Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഇസ്ലാമില്‍ ബഹുഭാര്യത്വം എന്തുകൊണ്ട്?
ഇസ്ലാം മതത്തില്‍ ബഹുഭാര്യത്വം അനുവദിക്കപ്പെട്ടതാണ്, എന്നാല്‍ ഇതിനു പിന്നിലുള്ള കാരണത്തെപ്പറ്റി പലര്‍ക്കും അറിവില്ല. അനിവാര്യമായ സാഹചര്യത്തില്‍ ഒന്നിലധികം സ്ത്രീകളെ നിയമാനുസൃത ഭാര്യമാരാക്കി അവരെ സംരക്ഷിക്കുകയും അവരുടെ ആവശ്യങ്ങളെ അനുവദിച്ചു കൊടുക്കുകയും അവരോട് തുല്യനീതിയില്‍ പെരുമാറുകയും ചെയ്യുന്ന പരിശുദ്ധമായ സംവിധാനമാണ് ഇസ്ലാം അനുവദിക്കുന്നത്.
എന്നാല്‍ ഇന്ന് പലരും സ്ത്രീയെ ഉപഭോഗ വസ്തുവായി മാത്രം കാണുന്ന സാഹചര്യത്തില്‍ ഇസ്ലാമിലെ പരിശുദ്ധമായ ഈ നിയമത്തെ ദുരുപയോഗം ചെയ്യുന്ന കാഴ്ചയാണ് പലര്‍ക്കിടയിലും കാണുന്നത്. എന്നാല്‍ ബഹുഭാര്യത്വം വ്യക്തിപരമായ ആവശ്യം എന്നതിലുപരി സാമൂഹികപരമായ ആവശ്യമായി മാറുന്ന സാഹചര്യമുണ്ട്. ഇസ്ലാം മതത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍
സര്‍വ്വശക്തനായ അള്ളാഹുവില്‍ നിന്ന് ഏറ്റവും ഒടുവില്‍ അവതരിപ്പിക്കപ്പെട്ട സന്ദേശമാണ് വിശുദ്ധ ഖുര്‍ ആന്‍. ഇതാണ് ഇസ്ലാമികാധ്യാപനങ്ങളുടേയും നിയമങ്ങളുടേയും അവസാന വാക്കും സ്രോതസ്സും. ഇസ്ലാമില്‍ ബഹുഭാര്യത്വത്തിനുള്ള കാരണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. ഇസ്ലാമിനെക്കുറിച്ച് ഇതെല്ലാം അറിയുമോ??

അനുവദനീയം
ഇസ്ലാമില്‍ ബഹുഭാര്യത്വം അനുവദിക്കപ്പെട്ടതിന് നിരവധി കാരണങ്ങളുണ്ട്. ഭാര്യമാര്‍ക്കിടയില്‍ നീതിയോടെ വര്‍ത്തിക്കണമെന്ന നിബന്ധനയോടെയാണ് ഇത്തരത്തില്‍ ബഹുഭാര്യത്വത്തിന് തുടക്കമിട്ടത്.

നാലു ഭാര്യമാരില്‍ കവിയരുത്
ഏറ്റവും പ്രധാനമായും പാലിക്കേണ്ട നിബന്ധനയാണിത്. ഇസ്ലാമില്‍ ഒരിക്കലും നാലു ഭാര്യമാരില്‍ കവിയരുതെന്നത്. എന്നാല്‍ ഒന്നിലധികം ഭാര്യമാരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയും അവരോടുള്ള ബാധ്യത അപ്പോള്‍ തന്നെ തീര്‍ക്കുകയും ചെയ്യുന്ന സംബ്രദായത്തെ ഇസ്ലാം പൂര്‍ണമായും കര്‍ശനമായും നിരോധിയ്ക്കുന്നു.

സ്ത്രീകളോടുള്ള ക്രൂരത
സ്ത്രീകളോടുള്ള ക്രൂരത ഏത് മതത്തിലാണെങ്കിലും അംഗീകരിക്കപ്പെടുന്നതല്ല. അതുകൊണ്ടു തന്നെ ഇത്തരത്തിലുള്ള ക്രൂരതയ്ക്ക് അവസാനം കണ്ടെത്തുന്നതിനാണ് ബഹുഭാര്യത്വം എന്ന സംബ്രദായത്തെ ഇസ്ലാം തുടര്‍ന്നു പോരുന്നതും.

സാമൂഹിക അനിവാര്യത
ബഹുഭാര്യത്വം വ്യക്തിപരമായ ആവശ്യം എന്നതിലുപരി സാമൂഹിക അനിവാര്യതയായി മാറുന്ന സന്ദര്‍ഭങ്ങളുണ്ടായിരുന്നു. യുദ്ധത്തില്‍ മരണപ്പെടുന്ന പുരുഷന്മാരുടെ അനാഥരാക്കപ്പെടുന്ന വിധവകളെ സംരക്ഷിക്കാനായും ബഹുഭാര്യത്വം ഇസ്ലാമില്‍ അനുവദിയ്ക്കപ്പെട്ടു.

കുട്ടികളില്ലാത്തവര്‍
വിവാഹം കഴിച്ചിട്ടും കുട്ടികളില്ലാത്ത പുരുഷന്മാര്ക്കും പുനര്‍വിവാഹത്തിന് ഇസ്ലാമില്‍ അനുമതിയുണ്ട്. എന്നാല്‍ എല്ലാ ഭാര്യമാര്‍ക്കും തുല്യ അവകാശം നല്‍കണമെന്നതാണ് ഇസ്ലാം നിഷ്കര്‍ഷിക്കുന്നത്.

അനാഥരെ സംരക്ഷിക്കാന്‍
അച്ഛനമ്മമാരില്ലാത്ത പെണ്മക്കളെ സംരക്ഷിക്കാനും ബഹുഭാര്യത്വം സ്വീകരിക്കാവുന്നതാണ്. എന്നാല്‍ ഇത്തരത്തില്‍ വിവാഹം കഴിക്കുന്നവരെ തുല്യരീതിയില് തന്നെ പരിഗണിക്കണം.

വിവാഹ മോചനം
പരസ്പരം ഒരു തരത്തിലും യോജിച്ചു പോകാനാവില്ല എന്ന തീരുമാനം ഇരുവരും ചേര്‍ന്നെടുത്താല്‍ മാത്രമേ വിവാഹമോചനത്തിനും ഇസ്ലാം അനുവദിയ്ക്കുകയുള്ളൂ. അല്ലാത്ത പക്ഷം നടത്തുന്ന അനുരഞ്ജന ചര്‍ച്ചയില്‍ ഇരുവരും യോജിച്ചു പോകേണ്ടതാണ്.



Click it and Unblock the Notifications
