Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ഒരു നല്ല സെല്‍ഫിക്ക് ജീവന്റെ വില?
സെല്‍ഫി ഭ്രാന്ത് ഇപ്പോള്‍ പുതുതലമുറയില്‍ കുറച്ചധികമാണെന്നു പറയാതെ വയ്യ. എന്നാല്‍ പലപ്പോഴും ഇതിന്റെ അതിര് വിട്ടു പോകുന്നുണ്ടെന്നതാണ് സത്യം. സുക്കര്‍ബര്‍ഗിന്റെ ചില സൂത്രങ്ങള്‍
സുന്ദരമായ സെല്‍ഫികളായിരുന്നു ആദ്യമെങ്കില്‍ ഇപ്പോള്‍ അത് അപകടകരമായ മേഖലയിലേക്ക് പാഞ്ഞു കൊണ്ടിരിക്കുകയാണ്. നമ്മുടെ പുതുതലമുറ മാനസികമായി സെല്‍ഫി ഭ്രാന്തിന് അടിമപ്പെട്ടിരിക്കുകയാണ്. മരിക്കും മുന്‍പ് ചോദിച്ചിരിക്കേണ്ട ആ ചോദ്യങ്ങള്‍
എന്നാല്‍ പലപ്പോഴും അവരറിയുന്നില്ല, സെല്‍ഫീ മരണങ്ങള് വരെ തുടര്‍ക്കഥയാകുന്ന സാഹചര്യമാണ് നിലവില്‍ ഉള്ളത്. എന്തുകൊണ്ടിങ്ങനെ എന്നു നമ്മള് ചിന്തിക്കേണ്ടിയിരിക്കുന്നു. എന്തായാലും സെല്‍ഫി എത്ര അപകടകരമാണെന്നും എങ്ങനെ അപകടം വരുത്തുമെന്നും നമുക്ക് നോക്കാം.

അശ്രദ്ധ ഏറ്റവും വലിയ അപകടം
അശ്രദ്ധയാണ് ഏറ്റവും വലിയ അപകടം എന്നതാണ്. മൊബൈല്‍ഫോണ്‍ ഉപയോഗിച്ച് ഫോട്ടോ എടുക്കാനുള്ള ആളുകളുടെ ആഗ്രഹം ദിവസം തോറും വര്‍ദ്ധിച്ചു വരികയാണ് എന്നതു തന്നെയാണ് ഏറ്റവും വലിയ കാര്യവും.

വന്യജീവികള്‍ക്കൊപ്പം
വന്യജീവികള്ക്കൊപ്പവും ഇരച്ചു പാഞ്ഞു വരുന്ന വാഹനത്തിനു മുന്നിലും നിന്ന് സെല്‍ഫി എടുക്കുന്നവരും കുറവല്ല. ഇത് ഫേസ്ബുക്കില്‍ പോസറ്റ് ചെയ്യുമ്പോള്‍ അവര്‍ക്കു ലഭിക്കുന്ന ആത്മസംതൃപ്തി. എന്നാല്‍ പല സെല്‍ഫികളും കാണാന്‍ ഇത്തരക്കാല് ജീവിച്ചിരിക്കുമോ എന്നതാണ് സംശയം.

രക്ഷാപ്രവര്‍ത്തനത്തിനു വരെ തടസ്സം
ഇത്തരം സെല്ഫിക്കാരെക്കൊണ്ട് രക്ഷാപ്രവര്‍ത്തനം പോലും ശരിയായ രീതിയില്‍ നടത്താന്‍ ചിലപ്പോള്‍ കഴിയാറില്ല എന്നതാണ് വസ്തുത. അതുകൊണ്ടു തന്നെ എന്തെങ്കിലും അപകടമുണ്ടായാല്‍ മരണസംഖ്യ ഉയരുന്നതില്‍ സെല്‍ഫിക്കാര്‍ക്ക് ഉള്ള പങ്കും ചില്ലറയൊന്നുമല്ല.

മാനുഷിക മൂല്യത്തിനു പുല്ലുവില
മാനുഷിക മൂല്യം കുറയുന്നതിനാലും മനുഷ്യന് തമ്മിലുള്ള ബന്ധങ്ങളുടെ വില മനസ്സിലാക്കാനും സെല്‍ഫിഭ്രാന്ത് പിടിച്ചവര്‍ക്ക് കഴിയില്ല എന്നതാണ് സത്യം.

ജീവന് തന്നെ നല്‍കേണ്ടി വരുന്നു
ഒരു നല്ല സെല്‍ഫി കിട്ടമമെങ്കില് ജീവന് തന്നെ വിലയായി നല്‍കേണ്ട അവസ്ഥയാണ് ഇന്നുള്ളത്. അതുകൊണ്ടു തന്നെ സെല്‍ഫി മരണങ്ങള് ദിനം പ്രതി കൂടിക്കൊണ്ടിരിക്കുകയാണ് എന്നുള്ളത് സത്യമാണ്.

ദുരന്തം തുടര്‍ക്കഥ
ദുരന്തം തുടര്‍ക്കഥയായി മാറുകയാണ് ഈ സെല്ഫിക്കാലത്തില്. ഇതില്‍ പുതുതലമുറയെ മാത്രം കുറ്റം പറഞ്ഞിട്ടും കാര്യമില്ല. അരുതാത്തത് ചെയ്യുമ്പോള്‍ അങ്ങനെ ചെയ്യരുത് എന്ന് പറയാന്‍ മുതിര്‍ന്നവര്‍ തയ്യാറാകണം.

ലൈക്കുകള്‍ക്കും കമന്റുകള്‍ക്കും പുറകേ
സെല്‍ഫികള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്താല്‍ ലഭിക്കുന്ന ലൈക്കുകള്‍ക്കും കമന്റുകള്‍ക്കും വേണ്ടിയാണ് ഇത്തരത്തിലുള്ള അപകടം പിടിച്ച കളികളിലേക്ക് ഇന്നത്തെ തലമുറ നീങ്ങുന്നതെന്നതാണ്് സത്യം.

ടിവിയും പ്രധാന കാരണം
ടിവിയിലെ പല റിയാലിറ്റി ഷോകളിലും നടക്കുന്ന സെല്‍ഫി ഭ്രാന്ത് തന്നെയാണ് ഇന്നത്തെ തലമുറ അനുകരിക്കാന്‍ ശ്രമിക്കുന്നത് എന്നതാണ് സത്യം. എന്നാല്‍ പലപ്പോഴും ഇത്തരത്തിലുള്ള പല കാര്യങ്ങള്‍ക്കും ടിവിയെയും മറ്റു മാധ്യമങ്ങളേയും കുറ്റം പറയുന്നതും ശരിയല്ല.



Click it and Unblock the Notifications
