Latest Updates
-
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും
ഇതൊക്കെയല്ലേ മലയാളി....
ഇന്ത്യയില്‍ തന്നെ വ്യത്യസ്ത സംസ്ഥാനക്കാരെ വ്യത്യസ്തങ്ങളാക്കുന്ന പല കാര്യങ്ങളുമുണ്ട്. മലയാളികളും ഇതില്‍ നിന്നും വ്യത്യസ്തരല്ല.
മലയാളികളെ മലയാളികളാക്കുന്ന ഇത്തരം ചില കാര്യങ്ങളെക്കുറിച്ചറിയൂ,

ഗള്‍ഫ്
ഗള്‍ഫ് മലയാളികളുടെ രണ്ടാം കേരളമെന്നു വേണമെങ്കില്‍ പറയാം. കുടുംബത്തിലെ ഒരാളെങ്കിലും ഗള്‍ഫിലില്ലാത്ത വീടുകള്‍ ചുരുക്കം. ഗള്‍ഫില്‍ എവിടെ നോക്കിയാലും മലയാളികള്‍ പതിവു കാഴ്ചയാണ്.

ബാറുകള്‍ക്കു മുന്നില്‍ ക്യൂ
ബാറുകള്‍ക്കു മുന്നില്‍ എത്ര കഷ്ടപ്പെട്ടിട്ടാണെങ്കിലും ക്യൂ നില്ക്കുന്നവര് കേരളത്തിലെ പതിവു കാഴ്ചയാണ്. ഇതിനു സമയവും ദിവസവുമൊന്നും പ്രശ്നമല്ല. ബാര്‍ തുറക്കുന്നതു മുതല്‍ അടയ്ക്കുന്നതു വരെ ഇത്തരം ക്യൂ കാണാം. പൊരിവെയിലും മഴയുമൊന്നും ആര്‍ക്കും പ്രശ്നമല്ല.

വിവാഹത്തിന് സ്വര്‍ണം
വിവാഹത്തിന് സ്വര്‍ണം മലയാളികള്‍ക്കിടിയില്‍ പതിവു കാഴ്ച. ജ്വല്ലറികളുടെ പരസ്യം പോലെയാണ് പല പെണ്‍കുട്ടികളും വിവാഹപന്തലിലേയ്ക്കിറങ്ങുക. സ്വര്‍ണവില കൂടുന്നതൊന്നും മലയാളിയ്ക്കു പ്രശ്നമല്ല.

ലുങ്കി
ലുങ്കി മലയാളികളുടെ പൊതുവസ്ത്രധാരണ ശൈലിയാണെന്നു പറയാം. ലുങ്കിയുടുത്തു ക്രിക്കറ്റും ഫുട്ബോളുമെല്ലാം കളിയ്ക്കുന്നവര്‍ പതിവു കാഴ്ച.

ലാലേട്ടനും മമ്മൂക്കയും
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മമ്മൂട്ടിയും മോഹന്ലാലുമെന്നു പറയാം. ലാലേട്ടനും മമ്മൂക്കയും മലയാളിയ്ക്ക് രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന വികാരങ്ങളാണ്.

നാടിന്റെ പച്ചപ്പ്
നാടിന്റെ പച്ചപ്പ് മലയാളിയ്ക്ക് എവിടെച്ചെന്നാലും ഗൃഹാതുരതയാണ്. തെങ്ങും പച്ചപ്പുമെല്ലാം കാണുമ്പോള്‍ കേരളം പോലെയെന്നു ആത്മഗതം ചെയ്യാത്ത മലയാളികള്‍ ചുരുങ്ങും.

പഴംപൊരിയും പരിപ്പുവടയും
മലയാളിയ്ക്കു പ്രിയങ്കരമായ രണ്ടു പലഹാരങ്ങളാണ് പഴംപൊരിയും പരിപ്പുവടയും. കേരളത്തിന്റെ തനതായ രണ്ട് എണ്ണപ്പലഹാരങ്ങളെന്നു പറയാം.

കള്ളും കപ്പയും മീനും
കള്ളും കപ്പയും മീനും മലയാളികളുടെ വായില്‍ അലിഞ്ഞു ചേര്‍ന്ന രുചിയാണ്. കള്ളു കുടിയ്ക്കാത്തവര്‍ പോലും ഷാപ്പു കറികളുടെ ആരാധകരാണ്. ഇതിന്റെ രുചിപ്പെരുമ തന്നെ കാരണം.

നാട്ടില്‍ എവിടെയാ??
പുറംനാട്ടില്‍ ഒരു മലയാളിയെക്കണ്ടാല്‍ മറ്റൊരു മലയാളി ആദ്യം ചോദിയ്ക്കുന്ന ചോദ്യവും പൊതുവായിരിയ്ക്കും, നാട്ടില്‍ എവിടെയാ. ഇതും മലയാളിയെ മലയാളിയാക്കുന്ന ഗുണം തന്നെയാണ.്

ഹര്‍ത്താല്‍
ഹര്‍ത്താലിനും പണിമുടക്കിനും ബന്ദിനുമെല്ലാം പുകള്‍പെറ്റ നാടാണ് കേരണം. പുറംരാജ്യത്തും സംസ്ഥാനങ്ങളിലും താമസിയ്ക്കുന്ന മലയാളികള്‍ നഷ്ടബോധത്തോടെ ഓര്്ക്കുന്ന ഒന്നാണിതെന്നു പറഞ്ഞാലും തെറ്റില്ല. രാശി പ്രകാരം നിങ്ങളാരാണ്??



Click it and Unblock the Notifications
