Latest Updates
-
Rashiphalam: ധനം, ജോലി, കുടുംബം, കരിയര്‍ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഫലം അറിയാം -
Rashiphalam: ഇന്നത്തെ രാശിഫലം ആര്‍ക്കെല്ലാം അനുകൂലം, അറിയാം സമ്പൂര്‍ണഫലം -
ഇവയെല്ലാം ശീലമാക്കണം ദിനവും: ഹൃദയവും പേശികളും എല്ലാം സുരക്ഷിതം -
ന്യൂമറോളജി പ്രകാരം അറിയണം ഇക്കാര്യങ്ങള്‍: വരുന്ന 7 ദിനത്തില്‍ ജീവിതം മാറുന്നതിങ്ങനെ -
കോളിഫ്ളവര്‍ ഇഷ്ടമാണോ? എന്നാല്‍ അമിതമായി കഴിക്കുന്നവര്‍ അല്പം ശ്രദ്ധിക്കണം -
മംഗളാദിത്യ രാജയോഗം: നിര്‍ണായക മാറ്റങ്ങളോടെ 18 മാസത്തിന് ശേഷം മേടമുള്പ്പടെയുള്ള രാശിക്കാര്‍ -
ഹൃദയത്തെ സങ്കീര്‍ണമാക്കും 3 ഭക്ഷണങ്ങള്‍: ഫ്രിഡ്ജില്‍ സൂക്ഷിക്കും ഇവ ശ്രദ്ധിക്കണം -
മീനമാസം: അശ്വതി - രേവതി വരെ ദൗര്‍ഭാഗ്യത്തില്‍ വട്ടം ചുറ്റുന്ന നക്ഷത്രക്കാര്‍, പ്രശ്നങ്ങളൊഴിയാതെ ഇവര്‍ -
സൂര്യനും ബുധനും ശുക്രനും ഒരുമിക്കും ത്രിഗ്രഹി യോഗം: കടുകിട മാറില്ല ഭാഗ്യം, ഗ്രഹചലനം അനുകൂലമാവും 3 രാശിക്കാര്‍ -
Rashiphalam: ഇന്നത്തെ പുലരിയില്‍ ഗജകേസരിയോഗം: ഒട്ടും പ്രതീക്ഷിക്കാത്ത നേട്ടങ്ങളില്‍ ഇവര്‍, സമ്പൂര്‍ണഫലം
എന്തേ, ഇച്ഛാശക്തി കുറവാണോ?
മനുഷ്യന്റെ ഇച്ഛാശക്തിയ്‌ക്ക് പിന്നിലെ ശാസ്‌ത്രം എന്താണ് എന്നതായിരുന്നു ഇതിനെ കുറിച്ച് കൂടുതല്‍ പഠിക്കും തോറും ഗവേഷകരുടെ മനസ്സിലെ ചോദ്യം. പല പരീക്ഷണങ്ങള്‍ക്കൊടുവില്‍ അവര്‍ കണ്ടെത്തി ഇച്ഛാശക്തി പേശികള്‍ പോലെയാണ്- അമിതമായി ഉപയോഗിച്ചാല്‍ തളരും വീണ്ടും സമ്പൂര്‍ണമാകുന്നതിന് ഭക്ഷണം ആവശ്യമാണ്.
പേശികള്‍ പോലെ പ്രവര്‍ത്തിക്കുമെങ്കില്‍ ഇച്ഛാശക്തി ബലപ്പെടുത്താനും കഴിയില്ലേ?
നിരവധി പഠനങ്ങള്‍ക്ക് ശേഷം അതിനുള്ള ഉത്തരം ലഭിച്ചിരിക്കുകയാണ്. ശരിയായ പരിശീലനത്തിലൂടെ ശരീരത്തിലെ മറ്റ് പേശികള്‍ പോലെ ഇച്ഛാശക്തിയും ശക്തിപ്പെടുത്താന്‍ കഴിയും.ആര്‍ത്തവത്തിനു പഴികള്‍ കേള്‍ക്കുമ്പോള്‍

