For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചിലര്‍ക്കിഷ്ടം മറ്റുള്ളവരെ ശല്യം ചെയ്യാന്‍

|

പലര്‍ക്കും മറ്റുള്ളവരെ എപ്പോഴും ശല്യം ചെയ്തു കൊണ്ടിരിക്കുന്നതായിരിക്കും താല്‍പ്പര്യം. അതിനു മുന്നില്‍ മാത്രം ന്യൂ ജനറേഷനെന്നോ ഓള്‍ഡ് ജനറേഷനെന്നോ ഒന്നുമില്ല. ഓഫീസിലായാലും വീട്ടിലായാലും ഇതു തന്നെയായിരിക്കും അവസ്ഥ.

എന്നാല്‍ പലര്‍ക്കും സഹിക്കാനാകാത്തതാണ് ഓഫീസില്‍ സഹപ്രവര്‍ത്തകര്‍ തമ്മിലുള്ള പ്രശ്‌നം. ഒരു ആവശ്യവുമില്ലാതെ മറ്റുള്ളവരെ ശല്യം ചെയ്യുന്നതായിരിക്കും പലരുടേയും ഹോബി. അത്തരത്തില്‍ സഹ പ്രവര്‍ത്തകരെ അസ്വസ്ഥരാക്കുന്ന ചില കാര്യങ്ങളുണ്ട്, അവ എന്തൊക്കെയെന്ന് നോക്കാം.

ഫോണിലുള്ള സംസാരം

ഫോണിലുള്ള സംസാരം

പലപ്പോഴും പലരും ജോലി സ്ഥലത്ത് നിന്ന് ചെയ്യുന്ന കാര്യമാണ് ഇത്. മറ്റുള്ളവര്‍ക്കുണ്ടാകുന്ന അസൗകര്യം കണക്കിലെടുക്കാതെ ഉറക്കെ ഫോണില്‍ സംസാരിക്കും. കുടുംബ കാര്യങ്ങള്‍ വരെ ഇത്തരത്തില്‍ ഫോണില്‍ സംസാരിക്കുന്നത് മറ്റുള്ളവര്‍ക്കുണ്ടാക്കുന്ന അസൗകര്യം ചില്ലറയായിരിക്കില്ല.

വിമര്‍ശനങ്ങള്‍

വിമര്‍ശനങ്ങള്‍

ഏത് കാര്യത്തിലും തന്റെ സഹപ്രവര്‍ത്തകരെ വിമര്‍ശിക്കുന്നതും പലര്‍ക്കും ശീലമാകാം. എന്നാല്‍ ഇത് മറ്റുള്ളവര്‍ക്കുണ്ടാക്കുന്ന മാനസിക വിഷമത്തെക്കുറിച്ച് ഇവര്‍ ആലോചിക്കില്ല എന്നതാണ് സത്യം.

ജോലിയിലെ മത്സരം

ജോലിയിലെ മത്സരം

ആരോഗ്യകരമായ മത്സരങ്ങള്‍ പലപ്പോഴും നല്ലതാണ്. എന്നാല്‍ പലപ്പോഴും ജോലിക്കിടയില്‍ സഹപ്രവര്‍ത്തകരമായുണ്ടാകുന്ന പല മത്സരങ്ങളും തെറ്റിധാരണകള്‍ക്കു മാത്രമേ വഴിവെയ്ക്കൂ.

തെറ്റാണെങ്കില്‍ നിരുത്തരവാദപരമായി നില്‍ക്കുക

തെറ്റാണെങ്കില്‍ നിരുത്തരവാദപരമായി നില്‍ക്കുക

താന്‍ ചെയ്ത കാര്യങ്ങള്‍ തെറ്റാണെങ്കില്‍ നിരുത്തരവാദപരമായി പെരുമാറുക എന്നത് പലരുടേയും സ്വഭാവമാണ്. താന്‍ ചെയ്ത തെറ്റ് മറ്റുള്ളവരുടെ തലയില്‍ കെട്ടിവെയ്ക്കാനുള്ള ശ്രമവും കൂടുതലായിരിക്കും.

അനാവശ്യമായ സംസാരം

അനാവശ്യമായ സംസാരം

പലപ്പോഴും തന്റെ സഹപ്രവര്‍ത്തകര്‍ തിരക്കിലായിരിക്കുമ്പോഴും അനാവശ്യമായി സംസാരിക്കുന്നത് പലരുടേയും ശീലമായിരിക്കും. അവരുടെ ജോലി ഭാരത്തെ കണക്കിലെടുക്കാതെയുള്ള ഇത്തരത്തിലുള്ള സംസാരം പലരുടേയും അപ്രീതിയ്ക്ക് കാരണമാകും.

ഫോണ്‍ എടുക്കാതിരിക്കുക

ഫോണ്‍ എടുക്കാതിരിക്കുക

പലപ്പോഴും സഹ പ്രവര്‍ത്തകര്‍ വിളിക്കുമ്പോള്‍ ഫോണ്‍ എടുക്കാതിരിക്കുന്നത് പലരുടേയും വിനോദമായിരിക്കും. ഇത് ബന്ധം വഷളാവാന്‍ മാത്രമേ സഹായിക്കൂ.

ജോലിയുടെ ക്രെഡിറ്റ്

ജോലിയുടെ ക്രെഡിറ്റ്

താന്‍ ചെയ്ത ജെലി അല്ലെങ്കിലും അതിന്റെ ക്രെഡിറ്റ് ഏറ്റെടുക്കുക എന്നതാണ് പലര്‍ക്കുമുള്ള ശീലം. എന്നാല്‍ അതിന്റെ സ്ഥാനത്ത് വല്ല മോശം കാര്യമാണെങ്കില്‍ അത് ഏറ്റെടുക്കാന്‍ ആളുടെ പൊടിപോലുമുണ്ടാവില്ല.

English summary

Some Ways To Annoy Your Colleagues

Do you work with people you really don't like? Avoid these behaviors if you want to help create harmony in your workplace which, as if you didn't know, is really the better thing to do.
Story first published: Thursday, October 15, 2015, 17:30 [IST]
X
Desktop Bottom Promotion