Latest Updates
-
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ
ഇന്ത്യക്കാരുടെ കൊച്ചു കൊച്ചു സന്തോഷങ്ങള്‍!
ഒരു വിദേശി ഒരിക്കല്‍ ലോകത്തിലെ ഏറ്റവും സന്തുഷ്ടരായ ആളുകള്‍ ഇന്ത്യാക്കാരാണെന്ന് പറയുകയുണ്ടായി. എത്ര പ്രധാനപ്പെട്ടതും, വലുതുമായ കാര്യമാണ് ചെയ്യുന്നതെങ്കിലും ഇന്ത്യക്കാരുടെ മുഖത്ത് എപ്പോഴും ചിരിയുണ്ടാകുമെന്നാണ് ഇതിന് കാരണമായി അദ്ദേഹം പറഞ്ഞത്.
താഴ്ന്ന ജീവിത നിലവാരത്തില്‍ ജീവിക്കുന്ന ആളുകളാണ് ഏറെ സന്തുഷ്ടര്‍. പണം അവരുടെ മേല്‍ ആധിപത്യം പുലര്‍ത്തുന്നില്ല എന്നതാണ് ഇതിന് കാരണം. ഇന്ത്യക്കാരെ സന്തുഷ്ടരാക്കുന്ന ചില നിസാരമായ കാര്യങ്ങളറിയാന്‍ തുടര്‍ന്ന് വായിക്കുക.

1. യോഗ
ഇന്ത്യയില്‍ ഏറെ പ്രചാരം നേടിയതാണ് ഈ വ്യായാമ രീതി. എന്നാല്‍ യോഗ ശീലമാക്കാത്തവര് രാവിലെ സൂര്യന് നമസ്കാരം പറയും. ഇത് മനസിന് ഉന്മേഷം നല്കുന്ന നിരവധി കാര്യങ്ങളില്‍ ഒന്നാണ്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ സൂര്യനമസ്കാരം അവര്‍ക്ക് ആനന്ദം നല്കുന്നു.

2. മസാജ്
ഇന്ത്യക്കാര്‍ സ്വയം ഹോട്ട് ഓയില്‍ മസാജ് ചെയ്യുകയും കുളിക്കുകയും ചെയ്യുന്നു. ഇത് മനസിനെ റിലാക്സ് ചെയ്യുക മാത്രമല്ല ശാരീരികമായും പോസിറ്റീവ് ഫലങ്ങള്‍ നല്‍കും.

3. ചായ
അനേകം ഇന്ത്യക്കാര്‍ക്ക് സന്തോഷം നല്കുന്ന ഒരു കാര്യമാണ് ഒരു ചായക്കടക്കരികെ നിന്ന് സിഗരറ്റിനൊപ്പം ചായ കുടിക്കുന്നത്.

4. പുല്ലിലെ നടത്തം
പുറത്തേക്ക് പിക്നികിന് പോയാല്‍ കാണാനാവുന്ന ഒരു കാഴ്ചയാണ് ആളുകള്‍ പാര്‍ക്കിലും മറ്റും നഗ്നപാദരായി പുല്ലിലൂടെ നടക്കുന്നത്. ചെരുപ്പ് ധരിക്കാതെ പുല്ലില്‍ ചവിട്ട് നടക്കുന്നത് അവര്‍ക്ക് ഏറെ സന്തോഷം നല്‍കുന്നതാണ്.

5. മഴയിലുള്ള കുളി
ഇന്ത്യയില്‍ മാത്രം കാണാനാവുന്നതാണ് ആളുകള്‍ മഴയത്ത് കളിക്കുന്ന കാഴ്ച. മഴയില്‍ കുതിര്‍ന്ന് നനയുന്നത് ഇന്ത്യക്കാര്‍ക്ക് ഏറെ സന്തോഷം നല്കുന്ന അനുഭവമാണ്.

6. ഒഴിഞ്ഞ തെരുവുകള്‍
ഇന്ത്യ വളരെ ജനസാന്ദ്രതയുള്ള ഒരു രാജ്യമാണ്. അതിനാല്‍ തന്നെ റോഡുകള്‍ വിജനമാകുന്നത് അവര്‍ക്ക് ത്രസിപ്പിക്കുന്ന അനുഭവം നല്‍കും.



Click it and Unblock the Notifications