10 മിനുട്ട് ധ്യാനം
ധ്യാനം ഇച്ഛാശക്തി കൂട്ടാനായി ചെയ്യുന്ന എല്ലാ ശ്രമങ്ങള്‍ക്കും പെട്ടെന്ന് ഫലം നല്‍കും.
ശ്രദ്ധപല കാര്യങ്ങളിലേക്ക് ചിതറി പോകുന്നത് തടഞ്ഞ് ഏകാഗ്രത നേടാന്‍ ധ്യാനം സഹായിക്കും. രണ്ടോ മൂന്നോ ദിവസം പത്ത് മിനുട്ട് നേരം ധ്യാനിച്ചു കഴിയുന്നതോടെ ഏകാഗ്രത മെച്ചപ്പെടുന്നതായി നിങ്ങള്‍ക്ക് അനുഭവപ്പെടും, നിങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജം ലഭിക്കുകയും സമ്മര്‍ദം കുറയുകയും ചെയ്യും.
ധ്യാനം തുടങ്ങാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഹെഡ്‌സ്‌പെയിസ് ആപ്ലിക്കേഷന്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യുക. തുടക്കക്കാര്‍ക്ക് സഹായകരമാകുന്ന നിര്‍ദ്ദേശങ്ങള്‍ ഇത് ലഭ്യമാക്കും. തനിയെ ധ്യാനിച്ച് തുടങ്ങാനാണ് ആഗ്രഹിക്കുന്നതെങ്കില്‍ ഇതില്‍ താഴെ പറയുന്ന മാര്‍ഗ്ഗങ്ങള്‍ ശീലിക്കാം.

ശരീര സ്ഥിതി നേരെയാക്കുക
ഇച്ഛാശക്തി ശക്തിപ്പെടുത്താന്‍ കഴിയുമോ എന്ന് പരീക്ഷണം നടത്തി കൊണ്ടിരുന്നപ്പോള്‍ ഇതില്‍ പങ്കെടുത്തിരുന്നവരോട് രണ്ടാഴ്‌ചക്കാലം അവരുടെ ശരീരത്തിന്റെ സ്ഥിതിയില്‍ ശ്രദ്ധിക്കാന്‍ പറഞ്ഞു. ഇരിപ്പിന്റെ സ്ഥിതി മാറുന്നത് സ്വയം കണ്ടെത്തി നേരെയിരിക്കാന്‍ തുടങ്ങിയതും മറ്റും ഇച്ഛാശക്തി കൂട്ടാനുള്ള പരിശ്രമങ്ങളെ മെച്ചപ്പെടുത്തുന്നതായാണ് കാണാന്‍ കഴിഞ്ഞത്.
വീട്ടിലും ജോലിസ്ഥലത്തും മറ്റും ഇരിക്കുന്നത് കുനിഞ്ഞാണോ എന്ന് സ്വയം കണ്ടെത്തി ശരീര സ്ഥിതി ശരിയായക്കുക. ഇത് വളരെ ലളിതമാണ്, എന്നാല്‍ നേരെ ഇരിക്കാന്‍ ഇച്ഛാശക്തി ആവശ്യമാണ്. ഓരോ തവണ നിങ്ങള്‍ ഇത് ചെയ്യുമ്പോഴും ഇച്ഛാശക്തി ശക്തമാക്കാനുള്ള നീക്കമാണ് നിങ്ങള്‍ നടത്തുന്നത്.

