For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓരോ ഭാരതീയനും അറിഞ്ഞിരിക്കേണ്ടവ

|

ഇന്ത്യക്കാരനാണെന്നു പറയുന്നതില്‍ അഭിമാനിക്കുന്നവരാണ് നാം ഓരോരുത്തരും. നമ്മുടെ സ്വാതന്ത്ര്യസമരസേനാനികളുടെ ത്യാഗവും പോരാട്ടവും ഒന്നും നാം ഒരിക്കലും മറക്കില്ല. മാത്രമല്ല അവരോടുള്ള സ്‌നേഹം ഓരോ ദേശസ്‌നേഹിയുടേയും രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നതാണ്. എന്തുകൊണ്ട് കരഞ്ഞു പോവുന്നു?

നമ്മുടെ ഭാരത ചരിത്രത്തിലെ ഏറ്റവും വലിയ മുറിപ്പാടായിരുന്നു ഇന്ത്യാ-പാക് വിഭജനം. പലര്‍ക്കും പലതും തിരിച്ചു പിടിക്കാന്‍ കഴിയാത്ത രീതിയില്‍ നഷ്ടപ്പെട്ടതും ഇന്ത്യാ-പാക് വിഭജനത്തിനിടയ്ക്കായിരുന്നു. ഒന്നായിരുന്ന നമ്മുടെ സംസ്‌കാരവും സ്‌നേഹവും അങ്ങനെ പലതും. ഇതറിഞ്ഞില്ലെങ്കില്‍ പിന്നെന്ത്?

ഇന്ത്യ വിഭജിച്ച് രണ്ടാക്കുമ്പോള്‍ നാം ആരും അറിയപ്പെടാതെ പോയ ചില കാര്യങ്ങളുണ്ട്. അവ ഓരോ ഭാരതീയനും തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ടതാണ്.

 ഇന്ത്യക്ക് അതിര്‍ത്തി നിശ്ചയിച്ചത്

ഇന്ത്യക്ക് അതിര്‍ത്തി നിശ്ചയിച്ചത്

1947 ആഗസ്റ്റ് 17ന് ഇന്ത്യയേയും പാകിസ്ഥാനേയും വേര്‍തിരിച്ച് അതിര്‍ത്തി രേഖ തീര്‍ത്തു. ഇത് റാഡ്ക്ലിഫ് രേഖ എന്നാണ് അറിയപ്പെടുന്നത്. എന്നാല്‍ ഇതിന് ആ പേരു വരാനുണ്ടായ കാരണം എന്താണെന്നറിയാമോ. ഇന്ത്യയേയും പാകിസ്ഥാനേയും വേര്‍തിരിക്കുന്ന അതിര്‍ത്തി നിര്‍ണയിക്കുവാന്‍ നിയമിക്കപ്പെട്ട കമ്മീഷന്റെ ചെയര്‍മാനായിരുന്നു ബ്രിട്ടീഷ് അഡ്വക്കേറ്റായ സര്‍. സിറിള്‍ റാഡ്ക്ലിഫ്. ഇദ്ദേഹത്തിന്റെ പേരിലാണ് ഈ രേഖ അറിയപ്പെടുന്നത്.

ഏറ്റവും വലിയ കുടിയേറല്‍

ഏറ്റവും വലിയ കുടിയേറല്‍

ചരിത്രത്തിലെ ഏറ്റവും വലിയ കുടിയേറ്റത്തിനായിരുന്നു 1947-ല്‍ ഇന്ത്യ സാക്ഷ്യം വഹിച്ചത്. 14.5 മില്ല്യണ്‍ ആളുകളായിരുന്നു വിഭജനത്തിന്റെ പേരില്‍ ഭിന്നിപ്പിക്കപ്പെട്ട് കുടിയേറ്റ ഭീഷണി നേരിട്ടത്.

സ്വാതന്ത്ര്യദിനം പാകിസ്ഥാനില്‍ 14 ഇന്ത്യയില്‍ 15?

സ്വാതന്ത്ര്യദിനം പാകിസ്ഥാനില്‍ 14 ഇന്ത്യയില്‍ 15?

എന്തുകൊണ്ട് പാകിസ്ഥാനില്‍ ആഗസ്റ്റ് 14 സ്വാതന്ത്ര്യ ദിനമായി ആഘോഷിക്കുന്നു എന്നറിയാമോ. കാരണം അന്നത്തെ ഗവര്‍ണര്‍ ജനറലായിരുന്ന മൗണ്ട് ബാറ്റണിന് രണ്ടു രാജ്യത്തേയും സ്വാതന്ത്ര്യ ദിനാഘോഷങ്ങളില്‍ പങ്കെടുക്കണമായിരുന്നു. അതുകൊണ്ടു തന്നെ ഇന്ത്യയില്‍ ആഗസ്റ്റ് 15ഉം പാകിസ്ഥാനില്‍ ആഗസ്റ്റ് 14ഉം സ്വാതന്ത്ര്യദിനമായി ആഘോഷിക്കുന്നു.

