Latest Updates
-
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ഓണം 2026: ഈ 6 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; തിരുവോണ വാരഫലം അറിയാം! -
ഓണം 2026: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം; പണവും ജോലിയും തേടിയെത്തും! -
2026 ഓഗസ്റ്റ് 19: അപൂർവ്വ ഗജകേസരി യോഗം; സാമ്പത്തിക നേട്ടത്തിനും കരിയർ വിജയത്തിനും ഇന്ന് സുവർണ്ണാവസരം! -
ഓഗസ്റ്റ് 19: ഗ്രഹനിലയിൽ നിർണായക മാറ്റം, ഈ രാശിക്കാർക്ക് ഇന്ന് ജാഗ്രതയും നേട്ടവും! -
ബുധൻ ചിങ്ങം രാശിയിലേക്ക്: ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വലിയ നേട്ടങ്ങൾ കൊണ്ടുവരുമോ? -
ബുധൻ ചിങ്ങം രാശിയിലേക്ക്: സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത വേണം, ഈ തെറ്റുകൾ ഒഴിവാക്കാം -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: കരിയറിലും ബിസിനസ്സിലും വൻ നേട്ടം കൊയ്യാൻ ഈ സമയം ശ്രദ്ധിക്കൂ! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ 5 രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങി ഭാഗ്യം വരും
എന്താ ഇവളിങ്ങനെ
സ്ത്രീയും പുരുഷനും ശാരീരികമായി മാത്രമല്ല മാനസികമായും വൈകാരികമായും വ്യത്യസ്ഥരാണ്. പുരുഷന്മാര് വികാരപ്രകടനങ്ങളില്‍ മിതത്വം പ്രകടിപ്പിക്കുന്നവരാണെങ്കില്‍ സ്ത്രീകള്‍ അവ ഏറെ പ്രകടിപ്പിക്കും.
നിങ്ങള്‍ ചായയ്ക്ക് അടിമയാണോ..?
പുരുഷന്മാര് ഈ മാനസികമായ വ്യത്യാസം തിരിച്ചറിയാതിരിക്കുകയും സ്ത്രീയെ ഒരു അന്യഗ്രഹജീവിയെപ്പോലെ പരിഗണിക്കുകയും ചെയ്യും. പുരുഷന് സ്ത്രീയെക്കുറിച്ച് മനസിലാക്കാത്ത പതിനൊന്ന് കാര്യങ്ങളെ ഇവിടെ പരിചയപ്പെടാം.

1. എന്തിനാണ് സ്ത്രീകള്‍ നാടകം കളിക്കുന്നത്?
തങ്ങളുടെ വികാരപ്രകടനങ്ങളായി പെണ്‍കുട്ടികള്‍ കണക്കാക്കുന്നതിനെ പുരുഷന്മാര് നാടകമായാണ് പരിഗണിക്കുന്നത്. ചില സമയത്ത് സ്ത്രീകള്‍ വികാരപ്രകടനം നടത്തുമെങ്കിലും അത് അവര്‍ നാടകം കളിക്കുന്നതല്ല. പക്ഷേ പുരുഷന്മാര് അതിനെ നാടകമായാണ് കണക്കാക്കുന്നത്.

2. എന്തുകൊണ്ടാണ് സ്ത്രീകള്‍ വ്യക്തമായി സംസാരിക്കാത്തത്
തങ്ങളുടെ വികാരങ്ങളെ പുരുഷന് മനസിലാക്കണമെന്നാണ് സ്ത്രീകള്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ എല്ലാം വ്യക്തമായി പറയണമെന്ന അഭിപ്രായം അവര്‍ക്കില്ല. പുരുഷന്മാര് സ്ത്രീകളേക്കാള്‍ പ്രായോഗികത പുലര്‍ത്തുന്നവരാണ്. പുരുഷന്മാര് എല്ലാം പ്രായോഗികമായി ചെയ്യാനാഗ്രഹിക്കുമ്പോള്‍, സ്ത്രീകള്‍ വ്യക്തപരമായ ബന്ധങ്ങളെ പ്രായോഗികമായെടുക്കില്ല.

3. എന്തുകൊണ്ടാണ് സ്ത്രീകള്‍ വേഗത്തില്‍ വിവാഹം ചെയ്യുന്നത്?
പുരുഷന്മാര്ക്ക് ആശയക്കുഴപ്പമുണ്ടാക്കുന്ന ഒരു കാര്യമാണ് സ്ത്രീകള്‍ വേഗത്തില്‍ വിവാഹിതരാകുന്നത്. എന്നാല്‍ യഥാര്‍ത്ഥ കാര്യം, സ്ത്രീകള്‍ സുരക്ഷിതമായ കുടുംബജീവിതം ഇഷ്ടപ്പെടുമ്പോള്‍ തന്റെ ചുമലിലേക്ക് കൂടുതല്‍ ഭാരങ്ങളേറ്റാന് പുരുഷന് തിരക്കില്ല എന്നതാണ്.

4. എന്താണ് അവര്‍ക്ക് ഒരുങ്ങാന്‍ ഇത്ര താമസം?
സ്ത്രീകളുടെ ഒരു ദൗര്‍ബല്യമായാണ് ഉതിനെ പരിഗണിക്കുന്നത്. എന്നാല്‍ ഇത് തങ്ങളെ നന്നായി കാണപ്പെടുന്നതിന് വേണ്ടിയാണ്. അതിനാല്‍ ഇവര്‍ ഇക്കാര്യത്തില്‍ ഏറെ സമയമെടുക്കും. എന്നാല്‍ പുരുഷന് ചിന്തിക്കുന്നത് തങ്ങളെ സംബന്ധിച്ച് അവര്‍ക്ക് പ്രശ്നമൊന്നുമില്ലെങ്കില്‍ എല്ലാം ശരിയായെന്നാണ്. അപ്പോള്‍ പിന്നെ അവരെന്തിനാണ് കൂടുതല്‍ സമയം ചെലവിടുന്നതെന്ന് പുരുഷന്മാര് ചിന്തിക്കും.