ഭക്ഷണ ഡയറി
ഭക്ഷണത്തെ സംബന്ധിക്കുന്ന ഡയറി സൂക്ഷിക്കുന്നവര്‍ക്ക് ഇച്ഛാശക്തി മെച്ചപ്പെടുത്താന്‍ കഴിയുമെന്ന് പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. നമ്മള്‍ കഴിക്കുന്ന എല്ലാ ഭക്ഷണങ്ങളെ കുറിച്ചും നമ്മളില്‍ പലരും എഴുതി വയ്‌ക്കാറില്ല, എന്നാല്‍ ഇങ്ങനെ ചെയ്യുന്നതിന് ഇച്ഛാശക്തി ആവശ്യമാണ്. ഇത്തരത്തില്‍ എന്ത് കാര്യവും രേഖപെടുത്തി വയ്‌ക്കുന്നത് നല്ലതാണ്, എന്നാല്‍ ഭക്ഷണത്തെ സംബന്ധിക്കുന്ന ഡയറി തീര്‍ച്ചയായും ഗുണകരമാകും.
തുടങ്ങുന്നതിനായി, മൈഫിറ്റ്‌നസ്സ്‌പാല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുക. ഇതിലെ ലളിതമായ ഭക്ഷണ ഡയറിയില്‍ ഭക്ഷണങ്ങളെയും പോഷകങ്ങളെയും കുറിച്ചുള്ള നിരവധി വിവരങ്ങള്‍ ഉണ്ട്. ഡയറി രണ്ടാഴ്‌ചകാലത്തേയ്‌ക്ക് സൂക്ഷിക്കുക, പ്രലോഭനങ്ങളെ ചെറുക്കാനുള്ള കഴിവ് നല്‍കും.

എതിര്‍ കൈയും ഉപയോഗിക്കുക
ശരീര സ്ഥിതിയില്‍ നടത്തിയ അതേ രീതി തന്നെ ഉപയോഗിച്ചാണ് ഗവേഷകര്‍ പ്രവൃത്തികള്‍ ശരിയാക്കാനുള്ള മറ്റൊരു പഠനം നടത്തിയത്. നന്നായി ചെയ്യുന്നതിന് എതിര്‍ കൈയും കൂടി ഉപയോഗിക്കുക എന്നതായിരുന്നു അടുത്ത ശ്രമം. നിങ്ങള്‍ക്ക് വാക്ക് കൂടുതലുള്ള കൈ ആണ് തലച്ചോര്‍ എപ്പോഴും ഉപയോഗിക്കുക, അതിനാല്‍ എതിര്‍ കൈ ഉപയോഗിക്കാന്‍ ഇച്ഛാശക്തി ആവശ്യമാണ്.
ദിവസവും കുറച്ച് സമയം എതിര്‍ കൈ ഉപയോഗിച്ച് തുടങ്ങുക. ഫലം ലഭ്യമായി തുടങ്ങാന്‍ ഒരു മണിക്കൂറില്‍ കൂടുതല്‍ വേണ്ടിവരില്ല. ഒരു മണിക്കൂറില്‍ കൂടുതല്‍ ലക്ഷ്യമിടുന്നത് ആവശ്യമില്ലാത്ത ആയാസം പേശികള്‍ക്ക് നല്‍കും.

സംസാരം ശരിയാക്കുക
സ്വാഭാവികമായ സംസാരം ശരിയാക്കുക എന്നതാണ് മറ്റൊരു കാര്യം. ഹേയ് എന്ന പറയുന്നതിന് പകരം ഹല്ലോ എന്നു തന്നെ പറയുക. നിങ്ങളുടെ ഉള്‍പ്രേരണകള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ ഇച്ഛാശക്തി ആവശ്യമാണ്. എങ്ങനെ സംസാരം ശരിയാക്കുന്നു എന്നത് വിഷയമല്ല, സ്വാഭാവിക സംസാര ശീലങ്ങളില്‍ മാറ്റം വരുകയാണ് വേണ്ടത്.
ദിവസവും കുറച്ചു സമയം നിങ്ങള്‍ക്ക് മാറ്റേണ്ട വാക്കുകള്‍ കണ്ടെത്തി പരിശീലനം നടത്തുക. ജോലി സമയത്ത് ചുരുക്കിയ പദങ്ങള്‍ ഉപയോഗിക്കാതെ നോക്കുക . മുകളില്‍ പറഞ്ഞിട്ടുള്ള മറ്റ് കാര്യങ്ങള്‍ പോലെ ഇതും രണ്ടാഴ്‌ച പരിശീലിച്ചാല്‍ ഇച്ഛാശക്തി മെച്ചപ്പെടും.