 ഗാന്ധിജി ഉണ്ടായിരുന്നില്ല

ഗാന്ധിജി ഉണ്ടായിരുന്നില്ല

ഇന്ത്യാവിഭജനം നടക്കുമ്പോള്‍ ഗാന്ധിജി ഡല്‍ഹിയില്‍ ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. അന്നദ്ദേഹം കല്‍ക്കട്ടയിലായിരുന്നു. അവിടെയിരുന്ന് ഇന്ത്യയില്‍ വിഭജനത്തിന്റെ പേരിലുള്ള വര്‍ഗ്ഗീയ കലാപം ഉണ്ടാവാതിരികാകനുള്ള പ്രാര്‍ത്ഥനയിലും നിരാഹാര വ്രതത്തിലുമായിരുന്നു അദ്ദേഹം.

അധികാരക്കൈമാറ്റ ചര്‍ച്ചകള്‍

അധികാരക്കൈമാറ്റ ചര്‍ച്ചകള്‍

അധികാരക്കൈമാറ്റ ചര്‍ച്ചകള്‍ 1947നു മുന്‍പു തന്നെ നടന്നിരുന്നു. എന്നാല്‍ 1948 ജൂണ്‍ 3നു മുന്‍പ് അധികാരം കൈമാറാം എന്നായിരുന്നു മൗണ്ട് ബാറ്റണിന്റെ നേതൃത്വത്തില്‍ കൂടിയ യോഗതീരുമാനം. മാത്രമല്ല ബ്രിട്ടീഷ് പ്രധാനമന്ത്രി ക്ലമന്റ് ആറ്റ്‌ലീ ഒരു കാരണവശാലും 1948 ജൂണ്‍ 3നു മുന്‍പ് ഇന്ത്യ വിട്ടു പോവില്ലെന്നും ശഠിച്ചിരുന്നു.

ജ്യോതിഷം ഫലിച്ചില്ല

ജ്യോതിഷം ഫലിച്ചില്ല

ഇന്ത്യാ-പാക് വിഭജനത്തിനായി ഒരു നിശ്ചിത സമയം കണ്ടു പിടിക്കാന്‍ ജ്യോത്സരെ വരെ വരുത്തിയിരുന്നു. എന്നാല്‍ ഇവര്‍ക്കാര്‍ക്കും അങ്ങനെ കൃത്യമായ സമയം കണ്ടു പിടിക്കാന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല. ആ ദിവസം 1947 ആഗസ്റ്റ് 15 അര്‍ദ്ധരാത്രിയാവുകയും ചെയ്തു.

 ജമ്മു-കാശ്മീര്‍ അന്നും തര്‍ക്കം

ജമ്മു-കാശ്മീര്‍ അന്നും തര്‍ക്കം

ജമ്മു കാശ്മീരിന്റെ കാര്യത്തില്‍ അന്നു തന്നെ തര്‍ക്കം തുടങ്ങിയിരുന്നു. ഇന്ത്യയില്‍ ചേരണമെന്നോ പാകിസ്ഥാനില്‍ ചേരണമെന്നോ തീരുമാനമെടുക്കാത്ത സാഹചര്യമായിരുന്നു നിലവിലുണ്ടായിരുന്നത്. എന്നാല്‍ പാകിസ്ഥാന്‍ ഉറച്ചു വിശ്വസിച്ചു മുസ്ലീം ഏരിയ പ്രദേശം ആയിരുന്നതിനാല്‍ പാകിസ്ഥാന്റെ ഭാഗമായി തുടരും എന്ന്. എന്നാല്‍ 1947 ഒക്ടോബറിലാണ് ഹിന്ദു മഹാരാജാവ് ഇന്ത്യയില്‍ ചേരാന്‍ തീരുമാനമായത്.

പാകിസ്ഥാന് ലഭിച്ചത്

പാകിസ്ഥാന് ലഭിച്ചത്

ഇന്ത്യാ-പാക് വിഭജനത്തിനു ശേഷം പാകിസ്ഥാന് ഇന്ത്യന്‍ സൈന്യത്തിന്റെ മൂന്നിലൊരു ഭാഗവും ആറ് പ്രധാനപ്പെട്ട നഗരങ്ങളും റെയില്‍വേ പാതയുടെ 40 ശതമാനവും ആണ് ലഭിച്ചത്.

English summary

Shocking Facts About Partition

The partition of India and Pakistan was perhaps one of the most heartbreaking events of history. Many lives were uprooted and many lost.
X
Desktop Bottom Promotion