Latest Updates
-
പാപമോചിനി ഏകാദശി 2026: പ്രാധാന്യം, മുഹൂര്‍ത്തം, ചടങ്ങുകള്‍, ഐശ്വര്യത്തിലേക്ക് വഴി തുറക്കുന്നത് ഇപ്രകാരം -
മാര്‍ച്ച് 15-ലെ പുലരിയില്‍ ത്രിഗ്രഹിയോഗം: ഭാഗ്യക്കൊടുമുടി കയറും 5 രാശിക്കാര്‍, ഇതില്‍ നിങ്ങളുണ്ടോ? -
ബുധന്റെ നേര്‍ഗതി സഞ്ചാരം: ഭാഗ്യം തേടി എത്തുന്ന രാശിക്കാരില്‍ ഇടവവും ചിങ്ങവും ഉള്‍പ്പടെ -
വെളുത്തുള്ളി സ്ഥിരമായി വെറും വയറ്റിലെങ്കില്‍ ആരോഗ്യം കൈയ്യിലൊതുങ്ങും: -
ശരീരത്തില്‍ മഗ്നീഷ്യം വളരെ കുറവോ? അറിയണം ഇക്കാര്യങ്ങള്‍, ശരീരം കാണിക്കുന്ന ലക്ഷണങ്ങള്‍ നിസ്സാരമല്ല -
വരുന്ന 7 ദിനത്തില്‍ മീനത്തില്‍ ശുക്രന്റെ വിളയാട്ടം: ശുക്രാദിത്യ രാജയോഗം മീനത്തില്‍, ഭാഗ്യകടാക്ഷം ഈ രാശിക്ക് -
ആഴ്ചഫലം: മാര്‍ച്ച് 15 - 21 വരെയുള്ള 7 ദിനങ്ങള്‍ 12 രാശിക്കാര്‍ക്കും ഭാഗ്യനിര്‍ഭാഗ്യങ്ങളും കൃത്യഫലവും -
Rashiphalam: ധനം, ജോലി, കുടുംബം, കരിയര്‍ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഫലം അറിയാം -
Rashiphalam: ഇന്നത്തെ രാശിഫലം ആര്‍ക്കെല്ലാം അനുകൂലം, അറിയാം സമ്പൂര്‍ണഫലം -
ഇവയെല്ലാം ശീലമാക്കണം ദിനവും: ഹൃദയവും പേശികളും എല്ലാം സുരക്ഷിതം
ജന്മമാസം പറയും നിങ്ങളുടെ കള്ളത്തരം
അല്‍പസ്വല്‍പം കള്ളം പറയാത്തവര്‍ ആരുമുണ്ടാവില്ല. എന്നാല്‍ ജന്മമാസത്തിന് നമ്മള്‍ സത്യം പറയുന്നവരാണോ കള്ളം പറയുന്നവരാണോ ബന്ധങ്ങളില്‍ വിശ്വാസം പുലര്‍ത്തുന്നവരാണോ ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ കണ്ടു പിടിയ്ക്കാന്‍ കഴിയുമെന്നാണ് പലരും പറയുന്നത്. ഇതിലൊന്നും വിശ്വാസമില്ല എന്നു പറയുന്ന യുക്തിവാദികള്‍ക്കും ചിലപ്പോള്‍ ഇതെല്ലാം സത്യമാണെന്നു തോന്നാനും സാധ്യതയുണ്ട്. ജനിച്ച മാസത്തിലുണ്ട് നിങ്ങളുടെ ആരോഗ്യം
എന്നാല്‍ എത്രയൊക്കെയായാലും മറ്റുള്ളവര്‍ക്ക് ദോഷകരമാകുന്ന രീതിയില്‍ കള്ളം പറയുന്നതും ചെയ്യുന്നതുമാണ് പ്രശ്‌നമായിട്ടുള്ളത്. എന്നാല്‍ പലപ്പോഴും എന്തുകൊണ്ട് കള്ളം പറയാന്‍ നിര്‍ബന്ധിതരാവുന്നു എന്ന് ചിന്തിച്ചിട്ടുണ്ടോ? ഇതിന് ചില ശാസ്ത്രീയ വശങ്ങള്‍ കൂടിയുണ്ട്. പലപ്പോഴും പലരും വേണമെന്നു കരുതി കള്ളം പറയുന്നതല്ല, പല സാഹചര്യങ്ങളും അവരെ ഇത്തരത്തില്‍ കള്ളം പറയാന്‍ പ്രേരിപ്പിക്കുന്നു.
നിങ്ങളുടെ ജന്മമാസത്തിന് നിങ്ങളുടെ സ്വഭാവവുമായുള്ള ബന്ധവും ഇത്തരത്തില്‍ കള്ളം പറയാന്‍ കാരണമാകും. അതുകൊണ്ട് ഒന്നു സൂക്ഷിക്കുന്നത് നല്ലതാണ്...