സ്വയം സമയ പരിധികള്‍ സൃഷ്ടിക്കുക
കോളേജ് ദിനങ്ങളില്‍ പരീക്ഷയ്‌ക്കും മറ്റും അവസാന നിമിഷം തയ്യാറെടുക്കാറുള്ളത് ഓര്‍മ്മിക്കാറുണ്ടോ. നിശ്ചിതസമയത്തില്‍ തീര്‍ക്കണമെന്ന നിബന്ധകള്‍ ഇച്ഛാശക്തിയെ ബലപ്പെടുത്തുകയും ഉയര്‍ന്ന ക്രിയാത്മകത നല്‍കുകയും ചെയ്യും.ചെയ്യുന്ന കാര്യങ്ങളില്‍ ഇത്തരത്തില്‍ സ്വയം സൃഷ്ടിക്കുന്ന സമയപരിധികള്‍ ഇച്ഛാശക്തി മെച്ചപ്പെടുത്തുമെന്ന് ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.
ചെയ്‌ത് തീര്‍ക്കാനുള്ള ഏതെങ്കിലും ഒരു കാര്യം തിരഞ്ഞെടുത്ത് സമയപരിധി നിശ്ചയിക്കുക. ഈ സമയത്തിനുള്ളില്‍ ചെയ്‌ത് തീര്‍ക്കാന്‍ കഴിയുമെന്ന് ഉറപ്പ് വരുത്തുക. രണ്ട് ആഴ്‌ച ഇത് പരീക്ഷിച്ചാല്‍ ചെയ്യാന്‍ ഉള്ള കാര്യങ്ങള്‍ ചെയ്‌തു തീര്‍ക്കാന്‍ കഴിയും കൂടാതെ ആഹാരക്രമം മെച്ചപ്പെടും, കൂടുതല്‍ വ്യായാമം ചെയ്യും, മദ്യപാനവും പുകവലിയും കുറയും.

ചെലവുകള്‍ എഴുതി വയ്‌ക്കുക
കഴിക്കുന്ന ഭക്ഷണത്തെ കുറിച്ച് എഴുതിവയ്‌ക്കില്ല എന്നതു പോലെ തന്നെ നമ്മളില്‍ പലരും ചെലവുകളെ കുറിച്ചും എഴുതി വയ്‌ക്കാറില്ല ചെലവ് ചുരുക്കണമെങ്കിലും ഇച്ഛാശക്തി ആവശ്യമാണ്. ഇതും ഇച്ഛാശക്തി കൂട്ടാനുള്ള പരിശ്രമത്തില്‍ ഉള്‍പ്പെടും. പണം എന്തിനൊക്കെ ചെലവാക്കുന്നു എന്ന് എഴുതി വയ്‌ക്കുന്നതും ഇച്ഛാശക്തി മെച്ചപ്പെടുത്തുമെന്നാണ് ഗവേഷകര്‍ പറയുന്നത്.
മിന്റ് പോലുള്ള ബജറ്റ് ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുക. ബാങ്ക് അക്കൗണ്ട്, ക്രഡിറ്റ് കാര്‍ഡ് തുടങ്ങിയവയുമായി മിന്റ് ബന്ധിപ്പിക്കാന്‍ കഴിയും. ഇത് നിങ്ങളുടെ ചെലവുകള്‍ രേഖപ്പെടുത്തി വയ്‌ക്കും. പതിവായി ഇത് പരിശോധിക്കുകയാണെങ്കില്‍ അനാവശ്യ ചെലവുകള്‍ ഒഴിവാക്കാന്‍ കഴിയും

