For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മരിച്ചാലും ഓര്‍ക്കാനിഷ്ടപ്പെടുന്ന ചിലത്

|

ഓര്‍മ്മകള്‍ക്കു മരണമില്ല എന്നു പറയുന്നത് എന്തുകൊണ്ടും സത്യമാണ്. നമ്മുടെ പ്രിയപ്പെട്ടവര്‍ നമ്മെ വിട്ടു പിരിഞ്ഞാലും ഇത്തരത്തില്‍ തന്നെയായിരിക്കും നമ്മുടെ ചിന്ത. എന്നാല്‍ പലപ്പോഴും പല കാര്യങ്ങളും നമ്മളെ നമ്മുടെ കുട്ടിക്കാലത്തേക്ക് കൂട്ടിക്കൊണ്ടു പോകും. ചില പരസ്യ രഹസ്യ കഥകള്‍

പല ഓര്‍മ്മകളും നമുക്ക് ഗൃഹാതുരത ഉണര്‍ത്തുന്നതായിരിക്കും. ഒന്നിനും സമയമില്ലെങ്കിലും നമ്മള്‍ പലപ്പോഴും ഇത്തരത്തിലുള്ള ഓര്‍മ്മകള്‍ക്കു മുന്നില്‍ സമയം ചിലവഴിക്കുന്നു.

കുട്ടിക്കാലവും സ്‌കൂള്‍ കാലവും അങ്ങനെ പലതും നമ്മളെ പഴയ കാലത്തേക്ക് കൂട്ടിക്കൊണ്ടു പോകുന്നു. എന്തുകൊണ്ടും നമ്മള്‍ ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്ന കാര്യങ്ങളായിരിക്കും ഇതെല്ലാം തന്നെ.

പിന്‍ബഞ്ചിലെ കുസൃതി

പിന്‍ബഞ്ചിലെ കുസൃതി

പല പിന്‍ബഞ്ചുകാര്‍ക്കും പറയാന്‍ നിരവധി കഥകളുണ്ടായിരിക്കും. എന്നാല്‍ ഇതൊന്നും പഠിപ്പിസ്റ്റുകള്‍ക്കു മനസ്സിലാവില്ലെന്നതാണ് സത്യം. അതുകൊണ്ടു തന്നെ പിന്‍ബഞ്ചുകാര്‍ പിന്നീട് ഒത്തു കൂടുമ്പോള്‍ അതായിരിക്കും ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ പറ്റിയ ഏറ്റവും നല്ല ദിനം.

അമ്മയുണ്ടാക്കുന്ന ഭക്ഷണം

അമ്മയുണ്ടാക്കുന്ന ഭക്ഷണം

അമ്മയുണ്ടാക്കിത്തരുന്ന ഭക്ഷണം ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ പറ്റാത്തതായിരിക്കും. അതുകൊണ്ടു തന്നെ അമ്മ ഇല്ലാതായാലും ആ ഭക്ഷണത്തിന്റെ ഓര്‍മ്മയും രുചിയും നമ്മളില്‍നിന്നും ഒരിക്കലും വിട്ടു പോവില്ല.

ചില പരസ്യങ്ങള്‍

ചില പരസ്യങ്ങള്‍

ടിവിയില്‍ നാം കാണുന്ന ചില പരസ്യങ്ങള്‍ പലപ്പോഴും നുമ്മളെ അങ്ങേയറ്റം സ്വാധീനിച്ചിട്ടുണ്ടാകും. പിന്നീടെപ്പോഴെങ്കിലും ഏതെങ്കിലും സാഹചര്യത്തില്‍ ഇത്തരത്തിലുള്ള പരസ്യങ്ങള്‍ കാണാനിടയായാല്‍ അത് നമ്മളെ കുട്ടിക്കാലത്തേക്ക് കൂട്ടിക്കൊണ്ടു പോകും.

മഴ പെയ്യുമ്പോള്‍

മഴ പെയ്യുമ്പോള്‍

മഴ എല്ലാവര്‍ക്കും സുഖമുള്ള ഒരു ഓര്‍മ്മയാണ് സമ്മാനിക്കുന്നത്. അതുകൊണ്ടു തന്നെ മഴപെയ്യുമ്പോള്‍ നാം കുട്ടിക്കാലത്ത് ചെയ്തിരുന്ന പല കാര്യങ്ങളും നമ്മളെ ഗൃഹാതുരതയിലേക്ക് കൂട്ടിക്കൊണ്ടു പോകും.

 പഴയ കത്തുകള്‍

പഴയ കത്തുകള്‍

മൊബൈല്‍ഫോണിന്റേയും ഉത്ഭവത്തിനു മുന്‍പ് കത്തെഴുതുന്ന ശീലം പലര്‍ക്കും സ്ഥിരമായി ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ പലരും ഈ കത്തുകള്‍ സൂക്ഷിച്ചു വെയ്ക്കുന്ന പതിവും ഉണ്ടായിരുന്നു. ഇത്തരത്തിലുള്ള കത്തുകള്‍ നമുക്ക് തരുന്ന ഓര്‍മ്മകള്‍ ചെറുതൊന്നുമല്ല.

പഴയ ബുക്കിന്റെ മണം

പഴയ ബുക്കിന്റെ മണം

പഴയ പുസ്തകങ്ങളുടേയും മറ്റും മണം പലപ്പോഴും നമ്മളെ ഗൃഹാതുരതയിലേക്ക് കൂട്ടിക്കൊണ്ടു പേകും. ഇതിനായി മാത്രം ലൈബ്രറിയില്‍ അംഗത്വമെടുക്കുന്നവരും ഉണ്ട്.

കുടുംബ ഫോട്ടോകള്‍

കുടുംബ ഫോട്ടോകള്‍

പലപ്പോഴും കുടുംബ ഫോട്ടോകള്‍ക്ക് ഒരു കാലഘട്ടത്തിന്റെ കഥ പറയാനുണ്ടാകും. ഇത്തരത്തിലുള്ള ഫോട്ടോകള്‍ പലരുടേയും കഥ പറയുന്നതായിരിക്കും.

 കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍

കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍

കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളില്‍ പലതും ഇത്തരത്തില്‍ നൊസ്റ്റാള്‍ജിയ ഉണര്‍ത്തുന്നതാണ്. മിക്കിമൗസും, ഡൊണാള്‍ഡ് ഡക്കും എല്ലാം.

 അപ്പൂപ്പന്റേയോ അമ്മൂമ്മയുടേയോ ഉപദേശം

അപ്പൂപ്പന്റേയോ അമ്മൂമ്മയുടേയോ ഉപദേശം

ഇന്നത്തെ തലമുറ അണുകുടുംബ വ്യവസ്ഥിതിയില്‍ വിശ്വസിക്കുന്നവരാണ് എന്നതിന് തര്‍ക്കമില്ല. എന്നാല്‍ പലപ്പോഴും മുത്തശ്ശിയുടേയോ മുത്തച്ഛന്റേയോ ഉപദേശവും നമ്മുടെ ഓര്‍മ്മകള്‍ക്ക് ആക്കം കൂട്ടും.

English summary

Things That Will Always Remain Timeless

There are some things which stand the test time. When we come across something like this, we are immediately transported back to different time which almost seems like a different era.
Story first published: Tuesday, September 29, 2015, 16:22 [IST]
X
Desktop Bottom Promotion