമയില്‍ ഇവര്‍ വേറെ ലെവലാണ് എന്നതാണ് സത്യം.

അര്ജുന് കപൂറിന്റെ ഫാന്‍ പേടി
ബോളിവുഡ് ആക്ഷന്‍ ഹീറോ അര്ജ്ജുന് കപൂറിന് സീലിംഗ് ഫാനിനോട് പേടിയാണ്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ വീട്ടില്‍ സീലിംഗ് ഫാന്‍ ഇല്ലെന്നതാണ് സത്യം.

അനുഷ്കയുടെ ബൈക്ക് പേടി
കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് വിവാദനായികയായിരുന്ന അനുഷ്കശര്മ്മയ്ക്ക് ബൈക്ക് സവാരി പേടിയാണ്. ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ സമാധാനം കിട്ടില്ലെന്നാണ് അനുഷ്കയുടെ വാദം.

കിംഗ് ഖാന്റെ കുതിരപ്പേടി
ബോളിവുഡിന്റെ കിംഗ് ഖാന് ഏറ്റവും കൂടുതല്‍ ഭയക്കുന്നത് കുതിരകളെയാണ്. എന്നാലും കുതിരപ്പുറത്ത് വരുന്ന സീന്‍ എല്ലാം അഭിനയിക്കുമെങ്കിലും കുതിരയെ പേടിയാണെന്ന് തുറന്നു സമ്മതിച്ചിരിക്കുകയാണ് കിംഗ്ഖാന്.

അജയ് ദേവ്ഗണിന്റെ ഭക്ഷണപേടി
ഇതിനു നമുക്ക് അദ്ദേഹത്തെ കുറ്റം പറയാന്‍ പറ്റില്ല. ഇത് നമ്മളെല്ലാവരും ഭയക്കേണ്ടത് തന്നെയാണ്. കാരണം വൃത്തിയില്ലാത്ത കൈകൊണ്ട് ഭക്ഷണം കഴിക്കുന്നതിലാണ് അദ്ദേഹത്തിന് പേടി.

അഭിഷേകിന് ഭയം പഴങ്ങളെ
ബിഗ്ബിയുടെ മകന് എന്ന ലേബലിനുപരി ബോളിവുഡിലെ റൊമാന്റിക് ആക്ഷന്‍ ഹീറോ ആയി തിളങ്ങുന്ന അഭിഷേക് ബച്ചന് പഴങ്ങള്‍ കഴിക്കാന്‍ പേടിയാണ്. ഇത് തന്റെ ഡയറ്റ് നശിപ്പിക്കുമെന്നാണ് കാരണം പറയുന്നത്.

ലിഫ്റ്റിനെ പേടിക്കുന്ന സോനം കപൂര്‍
സോനം കപൂറിന്റെ പേടി ഒരു വ്യത്യസ്തതയുള്ള പേടിയാണ്. കാരണം ഇവര്‍ക്ക് ലിഫ്റ്റില്‍ കയറാനാണ് പേടി. അതുകൊണ്ട് എത്ര കഷ്ടപ്പെട്ടാണെങ്കിലും സ്റ്റെപ് കയറി ഇവര്‍ മുകളിലെത്തും.

രണ്‍ബീറിന് ഭയം പാറ്റയെ
പാറ്റയെ പേടിക്കുന്നയാളാണ് ബോളിവുഡ് ചോക്ലേറ്റ് ഹീറോ രണ്‍ബീര്‍ കപൂര്‍. വീട്ടിലെങ്ങാനും പാറ്റയെ കണ്ടാല്‍ പിന്നെ ആ വഴിക്ക് വരാത്തയാളാണ് ഇദ്ദേഹം.

ആലിയ ഭട്ടിന് പേടി ഇരുട്ടിനെ
ഇരുട്ടിനെ നമുക്കെല്ലാവര്‍ക്കും പേടിയാണ്. എന്നാല്‍ പലപ്പോഴും നമ്മള് ധൈര്യം സംഭരിക്കുന്നതാണ്. ബോളിവുഡ് സുന്ദരി ആലിയ ഭട്ടിന് ഇരുട്ടിനെയാണ് ഏറ്റവും കൂടുതല്‍ പേടി.

വിദ്യക്ക് പേടി പൂച്ചകളെ
പല ബോളിവുഡ് സുന്ദരികളുടേയും ഓമനയായിരിക്കും പൂച്ചകള്‍. എന്നാല്‍ ബോളിവുഡിന്റെ സ്വന്തം വിദ്യാബാലന് പൂച്ചകളെയാണ് ഏറ്റവും കൂടുതല്‍ പേടി.

തക്കാളിയെ ഭയക്കും കത്രീന കൈഫ്
കത്രീന കൈഫിന്റെ തക്കാളി പേടി എല്ലാവരിലും ചിരിയുണര്‍ത്തും. കാരണം ഇത്രയും ആരോഗ്യം തരുന്ന പാവം തക്കാളിയെയാണ് കത്രീനയ്ക്ക് ഏറ്റവും പേടി.



Click it and Unblock the Notifications