ഹാന്‍ഡി ഗ്രിപ് ഞെക്കുക
അശ്രാന്തപരിശ്രമം ഉയര്‍ത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ തളരുന്നത് വരെ ഹാന്‍ഡ്‌ഗ്രിപ് ഞെക്കുക. നിര്‍ത്താതെ ഇങ്ങനെ ചെയ്‌തു കൊണ്ടിരുന്നാല്‍ കൈത്തണ്ടയില്‍ എരിച്ചില്‍ അനുഭവപ്പെടും എന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ . അതിനാല്‍ ഇത് ചെയ്യാന്‍ ഇച്ഛാശക്തി ആവശ്യമാണ്.
ചെയ്‌ത് തുടങ്ങുന്നതിനായി, ഒരു ഹാന്‍ഡ് ഗ്രിപ് എടുത്ത് തളരുന്നത് വരെ ഞെക്കി കൊണ്ടിരിക്കുക. ഇത് തുടരാനുള്ള നിങ്ങളുടെ മനസ്സ് ഏത് വെല്ലുവിളികളും ഏറ്റെടുത്ത് അതിനുവേണ്ടി കഠിനമായി പരിശ്രമിക്കാനുള്ള നിങ്ങളുടെ ഇച്ഛാശക്തി ഉയര്‍ത്തും.

പ്രലോഭിപ്പിക്കുന്നവ അടുത്ത് വയ്‌ക്കുക
ദിവസം മുഴുവന്‍ പ്രലോഭിപ്പിക്കുന്നത് എന്തെങ്കിലും അടുത്തായി വച്ചാല്‍ "വേണ്ട" എന്ന് പറയാനുള്ള കഴിവ് ഉയര്‍ത്താന്‍ കഴിയും. എങ്ങനെ ആര്‍ത്തിയെ പ്രതിരോധിക്കാം എന്ന് പഠിപ്പിക്കുന്നതിനായി ഗവേഷകര്‍ തിരഞ്ഞെടുത്ത മാര്‍ഗം ഇതാണ്. പ്രലോഭിപ്പിക്കുന്ന കാര്യങ്ങളെ ചെറുക്കാന്‍ കഴിയുന്നവര്‍ക്ക് ജീവിതത്തില്‍ എല്ലാത്തരം പ്രലോഭനങ്ങളെയും ചെറുക്കാനുള്ള കഴിവുണ്ടായിരിക്കും.
എങ്ങനെ ആര്‍ത്തിയെ പ്രതിരോധിക്കം എന്നാണ് ആദ്യം പഠിക്കേണ്ടത്. ഇത് വളരെ കഠിനമാണ് അതിനാല്‍ നിങ്ങളുടെ ഇച്ഛാശക്തി വളരെ ആവശ്യമാണ്. ചെറുതെങ്കിലും നിങ്ങള്‍ക്ക് ഏറെ ഇഷ്ടമുള്ള എന്തെങ്കിലും അടുത്ത് വയ്‌ക്കുക. ദിവസം മുഴുവന്‍ വേണമെന്നില്ല എന്നാല്‍, നിങ്ങള്‍ക്ക് ആഗ്രഹം തോന്നുന്ന അത്രയും സമയം വയ്‌ക്കുക.തുടര്‍ച്ചയായി വേണ്ട എന്ന് പറഞ്ഞു കൊണ്ടിരിക്കുക, നിങ്ങള്‍ക്ക് മറ്റ് പ്രലോഭനങ്ങളെ ചെറുക്കാനുള്ള കഴിവ് ലഭിക്കും.

