Just In
- 8 min ago സംശയാലുവായ ഭാര്യയും ഭര്‍ത്താവും, ദാമ്പത്യത്തിന്റെ അന്ത്യത്തിന് വഴിയൊരുക്കുന്ന 5 ശീലങ്ങള്‍
- 1 hr ago ചൊവ്വയുടെ സ്വാധീനത്താല്‍ ചതുര്‍ഗ്രഹയോഗം; 5 രാശിക്കാര്‍ക്ക് ഭാഗ്യം തിളങ്ങുന്ന ഒരാഴ്ച
- 2 hrs ago ശനിദേവന് ചൊരിയും അനുഗ്രഹം; തട്ടുപൊളിപ്പന്‍ നേട്ടങ്ങള്‍ ഇന്ന് ഈ 4 രാശിക്ക്
- 9 hrs ago നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
Don't Miss
- Sports IPL 2024: രോഹിത് അടുത്ത പഞ്ചാബ് ക്യാപ്റ്റന്‍! എല്ലാം പറഞ്ഞു സമ്മതിപ്പിച്ചു? പ്രതികരിച്ച് പ്രീതി
- News 'കോൺഗ്രസിന്റെ യുവരാജാവ് വടക്കേ ഇന്ത്യ വിട്ട് തെക്കേ ഇന്ത്യയിലേക്ക് ഓടി'; രാഹുലിനെ വിമർശിച്ച് നരേന്ദ്ര മോദി
- Finance കൃത്യമായ ധാരണയുണ്ടോ, എന്നാൽ ഈ ഓഹരി വാങ്ങാം, നേട്ടം 26 ശതമാനം വരെ
- Travel നിഗൂഢതകളൊളിപ്പിച്ച മുനിയറ, കേരളത്തിന്റെ കാശ്മീര്‍.. മലയോര നാടിൻറെ വശ്യത നേരിട്ടറിയാം.. പാക്കേജ്
- Movies 'അടിതെറ്റി സിബിനും, മാപ്പ് പറഞ്ഞു; പുറത്തുവരുന്ന അവസാന രണ്ട് പേരില്‍ ജാസ്മിനുമുണ്ടാകും'
- Technology ആവശ്യക്കാർ തേടിപ്പിടിച്ചെത്തുന്ന 2 BSNL പ്ലാനുകൾ; രണ്ടും സ്പെഷലിസ്റ്റുകളാണ്, രണ്ട് കാര്യങ്ങളിൽ!
- Automobiles മെയ് മാസം നിങ്ങളുടെ പോക്കറ്റിന് ലാഭവുമായി ചേതക്, ഇവി ലാഭകരം തന്നെ കേട്ടോ
മലയാളി മറന്നു തുടങ്ങിയ ഓണപ്പൂക്കള്‍
ഓണം എത്തി ഇനി ദിവസങ്ങളേ ഉള്ളൂ ഓണത്തിന്. ഓരോ മലയാളിയും മനസ്സു കൊണ്ട് എന്നും കൊച്ചു കുട്ടിയാവാന്‍ കൊതിക്കുന്ന ദിവസം. എന്തെന്നാല്‍ ഓരോ ഓണത്തിനും പൂക്കളമിടാനും ഓണക്കോടി ഉടുക്കാനും മത്സരിക്കുന്നത് കുട്ടികളാണ്. അതുകൊണ്ടു തന്നെ ഇതെല്ലാം ഓരോ മലയാളിയുടേയും സ്വകാര്യ അഹങ്കാരവുമാണ്. പ്രമുഖരുടെ ഓണം ഓര്‍മ്മകളിലൂടെ....
അത്തം കറുത്താല്‍ ഓണം വെളുക്കും എന്നാണ് ചൊല്ല്. എന്നാല്‍ പൂക്കളമിടുന്ന ആദ്യ ദിവസം തന്നെ മഴ പെയ്താല്‍ അത് പൂക്കളമിട്ട കുട്ടികള്‍ക്കു തന്നെ വിഷമമാകും. മുറ്റം ചെത്തി മിനുക്കി പൂക്കളമിടുന്ന കാലം എങ്ങോ പോയ്മറഞ്ഞു. ആ ഓര്‍മ്മകള്‍ മാത്രമല്ല നാട്ടു പൂക്കളെപ്പോലും ഇപ്പോള്‍ കാണാനില്ല. ഓണം മാറിയോ, അതോ മലയാളിയോ?
നാട്ടുപൂക്കളുടെ സ്ഥാനമെല്ലാം ഇപ്പോള്‍ തോവാളപ്പൂക്കള്‍ കയ്യടക്കിയിരിക്കുകയാണ്. എന്നാല്‍ ഓണത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍ ഓരോ മലയാളിയിലും ഗൃഹാതുരത വട്ടമിട്ടു പറക്കുന്നുണ്ട്.
