Latest Updates
-
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം!
അന്തര്മുഖരാകാതിരിക്കാന് ചില വഴികള്‍
ചിലര്‍ ജന്മനാ അന്തര്‍മുഖരായിരിക്കും . ചിലര്‍ക്ക് ഈ സ്വഭാവം മാറ്റണണെന്ന് ആഗ്രഹമുണ്ടാകും. എന്നാല്‍, പലര്‍ക്കും ഈ സ്വഭാവം എങ്ങനെ മാറ്റണമെന്ന് അറിയില്ല.
അന്തര്മുഖരാവാതിരിക്കാന് സഹായിക്കുന്ന ചില വഴികളിതാ,

ഇഷ്ടങ്ങളും ഇടഷ്ടക്കേടുകളും
നിങ്ങളുടെ ഇഷ്ടങ്ങളെ കുറിച്ചും ഇഷ്ടക്കേടുകളെ കുറിച്ചും ആലോചിക്കുക. പുറത്ത് പോകുമ്പോള്‍ ഏത് തരത്തിലുള്ള ആളുകളാണ് നിങ്ങളുടെ ശ്രദ്ധ ആകര്‍ഷിക്കുന്നത് എന്നും നിങ്ങള്‍ ഇഷ്ടപ്പെടുന്നവരുടെ ഗുണങ്ങള്‍ എന്തെല്ലാമാണന്നും ശ്രദ്ധിക്കുക. നിങ്ങളുടെ ഇഷ്ടങ്ങള്‍ തിരഞ്ഞെടുക്കാനും നിങ്ങളുടെ ഇഷ്ട പങ്കാളികളെ കണ്ടെത്താനും ഇത് സഹായിക്കും.
ആളുകളുമായി ഇടപെടുക
പല വഴികളിലൂടെയും നിങ്ങള്‍ക്ക് ആളുകളുമായി ഇടപഴകാന്‍ കഴിയും. ഇഷ്ടമുള്ള വിഷയം സംബന്ധിച്ചുള്ള ചര്‍ച്ചകളിലും സമ്മേളനങ്ങളിലും പങ്കെടുക്കുക. ഇതിലൂടെ നിങ്ങളെ പോലെ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന മറ്റു പലരെയും പരിചയപ്പെടാന്‍ സാധിക്കും. രസകരമായ അനുഭവം എന്നതിനപ്പുറം പലതരം ആളുകളുടെ സ്വഭാവവും കാഴ്ചപ്പാടുകളും മനസ്സിലാക്കാന്‍ ഇത് അവസരം നല്‍കും.
സമൂഹവുമായി ഇടപെടുക
സമൂഹവുമായുള്ള ഇടപെടല്‍ പുതിയ ആളുകളെ പരിചയപ്പെടാന്‍ അവസരം നല്‍കും. പാര്‍ട്ടികളിലും ചടങ്ങുകളിലും പങ്കെടുക്കുന്നതിലൂടെ സുഹൃത്തുക്കളെയും ബന്ധുക്കളെയും മാത്രമല്ല അവരുടെ സുഹൃത്തുക്കളെയും കാണാന്‍ കഴിയും. ഇതിലൂടെ കൂടുതല്‍ പേരെ പരിചയപ്പെടാനുള്ള അവസരം ലഭിക്കും.പല സ്ഥലങ്ങളില്‍ പോവുക. പലതരം ആളുകളെ അറിയാനും ബന്ധം സ്ഥാപിക്കാനും ഇത് സഹായിക്കും.
രഹസ്യങ്ങള്‍
രഹസ്യങ്ങള്‍ കണ്ടെത്താന്‍ എല്ലാവര്ക്കും ഇഷ്ടമാണ്. പല കര്യങ്ങളും തുറന്നു പറയുമ്പോഴും ചിലത് പറയാതെയും ഇരിക്കുക. അതെ ചില സമയങ്ങളില്‍ കൂടുതല്‍ അന്തര്മുഖരായിരിക്കാം. ഇത് നിങ്ങളെ നിശബ്ദരും, ഇഷ്ടമുള്ളതുമാക്കി തീര്‍ക്കും, കാര്യങ്ങള്‍ നിരീക്ഷിച്ച് സമയമെടുത്ത് വേണം പ്രവര്‍ത്തിക്കാന്‍. കാര്യങ്ങള്‍ സാവധാനവും മിടുക്കോടെയും ചെയ്യുക.



Click it and Unblock the Notifications