ചിങ്ങമാസം
കള്ളം പറയുന്ന കാര്യത്തില്‍ ചിങ്ങ മാസത്തില്‍ ജനിച്ചവര്‍ അത്ര മോശക്കാരല്ല. എന്നാല്‍ പല ബന്ധങ്ങളിലും വിശ്വാസ്യത നിലനിര്‍ത്തുന്നവരാണ് ഇത്തരക്കാര്‍. നിലനില്‍പ്പിന്റെ കാര്യത്തില്‍ മാത്രമേ ഇത്തരക്കാര്‍ കള്ളം പറയൂ എന്നതാണ് സത്യം.

കന്നിമാസം
പ്രണയത്തിന്റെ കാര്യത്തില്‍ ഈ മാസം ജനിച്ചവര്‍ വിശ്വസ്തരായിരുക്കും. എന്നാല്‍ പലപ്പോഴും ജോലിയുടേയും മറ്റു കാര്യങ്ങളിലും അല്‍പം പുറകോട്ടു നില്‍ക്കാന്‍ ഇവര്‍ ശ്രമിക്കും.

തുലാം
തല പോയാലും സത്യം മാത്രം പറയും എന്ന വാശിക്കാരായിരിക്കും ഈ മാസത്തില്‍ ജനിച്ചവര്‍. മാത്രമല്ല സത്യത്തിനു വേണ്ടി എന്തു ത്യാഗം സഹിക്കാനും ഇവര്‍ തയ്യാറായിരിക്കും. പ്രണയബന്ധമോ കുടുംബബന്ധമോ എന്തുമായിക്കൊള്ളട്ടെ ഇതില്‍ അങ്ങേയറ്റം വിശ്വസ്തത പുലര്‍ത്തുന്നവരായിരിക്കും ഇത്തരക്കാര്‍.

വൃശ്ചികം
സുഹൃത് ബന്ധങ്ങളേക്കാള്‍ കുടുംബബന്ധത്തിന് പ്രാധാന്യം കൊടുക്കുന്നവരായിരിക്കും ഇവര്‍. അതിനാല്‍ തന്നെ കുടുംബത്തോടൊപ്പം സമയം ചിലവിടാന്‍ ഇഷ്ടപ്പെടുന്ന ഇത്തരക്കാര്‍ പലപ്പോഴും സുഹൃത്ബന്ധങ്ങളില്‍ അല്‍പസ്വല്‍പം കളവ് പറയുന്നവരായിരിക്കും.

ധനുമാസം
ധനുമാസത്തില്‍ ജനിച്ചവര്‍ തന്റെ പങ്കാളിയോട് വിശ്വാസ്യത കാണിക്കുന്ന കാര്യത്തില്‍ അല്‍പം പിന്നിലായിരിക്കും. ഭാര്യാ-ഭര്‍തൃബന്ധത്തിനപ്പുറം സുഹൃത് ബന്ധങ്ങള്‍ക്കായിരിക്കും ഇവര്‍ പ്രാധാന്യം നല്‍കുന്നത്.

മകരം
തന്റേതായ കാര്യത്തില്‍ സ്ഥിരത പുലര്‍ത്തുന്നവരായിരിക്കും ഇത്തരക്കാര്‍. പ്രത്യേകിച്ച് ബന്ധങ്ങളുടെ കാര്യത്തില്‍ ഒരു ബന്ധം തകര്‍ന്നാലുടനെ അടുത്ത ബന്ധം തേടിപ്പോകുന്നവരായിരിക്കില്ല ഇവര്‍. കള്ളം പറയുന്നത് ഇത്തരക്കാരുടെ ജീവിതത്തില്‍ അസഹിഷ്ണുത ഉണ്ടാക്കുന്ന കാര്യമാണ്.