യാന്ത്രികമായ തീരുമാനങ്ങള്‍ അറിയുക
ദിവസം മുഴുവന്‍ തീരുമാനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ഉള്ളവരായിരിക്കാനുള്ളതാണ് അവസാന പരീക്ഷണം. ചിന്തകളില്‍ മുഴുകി പോകുന്നതിനാല്‍ പ്രവര്‍ത്തികള്‍ പലപ്പോഴും യാന്ത്രികമാകാറുണ്ട്. ദിവസേനയുള്ള തീരുമാനങ്ങള്‍ എന്തിനെടുക്കുന്നു എന്ന് ചിന്തിക്കാന്‍ സമയമെടുക്കുന്നത് ഏകാഗ്രത കൂട്ടാനും പ്രലോഭനങ്ങളെ ചെറുക്കാനും സഹായിക്കും.
യാന്ത്രികമായി ചെയ്യുന്ന കാര്യങ്ങള്‍ കണ്ടെത്തി എന്തുകൊണ്ട് ഇത് ചെയ്‌തു എന്ന് സ്വയം ചോദിക്കുക. പ്രഭാതഭക്ഷണത്തിന് മുട്ടയ്‌ക്ക് പകരം ധാന്യങ്ങള്‍ കഴിച്ചത് എന്തിന്, കാപ്പിയില്‍ രണ്ട് സ്‌പൂണ്‍ പഞ്ചസാര ഇട്ടത് എന്തിന് എന്നു തുടങ്ങി എന്തും ചോദ്യം ചെയ്യാം. യാന്ത്രികമായി ചെയ്യുന്ന കാര്യങ്ങളെ കുറിച്ച് ബോധത്തോടെ ചിന്തിക്കുന്നത് ആത്മ നിയന്ത്രണവും ഏകാഗ്രതയും ഉയര്‍ത്തും.

എന്തേ, ഇച്ഛാശക്തി കുറവാണോ?
ശരീരത്തിലെ മറ്റെല്ലാ പേശികളും പോലെ ഇച്ഛാശക്തിയും ശരിയായ പരിശ്രമത്തിലൂടെ ബലപ്പെടുത്താന്‍ കഴിയും. ആത്മനിയന്ത്രണം, ഏകാഗ്രത, ഇച്ഛാശക്തി എന്നിവ ഉയര്‍ത്താനുള്ള 10 മാര്‍ഗ്ഗങ്ങളാണ് മുകളില്‍ പറഞ്ഞിരിക്കുന്നത്. പത്ത് കാര്യങ്ങളും ഒരുമിച്ച് ചെയ്യാന്‍ ശ്രമിക്കരുത്.
മാരത്തോണിന് വേണ്ടി പരിശീലിക്കുന്നത് പോലെ തന്നെയാണ് ഇച്ഛാശക്തി മെച്ചപ്പെടുത്താനുള്ള പരിശീലനങ്ങളും. ആദ്യ പരിശീലനത്തില്‍ തന്നെ 26 മൈലും ഓടാന്‍ കഴിയില്ല. സാവധാനം തുടങ്ങി ക്രമേണ വേണം പേശികള്‍ ബലപ്പെടുത്താന്‍. അതിനാല്‍ ആദ്യം ഏതെങ്കിലും ഒരു മാര്‍ഗം തിരഞ്ഞെടുത്ത് ദിനചര്യകളുടെ ഭാഗമാക്കുക.
നിങ്ങളുടെ ലക്ഷ്യം നേടാന്‍ ഏത് മാര്‍ഗ്ഗമാണ് നടപ്പിലാക്കാന്‍ കഴിയുന്നതും ഫലപ്രദവുമെന്നും തീരുമാനിക്കുക . പറഞ്ഞിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ പാലിക്കുക, നിങ്ങളുടേതായ മാര്‍ഗ്ഗത്തിലൂടെ മാനസികമായി ശക്തി ആര്‍ജിക്കാന്‍ നിങ്ങള്‍ക്ക് കഴിയും.



Click it and Unblock the Notifications











