Latest Updates
-
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം
13-ലെ കറുത്ത വെള്ളിയാഴ്ച വീണ്ടും...
അന്ധവിശ്വാസങ്ങള്‍ക്കും മന്ത്രവാദത്തിനും നല്ല വളക്കൂറുള്ള മണ്ണാണ് നമ്മുടെ കേരളം. എന്നാല്‍ ഇപ്പോള്‍ കേരളത്തേക്കാള്‍ കൂടുതല്‍ മന്ത്രവാദവും തട്ടിപ്പും നടക്കുന്നത് മറ്റു സംസ്ഥാനങ്ങളിലാണോ എന്നതാണ് സംശയം. അതൊക്കെ പോട്ടെ, നമ്മള് മലയാളികള്‍ക്കു മാത്രമല്ല, ആഴ്ചയിലും പക്കത്തിലും നാളിലും തീയ്യതിലും വിശ്വാസം വിദേശികളും ഇക്കാര്യത്തില്‍ പുറകിലല്ല. ഇന്ന് 13-ാം തീയ്യതി, പോരാത്തതിന് വെള്ളിയാഴ്ചയും.
ഓജോ ബോര്‍ഡില്‍ വിളിച്ചാല്‍ പ്രേതം വരും?
13-ാം തീയ്യതി പൊതുവേ കറുത്ത ദിനമായാണ് അറിയപ്പെടുന്നത്. ഇപ്പോള്‍ മുന്‍മന്ത്രി കെ എം മാണിയുടെ കാര്യം തന്നെ എടുക്കാം. എന്തൊക്കെ ബഹളമുണ്ടാക്കിയാണ് ബജറ്റ് അവതരിപ്പിച്ചത് അതും അദ്ദേഹത്തിന്റെ 13-ാമത്തെ ബജറ്റ് 13-ാമത്തെ നിയമസഭയില്‍ അവതരിപ്പിക്കാന്‍ 13-ാം തീയ്യതി തന്നെ തിരഞ്ഞെടുത്തു. എന്നിട്ടിപ്പോള്‍ എന്തായി. വിശ്വാസമില്ലാത്തവര്‍ക്കു കൂടി 13 എന്ന നിര്‍ഭാഗ്യങ്ങളുടെ ദിനത്തിന് വിശ്വാസം വന്നു. നോക്കാം 13 ശരിക്കും നിര്‍ഭാഗ്യമാണോ എന്ന്.

ക്രിസ്ത്യന്‍ സമൂഹം വെറുത്ത 13
എല്ലാം പോട്ടെ ക്രിസ്ത്യന്‍ സമുദായത്തിനുമുണ്ട് ഒരു പതിമൂന്നിന്റെ കഥപറയാന്‍. യേശുക്രിസ്തുവിന്റെ 13 ശിഷ്യന്മാരില് 13-ാമനായ യൂദാസ് 30 വെള്ളിക്കാശിനു വേണ്ടി യേശുവിനെ ഒറ്റു കൊടുത്തു. ഇതോടെ യൂദാസിനോടുള്ള വെറുപ്പു മുഴുവന്‍ 13 എന്ന സംഖ്യയിലേക്ക് മാറി. ഇത് നിര്‍ഭാഗ്യങ്ങളുടെ ദിനമായി മാറി.

മരണസംഖ്യ കൂടുന്നു
13-ാം തീയ്യതിയും വെള്ളിയാഴ്ചയും ചേര്‍ന്നു വരുന്ന ദിവസം പലര്‍ക്കും ആത്മഹത്യാ പ്രേരണ ഉണ്ടാവുന്ന ദിവസമാണ് എന്നാണ് പൊതൂുവേ വിശ്വസിക്കപ്പെടുന്നത്. അതുകൊണ്ടു തന്നെ ഈ ദിവസം ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം മറ്റുള്ള ദിവസങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലാണ് എന്നാണ് കണക്ക്.

ദുരാത്മാക്കള്‍ക്ക് നല്ല ദിനം
പ്രേതങ്ങളിലും പ്രേതാത്മാക്കളിലും വിശ്വസിക്കുന്ന ഒരു സമൂഹം ഇപ്പോഴും നമുക്കിടയില്‍ ജീവിച്ചിരിക്കുന്നുണ്ട്. അതിന് വിദേശിയെന്നോ സ്വദേശിയെന്നോ വ്യത്യാസമില്ല. എല്ലാവരിലുമുള്ള വിശ്വാസമാണ് വെള്ളിയാഴ്ചയും 13-ാം തീയ്യതിയും ദുഷ്ടശക്തികള്‍ക്ക് ബലം കൂടുമെന്നത്.

ക്രമിനല്സിന്റെ ജനനം
ക്രിമിനല്‍ ബുദ്ധിയുള്ളവര്‍ ജനിക്കുന്നത് അധികവും വെള്ളിയാഴ്ചയും 13-ാം തീയ്യതിയും ചേര്‍ന്നു വരുന്ന ദിനത്തിലാണെന്നാണ് ഒരു വിഭാഗം വിദഗ്ധര്‍ വാദിയ്ക്കുന്നത്. ഇത്തരക്കാര്‍ ചെറുപ്പം മുതല്‍ തന്നെ ക്രിമിനല്‍ ബുദ്ധി ഉള്ളവരായി മാറും എന്നാണ് വിശ്വാസം.

ലോട്ടറിയെടുത്താല്‍ നിര്‍ഭാഗ്യം
പലരും ലോട്ടറിയെടുക്കുന്നതും മറ്റും വളരെ ആലോചിച്ച് ദിവസവും നാളും സമയവും നോക്കിയായിരിക്കും. എന്നാല്‍ വെള്ളിയാഴ്ചയും 13-ാം തീയ്യതിയും ചേര്‍ന്നു വരുന്ന ദിവസം ലോട്ടറിയെടുത്താല്‍ അത് നിര്‍ഭാഗ്യം മാത്രമാണെന്നാണ് കണക്കാക്കപ്പെടുന്നത്.

അപകടങ്ങളുടെ ദിനം
അപകടങ്ങളുടെ ദിവസമാണ് 13 എന്നൊരു ധാരണ പൊതുവേയുണ്ട്. വെള്ളിയാഴ്ചയും 13ഉം കൂടിയാവുമ്പോള്‍ ഇതിനല്പം ആക്കം കൂടുമെന്നാണ് ജ്യോതിഷികളുടെ പ്രവചനം.

രണ്ടാം ലോകമഹായുദ്ധവും 13ഉം
രണ്ടാം ലോകമഹായുദ്ധത്തില്‍ ബക്കിംങ്ഹാം കൊട്ടാരത്തില്‍ നാസി ജര്‍മ്മനി ബോംബ് വര്‍ഷിച്ചതും 1940 സെപ്റ്റംബര്‍ 13 വെള്ളിയാഴ്ചയായിരുന്നു.

പ്രകൃതി ദുരന്തങ്ങളുടെ ദിനം
ബംഗ്ലാദേശില്‍ സൈക്ലോണ്‍ ഉണ്ടായതും 50000-ത്തിലധികം ആളുകള്‍ മരിച്ചതും 1970 നവംബര്‍ 13 വെള്ളിയാഴ്ചയായിരുന്നു.



Click it and Unblock the Notifications