കുംഭമാസം
കുംഭമാസത്തില്‍ ജനിച്ചവര്‍ കള്ളം പറയുന്ന കാര്യത്തില്‍ അല്‍പം മുന്‍പന്തിയിലായിരിക്കും. എന്നാല്‍ പലപ്പോഴും സദുദ്ദേശ്യത്തോടു കൂടിയായിരിക്കും ഇത്തരക്കാരുടെ കള്ളത്തരങ്ങളെല്ലാം. ബന്ധങ്ങളില്‍ അത്രയേറെ വിശ്വസ്തരുമായിരിക്കും ഇവര്‍.

മീനം
മീനമാസത്തില്‍ ജനിച്ചവര്‍ പലപ്പോഴും ലോലമായ മനസ്സുള്ളവരായിരിക്കും. ബന്ധങ്ങളില്‍ വിള്ളലുണ്ടാക്കേണ്ടെന്ന ധാരണയില്‍ പലപ്പോഴും ഇവര്‍ കള്ളം പറയാന്‍ നിര്‍ബന്ധിതരാവും. എന്നാല്‍ കൂടുതല്‍ പ്രതീക്ഷയോടു കൂടി കാര്യങ്ങളെ സമീപിക്കാനുള്ള മനോഭാവവും ഇവരിലുണ്ടാവും.

മേടമാസം
മേടമാസത്തില്‍ ജനിച്ചവരുടെ പ്രത്യേകതയായിരിക്കും കള്ളം പറയുക എന്നത്. എത്രയൊക്കെ വേണ്ടെന്നു വെച്ചാലും ഇവര്‍ കള്ളം പറയും എന്നതാണ് പ്രത്യേകത. എന്നാല്‍ പലപ്പോഴും ഇത്തരക്കാരുടെ കള്ളങ്ങള്‍ക്ക് ഒരു സോപ്പുകുമിളയുടെ ആയുസ്സു മാത്രമേ ഉണ്ടാവൂ.

ഇടവം
ഇടവമാസത്തില്‍ ജനിച്ചവര്‍ ജീവിതത്തോടും തന്റെ ബന്ധങ്ങളോടും അങ്ങേയറ്റം കൂറു പുലര്‍ത്തുന്നവരായിരിക്കും. എത്ര വലിയ പ്രതിസന്ധിയാണെങ്കിലും അതിനെയെല്ലാം സത്യത്തിന്റെ വഴിയിലൂടെ തരണം ചെയ്യാന്‍ ശ്രമിക്കുന്നവരായിരിക്കും ഇവര്‍.

മിഥുനം
പല ബന്ധങ്ങളിലും കള്ളത്തരം കാണിക്കുന്നവരായിരിക്കും ഇത്തരക്കാര്‍. അതുകൊണ്ടു തന്നെ ഇവരെ ഒരു പരിധി കഴിഞ്ഞാല്‍ കണ്ണടച്ചു വിശ്വസിക്കുന്നതും തെറ്റാണ്. എന്നാല്‍ സുഹൃത് ബന്ധത്തിന്റെ കാര്യത്തില്‍ യാതൊരു വിധ വിട്ടു വീഴ്ചയ്ക്കും ഇത്തരക്കാര്‍ തയ്യാറാവില്ല. സുഹൃത്തുക്കള്‍ക്കു വേണ്ടി മരിക്കാന്‍ വരെ ഇവര്‍ തയ്യാറാകും.

കര്‍ക്കിടകം
കര്‍ക്കിടകം പോലെ തന്നെ നമുക്ക് പൂര്‍ണമായും വിശ്വസിക്കാവുന്നവരാണ് ഇവര്‍. ഒരിക്കലും നമ്മളെ ഒറ്റു കൊടുക്കുന്ന സ്വഭാവം ഇവര്‍ക്കുണ്ടാവില്ല. മാത്രമല്ല പ്രണയബന്ധത്തിന്റെ കാര്യത്തില്‍ നൂറ് ശതമാനം വിശ്വസിക്കാവുന്നവരാണ് ഇവര്‍.



Click it and Unblock the Notifications