പാവം സുന്ദരി തുമ്പപ്പൂ
തുമ്പപ്പൂ ആയിരുന്നു ഓണപ്പൂക്കളില്‍ പ്രധാനി. നിരവധി രോഗങ്ങള്‍ക്കുള്ള മരുന്നായി തുമ്പപ്പൂ ഉപയോഗിച്ചിരുന്നു. മാവേലി മന്നന് പ്രത്യേകിച്ച് അനുഗ്രഹിച്ചതാണ് തുമ്പപ്പൂവിനെ എന്നാണ് ഐതിഹ്യം.
മുക്കുറ്റിക്കുമുണ്ടൊരു കഥ പറയാന്‍
ഓണപ്പൂക്കളില്‍ ഏറ്റവും അവശ്യം വേണ്ട പൂവാണ് മുക്കുറ്റി. എന്നാല്‍ ഇന്ന് മുക്കുറ്റി എന്നത് നാട്ടിന്‍പുറങ്ങളില്‍ മാത്രം അപൂര്‍വ്വമായി കണ്ടു വരുന്നതാണ്. പൂക്കളത്തില്‍ പ്രത്യേക സ്ഥാനമുണ്ടായിരുന്നു ഈ സുന്ദരിക്ക്. എന്നാല്‍ ഇന്ന് ഈ സ്ഥാനമെല്ലാം മാര്‍ക്കറ്റ് പൂക്കള്‍ കയ്യടക്കി.
തുളസിയ്ക്കുമുണ്ട് സ്ഥാനം
തുളസി പൂവ് അല്ലെങ്കിലും ഓണത്തിന് പല വീടുകളിലും പൂക്കളത്തില്‍ ഉപയോഗിച്ചിരുന്ന ഇലയാണ് തുളസി. തുളസി പൂക്കളത്തില്‍ ഉണ്ടാവുന്നത് തന്നെ ഒരു ഐശ്വര്യമായിരുന്നു.
ചെമ്പരത്തിയെയും തഴഞ്ഞു
ചെമ്പരത്തിയും പൂക്കളങ്ങളിലെ പ്രധാനി ആയിരുന്നു. എന്നാല്‍ ഇന്ന് പലരും പൂക്കളമിടുന്നതില്‍ ചെമ്പരത്തിയെ ഒഴിവാക്കിയിരിക്കുന്നു. പല നിറങ്ങളിലുള്ള ചെമ്പരത്തിയാണ് പൂക്കളത്തെ വ്യത്യസ്തമാക്കിയിരുന്നത്.
മുല്ലപ്പൂ വിപ്ലവം
മുല്ലപ്പൂവിനെ പൂക്കളത്തില്‍ ഉപയോഗിച്ചിരുന്നില്ലെങ്കിലും ഓണത്തില്‍ മുല്ലപ്പൂവിനും പ്രത്യേക സ്ഥാനമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ മുല്ലപ്പൂ പോലും പണം കൊടുത്ത് സ്വന്തമാക്കേണ്ട ഗതികേടിലാണ് മലയാളി.
കോളാമ്പിപ്പൂവിന്റെ ഭംഗി
മഞ്ഞ നിറത്തിലുള്ള കോളാമ്പിപ്പൂ ഏവരുടേയും മനം നിറയ്ക്കുന്നതാണ്. മാത്രമല്ല കണ്ണിനു കുളിര്‍മ്മ പകരുന്ന ഒരു പൂവാണിത്. എന്നാല്‍ ഇന്ന് അത്തപ്പൂക്കളത്തില്‍ പോയിട്ട് വീടുകളില്‍ പോലും കോളാമ്പിപ്പൂവിനെ കാണാറില്ല.
കണ്ണാന്തളിപ്പൂവിനെ മറന്നോ?
കണ്ണാന്തളിപ്പൂക്കളാണ് ഓണപ്പൂക്കളത്തിലെ പ്രധാന ആകര്‍ഷണീയത. എന്നാല്‍ ഇന്ന് എല്ലാം ഓര്‍മ്മ മാത്രം.
തോവാളപ്പൂക്കള്‍
ഇന്ന് മലയാളിയുടെ മഹോത്സവം മലയാളിയുടെ മാത്രമല്ല അന്യസംസ്ഥാനക്കാരുടേയും കൂടി ആയി മാറിയിട്ടുണ്ട്. എന്തെന്നാല്‍ മലയാളി അത്തപ്പൂക്കളമിടുന്നതു പോലും തമിഴ്നാടിന്റെ കനിവ് കൊണ്ടാണ്.