5. എന്തിനാണ് അവര്‍ ഒരുപാട് തിരയുന്നത്?
ഷോപ്പിംഗില്‍ പുരുഷന്മാര് തങ്ങള്‍ക്ക് വേണ്ടത് വേഗത്തില്‍ തന്നെ തെരഞ്ഞെടുക്കും. എന്നാല്‍ സ്ത്രീകള്‍ മാര്‍ക്കറ്റില്‍ മുഴുവന്‍ തെരഞ്ഞാലും തങ്ങള്‍ക്ക് തൃപ്തികരമായത് കണ്ടെത്തണമെന്നില്ല. പുരുഷന്മാര്ക്ക് ഇതില്‍ അരോചകത്വം അനുഭവപ്പെടും. എന്നാല്‍ ഇത് സ്ത്രീകളുടെ സ്വഭാവമാണ്.

6. എന്തിനാണ് സ്ത്രീകള്‍ ഭരണം നടത്തുന്നത്?
സ്ത്രീകള്‍ പൂര്‍ണ്ണ ശ്രദ്ധ ആവശ്യപ്പെടുന്നത് ഭരണമായി പുരുഷന്മാര്ക്ക് തോന്നും. എന്നാല്‍ അവര്‍ മറ്റേ വ്യക്തിയുടെ താല്പര്യം മാത്രമല്ല ആഗ്രഹിക്കുന്നത്. സംരക്ഷണവും, സുരക്ഷിതത്വവും ആഗ്രഹിക്കുന്നതിനാലാണ് സ്ത്രീകള്‍ പുരുഷന്മാരുടെ പൂര്‍ണ്ണമായ ശ്രദ്ധക്ക് ആഗ്രഹിക്കുന്നത്.

7. എന്തിനാണ് നിരവധി ചെരുപ്പുകള്‍?
സ്ത്രീകളുടെ ഒരു ദൗര്‍ബല്യമാണ് പുതിയ ചെരുപ്പുകള്‍. അലമാര നിറയെ ചെരുപ്പുകളുണ്ടെങ്കിലും തൃപ്തരാകാതെ അവര്‍ പുതിയതിന് വേണ്ടി ആഗ്രഹിക്കും.

8. എന്തുകൊണ്ടാണ് സ്ത്രീകള്‍ ചോക്കലേറ്റ് വളരെയേറെ ഇഷ്ടപ്പെടുന്നത്?
ഒരു ചോക്കലേറ്റ് എല്ലാ മാനസിക വിഷമങ്ങളും അല്ലെങ്കില്‍ ഒരു ദിവസത്തെ സംഘര്‍ഷങ്ങളെല്ലാം അകറ്റുന്നത് എങ്ങനെയെന്ന് എന്ന് പുരുഷന് സംശയിച്ചേക്കാം. എന്നാല്‍ ഇത് അവരിഷ്ടപ്പെടുന്നു എന്നതിനപ്പുറം മറ്റൊരുത്തരമില്ല.

9. എന്താണ് സ്ത്രീകള്‍ വ്യത്യസ്ഥമായി പെരുമാറുന്നത്?
പുരുഷന് സ്ത്രീയുടെ പെരുമാറ്റം മനസിലാക്കാനാവില്ല. കുറെക്കാലത്തേക്ക് അവരെ സംബന്ധിച്ച് നല്ലതായിരുന്ന കാര്യം പിന്നീട് അവര്‍ വെറുത്ത് തുടങ്ങും. ഒരു കാര്യത്തില്‍ മാത്രം ഒട്ടിനില്ക്കാതെ ജീവിതത്തില്‍ മാറ്റം ആഗ്രഹിക്കുന്നതിനാലാണ് അവര്‍ ഈ തരത്തില്‍ പെരുമാറുന്നത്.

10. എന്തുകൊണ്ടാണ് സ്ത്രീകള്‍ വീഡിയോ ഗെയിമുകളും സ്പോര്‍ട്സും വെറുക്കുന്നത്?
ജോലി കഴിഞ്ഞ് മടങ്ങി വന്നാല്‍ പുരുഷന്മാര് വീഡിയോ ഗെയിമുകള്‍ കളിക്കുകയോ കായിക വിനോദങ്ങളിലേര്‍പ്പെടുകയോ ചെയ്യും. എന്നാല്‍ ഓഫീസില്‍ നിന്ന് മടങ്ങി വന്നാല്‍ അവര്‍ തങ്ങളെ ശ്രദ്ധിക്കണമെന്ന് ആഗ്രഹിക്കുന്നതിനാല്‍ സ്ത്രീകള്‍ ഇവ വെറുക്കും.

11. എന്തുകൊണ്ടാണ് സ്ത്രീകള്‍ തമാശകള്‍ ഇഷ്ടപ്പെടാത്തത്?
സ്ത്രീകളുടെ നര്‍മ്മം പുരുഷന്മാരുടേതില് നിന്ന് വ്യത്യസ്ഥമാണ്. ഇക്കാരണത്താലാണ് ഭര്ത്താക്കന്മാരുടെ തമാശകള്‍ക്ക് ഭാര്യമാര്‍ അധികം ചിരിക്കാത്തത്.



Click it and Unblock the Notifications