Latest Updates
-
2026 സെപ്റ്റംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ? -
ഇന്നത്തെ രാശിഫലം: 12 രാശിക്കും കരിയറും പ്രണയവും എങ്ങനെ? അറിയാം ഈ കാര്യങ്ങൾ -
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം!
നിങ്ങള്‍ ലോലമനസ്സുള്ള ആളാണോ?
ലോലമനസ്സുള്ള ആളുകള്‍ സ്നേഹിക്കുന്നവരാണെങ്കിലും അവരുടെ മനസ്സ് വേഗത്തില്‍ മുറിവേല്‍ക്കുന്നതാണ്. ദുര്‍ബലമായ മനസും ആത്മാവും ഉള്ളവരാണ് ഇത്തരക്കാര്‍. അവര്‍ എല്ലാ ആളുകളില്‍ നിന്നും എല്ലാ സമയത്തും ഒരേ തരത്തിലുള്ള ബഹുമാനവും ശ്രദ്ധയും ആഗ്രഹിക്കുന്നവരാണ്.
പണത്തേക്കാള്‍ മനസമാധാനം ലഭിക്കുന്ന സ്ഥലങ്ങള്‍ക്കാണ് അവര്‍ പ്രാധാന്യം നല്‍കുക. അവര്‍ വസ്തുക്കള്‍ക്കല്ല ആളുകള്‍ക്കാണ് പ്രാധാന്യം നല്‍കുക. ഇത് ഇന്നത്തെ ലോകത്ത് അപൂര്‍വ്വമായി മാത്രം കാണുന്നതാണ്. നിങ്ങള്‍ ഇത്തരത്തില്‍ മാനസികമായി ദുര്‍ബലനായ വ്യക്തിയാണോ എന്നറിയാന്‍ തുടര്‍ന്ന് വായിക്കുക.

ഒറ്റയ്ക്ക് സമയം ചെലവഴിക്കുക
സൗമ്യരായ ആളുകളുടെ ഒരു നല്ല ഗുണമാണ് ഒറ്റയ്ക്ക് സമയം ചെലവഴിക്കുക എന്നത്. ഇത് അവര്‍ക്ക് ചിന്തിക്കാനും, അവലോകനം ചെയ്യാനും, ദൗര്‍ബല്യങ്ങള്‍ കണ്ടെത്താനും സഹായിക്കും. പിഴവുകളും ജീവിതം മെച്ചപ്പെടുത്തേണ്ട മേഖലകളും തിരിച്ചറിയാന്‍ നമ്മളെല്ലാവരും അല്പം സമയം തനിയെ ചെലവഴിക്കേണ്ടതാണ്.

നിങ്ങള്‍ ദുര്‍ബലനാണെന്ന് ആളുകള്‍ ചിന്തിക്കുന്നു
ആളുകള്‍ക്ക് നിങ്ങളുടെ ഹൃദയത്തെ വേഗത്തില്‍ മുറിപ്പെടുത്താനും, തകര്‍ക്കാനും സാധിക്കുമ്പോള്‍ അതിന് നിങ്ങള്‍ ദുര്‍ബലനാണെന്ന് അര്‍ത്ഥമില്ല. എന്നാല്‍ നിങ്ങളുടെ മനസിന്റെ മൃദുലത മൂലം യഥാര്‍ത്ഥ വികാരങ്ങള്‍ പ്രകടമാക്കാന്‍ നിങ്ങള്‍ക്ക് കഴിവില്ല എന്നാണ് ഇതിന് അര്‍ത്ഥം.

എല്ലാവരും പ്രശ്നങ്ങള്‍ പങ്കുവെയ്ക്കുന്നു
നിങ്ങള്‍ ലോലമായ മനസുള്ള ഒരു വ്യക്തിയാണെങ്കില്‍ ആളുകള്‍ നിങ്ങളോട് സംസാരിക്കാന്‍ ഇഷ്ടപ്പെടും. നിങ്ങള്‍ക്ക് അവരെ മനസിലാക്കാനാവുമെന്നും നല്ല ഒരു ശ്രോതാവാണെന്നും അവര്‍ കരുതും. നിങ്ങള്‍ മറ്റുള്ളവരുടെ പ്രശ്നങ്ങള്‍ സഹിഷ്ണുതയോടെ കേള്‍ക്കുന്നുവെങ്കില്‍ നിങ്ങള്‍ ഒരു ലോലമനസ്സുള്ള ആളാണ് എന്ന് ഉറപ്പിക്കാം.

മറ്റുള്ളവരുടെ പ്രശ്നങ്ങള്‍ അലട്ടുന്നു
നിങ്ങള്‍ ലോലമായ മനസ്സുള്ള ഒരാളാണെങ്കില്‍ മറ്റുള്ളവരുടെ ദൗര്‍ഭാഗ്യങ്ങളും വേദനയും നിങ്ങളെ വിഷമിപ്പിക്കും. അവരെ സഹായിക്കാതെ നിങ്ങള്‍ക്ക് മനസ്സമാധാനം ലഭിക്കില്ല.

ഇല്ല എന്ന് പറയില്ല, വേദനിപ്പിക്കില്ല
ലോലമനസ്സുള്ള ഒരാള്‍ക്ക് മറ്റുള്ളവരെ വൈകാരികമായി മുറിപ്പെടുത്തുന്നത് എത്രത്തോളം വേദനാജനകമാണെന്ന് അറിയാം. അതിനാല്‍ തന്നെ അവര്‍ മറ്റുള്ളവരുടെ വികാരങ്ങളെ മാനിക്കും. അവര്‍ അതിനോട് യോജിക്കുന്നില്ലെങ്കിലും നിശബ്ദത പാലിക്കാന്‍ മാത്രം അവര്‍ നിഷ്കളങ്കരാണ്.

വേഗത്തില്‍ വികാരത്തിന് കീഴ്പ്പെടുന്നു
ലോലമനസ്സുള്ള ആളുകള്‍ തങ്ങളുടെ വികാരങ്ങള്‍ക്ക് വേഗത്തില്‍ കീഴ്പ്പെട്ടുപോകും. അവര്‍ സന്തോഷത്തിനും ദുഖത്തിനും മുന്നില്‍ വേഗത്തില്‍ കീഴടങ്ങും.



Click it and Unblock the Notifications
