Latest Updates
-
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം?
ഇന്ത്യക്കാരുടെ ചായ പ്രേമത്തിനു പുറകില്‍.....
ഇന്ത്യക്കാര്‍ ചായ ഇത്രയേറെ ഇഷ്ടപ്പെടാനുള്ള കാരണം എന്താണെന്ന് നിങ്ങള്‍ക്ക് അറിയാമോ? നിങ്ങള്‍ ചായ ഇഷ്ടപ്പെടുന്ന ഒരാളാണെങ്കില്‍ എന്തുകൊണ്ടാണ് ആ പാനീയം ഇഷ്ടപ്പെടുന്നതെന്ന് പറയാനാകും.
നഗരങ്ങളുടെ മുക്കിലും മൂലയിലുമെല്ലാം കോഫി ഡേ ഔട്ട്ലെറ്റുകള് ഇന്നുണ്ട്. റോഡരികിലെ ചെറിയ ചായക്കടകളിലൊക്കെ ആളുകള്‍ ചായകുടിച്ചിരിക്കുന്ന കാഴ്ച നിങ്ങള്‍ക്ക് സദാസമയവും കാണാനാവും.
ഒരു പുതിയ പഠനം അനുസരിച്ച് ഒരു ലക്ഷത്തിലധികം ആളുകള്‍ കാപ്പിയെ അപേക്ഷിച്ച് ചായക്ക് കൂടുതല്‍ പരിഗണന കൊടുക്കുന്നവരാണ്. എന്തുകൊണ്ടാണ് അവര്‍ ചായ ഇഷ്ടപ്പെടുന്നത് എന്നതിനുള്ള കാരണങ്ങള്‍ അറിയുക.

ദേശീയ പാനീയം
നമ്മുടെ ദേശീയ പാനീയമാണ് ചായ എന്ന് നിങ്ങള്‍ക്ക് അറിയാമോ? ഇതറിയാവുന്നവരെ സംബന്ധിച്ച് അവര്‍ രുചികരമായ ഈ പാനീയത്തെ അവരുടെ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റി.

ഏത് കാലത്തും ലഭ്യം
മഴക്കാലമായാലും, വേനല്‍ക്കാലമായാലും ഇന്ത്യക്കാര്‍ ചായ കുടിക്കും. ഏത് കാലത്തും, ഏത് സമയത്തും കുടിക്കാവുന്നതാണ് ചായ.

എന്തിനുമൊപ്പം കഴിക്കാം
സമൂസയോ, ചോക്കലേറ്റ് ബിസ്കറ്റോ, പേസ്ട്രിയോ എങ്ങനെ എന്തിനുമൊപ്പവും ചായ കഴിക്കാം. ഭക്ഷണത്തിന് ശേഷം ഒരു ചായ കുടിക്കുന്നത് വയറിന് സുഖം നല്‍കും.

രുചി
ചായയുടെ രുചിഭേദം അതിനെ പ്രിയപ്പെട്ട പാനീയമാക്കുന്നതില് പങ്കുവഹിക്കുന്നുണ്ട്. ഇത് എരിവോ, മധുരമോ ഒക്കെയാകാം. ചായ എല്ലാ ഇന്ത്യക്കാരുടെയും ജീവിതത്തിലെ ഒരു പ്രധാന ഘടകം തന്നെയാണ്.

സിഗരറ്റിന് കൂട്ട്
പുകവലിക്കുന്നവരെ സംബന്ധിച്ച് അതിനൊപ്പം ചായ കൂടി കുടിക്കുന്നത് ഏറെ ആസ്വാദ്യകരമാണ്. ഏറെ സംതൃപ്തി നല്കുമെന്നതിനാല് ആളുകള്‍ ഇത് ഇഷ്ടപ്പെടുന്നു.

ലഭ്യത
റോഡരികിലെ കടകളില്‍ മുതല്‍ പഞ്ച നക്ഷത്ര ഹോട്ടലുകളില്‍ വരെ ചായ ലഭിക്കും. മെട്രോസിറ്റികളും ഗ്രാമങ്ങളിലും ഭേദമില്ലാതെ ചായ ലഭ്യമാണ്.

ചെലവ് കുറവ്
താരതമ്യേന മറ്റേത് പാനീയത്തേക്കാളും വില കുറവുള്ളതാണ് ചായ. ഇത് എല്ലാവര്ക്കും താങ്ങാനാവുന്നതായതിനാല് മറ്റുള്ളവരെ സല്ക്കരിക്കാന് സാധിക്കും.



Click it and Unblock the Notifications
