Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
പരമ്പരാഗത വസ്ത്രങ്ങളെ പ്രണയിക്കുന്ന ദിയ മിര്‍സ!
1982 ഡിസംബര്‍ 9ന് ജനിച്ച ദിയ മിര്‍സ പ്രശസ്തയായ മോഡലും നടിയും നിര്‍മ്മാതാവുമാണ്. 2000-ല്‍ മിസ് ഏഷ്യ പസഫിക് ആയി തിരഞ്ഞെടുക്കപ്പെട്ട ദിയയുടെ പ്രധാന തട്ടകം ബോളിവുഡ് ആണ്. സാമൂഹിക പ്രവര്‍ത്തനത്തില്‍ തത്പരയായ ദിയയുടെ സഹ ഉടമസ്ഥതയിലുള നിര്‍മ്മാണ കമ്പനിയാണ് ബോണ്‍ ഫ്രീ എന്റര്‍ടൈന്‍മെന്റ്.
ദിയ മിര്‍സയുടെ ഭര്‍ത്താവ് സഹില്‍ സംഘയാണ് നിര്‍മ്മാണ കമ്പനിയുടെ മറ്റൊരു ഉടമ. ഇവരുടെ നിര്‍മ്മാണ കമ്പനിയുടെ ആദ്യ ചലച്ചിത്ര സംരംഭമായ ലവ് ബ്രേക്ക്അപ്സ് സിന്ദഗി 2011 ഒക്ടോബര്‍ ഏഴിന് പുറത്തിറങ്ങി. ഒരു നടി എന്ന നിലയില്‍ ദിയ മിര്‍സയ്ക്ക് അത്രകണ്ട് ശോഭിക്കാന്‍ കഴിഞ്ഞില്ലെങ്കിലും സാമൂഹിക സേവന രംഗത്ത് വ്യക്തമുദ്ര പതിപ്പിക്കാന്‍ അവര്‍ക്കായി.
ദിയ മിര്‍സയെ കുറിച്ച് പറയാന്‍ ഏറ്റവും അനുയോജ്യമായ വാക്ക്, 'മനോഹരം' എന്നതായിരിക്കും. സൗന്ദര്യം, ആകര്‍ഷകത്വം, ഫാഷന്‍ എന്നിവ ദിയയില്‍ തെളിഞ്ഞുകാണാം. ബി-ടൗണില്‍ ഫാഷന്‍ പ്രേമമുള്ളവരുടെ കൂട്ടത്തില്‍ മുന്‍പന്തിയിലാണ് ദിയയുടെ സ്ഥാനം. സാരി, സ്യൂട്ടുകള്‍, സറാറകള് എന്നിവ അണിഞ്ഞുനില്‍ക്കുന്ന ദിയ മിര്‍സയെ പലതവണ ഞങ്ങളുടെ ക്യാമറകണ്ണുകള്‍ പകര്‍ത്തിയിട്ടുണ്ട്.
പരമ്പരാഗത വസ്ത്രങ്ങളോടെ അവര്‍ക്ക് പ്രത്യേകിച്ചൊരു ഇഷ്ടമുണ്ട്. റെഡ് കാര്‍പ്പറ്റ് മുതല്‍ സാംസ്കാരിക പരിപാടികള്‍ വരെയുളളവയില്‍ പരമ്പരാഗത വസ്ത്രങ്ങളണിഞ്ഞ് നില്ക്കുന്ന ദിയയെ നമുക്ക് കാണാനാകും. പരമ്പരാഗത വസ്ത്രങ്ങളാണോ ഈ താരത്തിന്റെ കൈയ്യൊപ്പ് പതിഞ്ഞ സ്റ്റൈല്‍? ആണെന്ന് തന്നെ പറയാം.
പരമ്പരാഗത വസ്ത്രങ്ങളോടുള്ള ദിയയുടെ ഇഷ്ടം വെളിവാക്കുന്ന മൂന്ന് ഫോട്ടോകള്‍ കണ്ട് നമുക്ക് ഇക്കാര്യം വിലയിരുത്താം.

1. തമന്ന പഞ്ചാബി കപൂര്‍ രൂപകല്‍പ്പന ചെയ്ത മനോഹരമായ സ്യൂട്ടിലാണ് ദിയ ഇന്ത്യ കണ്‍സ്യൂമര്‍ ജ്വല്ലറി ഷോയില്‍ പങ്കെടുത്തത്. വെളുപ്പും ഇളം പിങ്കും നിറത്തോടുകൂടിയ സ്യൂട്ടില്‍ വലിയ അലങ്കാരങ്ങളൊന്നും ഉണ്ടായിരുന്നില്ല. സ്യൂട്ടിന്റെ ബോട്ടം വൈഡ് ലൈഗ്ഗ്ഡ് ആയിരുന്നു. താഴ്ഭാഗത്തെ ചിത്രത്തുന്നലുകള്‍ ഇതിന്റെ മനോഹാരിത വര്‍ദ്ധിപ്പിച്ചു. സല്‍വാറിന്റെ കഴുത്ത് മുതല്‍ താഴെ വരെ അലങ്കൃതമായിരുന്നു. ചൈനീസ് കോളറും കൂടി ചേര്‍ന്നതോടെ ദിയയുടെയും സ്യൂട്ടിന്റെയും ഭംഗി മിന്നിത്തിളങ്ങി.

2. പരമ്പരാഗത വസ്ത്രങ്ങളില്‍ ദിയ എപ്പോഴും നമ്മളെ അത്ഭുതപ്പെടുത്തും. നീലയും പിസ്താച്ചിയോ ഗ്രീനും നിറങ്ങള്‍ ചേര്‍ന്ന സാരിയുടുത്താണ് ഇത്തവണ ദിയ നമ്മുടെ മനം കവര്‍ന്നത്. മനോഹരമായ ഈ സാരിയില്‍ ദിയ ഒരു നക്ഷത്രം പോലെ തിളങ്ങി.

3. ന്യൂഡല്‍ഹിയിലെ സുനാര് ജ്വല്ലറിയുടെ ഉദ്ഘാടനത്തിന് ദിയ എത്തിയത് മഞ്ഞ നിറത്തിലുള്ള സാരി അണിഞ്ഞാണ്. സാരിയുടെ തിരഞ്ഞെടുപ്പും ഉടുത്തിരിക്കുന്ന രീതിയും അവരുടെ അപാരമായ സ്റ്റൈല്‍ സെന്സിന് ഉദാഹരണമാണ്. മുടി പിന്നി അതിലൊരു ബണ്‍ ഇട്ട് മനോഹരമാക്കിയിരിക്കുന്നു. പരമ്പരാഗത വസ്ത്രങ്ങളിലാണ് ദിയ കൂടുതല്‍ സുന്ദരിയായി കാണപ്പെടുന്നതെന്ന് നിസ്സംശയം പറയാം. പരമ്പരാഗത വസ്ത്രങ്ങളാണ് അവരുടെ സിഗ്നേച്ചര്‍ സ്റ്റൈല്‍!



Click it and Unblock the Notifications
