Latest Updates
-
സാമ്പത്തിക നേട്ടവും പ്രണയസാഫല്യവും: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യത്തിന്റെ ദിനം, നിങ്ങളുടെ രാശിയുണ്ടോ? -
മെയ് 30 നക്ഷത്രഫലം: സാമ്പത്തിക നേട്ടവും കരിയർ മാറ്റങ്ങളും, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം തെളിയുമോ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും പ്രണയത്തിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ!
ആണും പെണ്ണും മിണ്ടരുത്, മിണ്ടിയാല്‍...
നിങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്ത് ഒരു പെണ്‍കുട്ടിയാണോ, എങ്കില്‍ നിങ്ങളിത് തീര്‍ച്ചയായും വായിച്ചിരിക്കണം. നിങ്ങള്‍ മാത്രമല്ല സദാചാരപ്പൊലീസെന്ന പേരില്‍ ഇപ്പോഴത്തെ തലമുറയെ മുഴുവന്‍ വേട്ടയാടുന്ന എല്ലാവരും ഇത് വായിച്ചിരിക്കേണ്ടതാണ്.
ഒരാണ്കുട്ടിയുടെ ഏറ്റവും അടുത്ത സുഹൃത്ത് ഒരു പെണ്‍കുട്ടിയാണെങ്കില്‍ സമൂഹം അവര്‍ക്കു കല്പ്പിച്ചു കൊടുക്കുന്ന സ്ഥാനം എന്നു പറയുന്നത് വളരെ മോശമാണ്. എന്നാല്‍ ഇന്ന് പല പെണ്‍കുട്ടികളും പറയുന്നു അവരുടെ ഏറ്റവും നല്ല സുഹൃത്ത് അല്ലെങ്കില്‍ വിശ്വസിക്കാന്‍ കൊള്ളാവുന്ന സുഹൃത്ത് ആണ്‍കുട്ടികളാണെന്ന്. വഴക്കുണ്ടാക്കാന്‍ നോക്കിയിരിക്കാം
പെണ്‍കുട്ടികളെ പെട്ടെന്നു മനസ്സിലാക്കാനും അവരുടെ പ്രശ്നങ്ങള്‍ക്ക് ഉടനടി പരിഹാരം നല്‍കാനും അതിര്‍വരുമ്പുകളില്ലാതെ സംസാരിക്കാന്‍ അവരെ പ്രാപ്തരാക്കാനും ആണ്‍സുഹൃത്തുക്കള്‍ക്ക് പെട്ടെന്നു കഴിയും. എന്നാല്‍ ഇന്നത്തെ സമൂഹത്തിന്റെ ചിന്താഗതി മാറേണ്ടിയിരിക്കുന്നു എന്നതാണ്. ജീവിതം നശിപ്പിക്കും നെഗറ്റീവ് വികാരങ്ങള്‍
പലര്‍ക്കും നല്ലതിനേയും ചീത്തയേയും തിരിച്ചറിയാന്‍ കഴിയുന്നില്ല. എല്ലാത്തിലും മോശം മാത്രം കാണും. നമുക്ക് നോക്കാം ഒരു പെണ്‍കുട്ടിയുടെ ഏറ്റവും അടുത്ത സുഹൃത്ത് ആണ്കുട്ടിയായാല് എന്ത് സംഭവിക്കുമെന്ന്.

നിങ്ങളെപ്പോഴും ഒരുമിച്ച്!!
എല്ലാവരും വിശ്വസിക്കും നിങ്ങള്‍ ഒരുമിച്ചാണ് താമസമെന്ന്. നിങ്ങളുടെ മാതാപിതാക്കള്‍ വരെ ചിലപ്പോള്‍ അങ്ങിനെ വിചാരിച്ചു പോവും. അതാണ് ഏറ്റവും വലിയ പ്രശ്നവും.

സുഹൃത്തില്ലാത്തപ്പോള് നിങ്ങള്‍ ഹാപ്പി?
നിങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്ത് ആണോ, പെണ്ണോ ആകട്ടെ അടുത്തില്ലെങ്കില് നിങ്ങള്‍ ഹാപ്പിയാണോ? അല്ലെങ്കില്‍ എന്തെങ്കിലും ഒരു പ്രശ്നം പരിഹരിക്കാന്‍ സുഹൃത്തിനെ അത്യാവശ്യമല്ലേ. പക്ഷേ ഇതിനെല്ലാം നമ്മുടെ സമൂഹം മോശമായി തന്നെയാണ് പ്രതികരിക്കുക.

അവള് നിങ്ങളുടെ നല്ലൊരു സുഹൃത്ത് പക്ഷേ...
ആരും അതത്ര പെട്ടെന്നങ്ങ് വിശ്വസിക്കില്ല. എല്ലാവരും പറയും നിങ്ങള്‍ നുണ പറയുകയാണെന്ന്. പക്ഷേ അവള്‍ക്കും നിങ്ങള്‍ക്കുമറിയാം നിങ്ങളുടെ തലമുറയില്‍ പെട്ട സുഹൃത്തുക്കള്ക്കുമറിയാം സുഹൃദ്ബന്ധത്തിന്റെ വില.

അവള് ശരിയല്ല
പെണ്‍കുട്ടിയുടെ ഏറ്റവും അടുത്ത സുഹൃത്ത് ആണ്കുട്ടിയാണെങ്കില് മിക്ക പെണ്‍കുട്ടികളും മറഞ്ഞോ ഒളിഞ്ഞോ അല്ലാതെയോ നിരവധി അടക്കം പറച്ചിലുകള്‍ കേള്‍ക്കേണ്ടിവരും. പ്രത്യേകിച്ചും നമ്മുടെ ബന്ധുക്കളുടെ ഇടയില്‍ നിന്നു തന്നെ.

ഒരുമിച്ചുള്ള യാത്ര സുരക്ഷിതം, പക്ഷേ
വീട്ടില്‍ നിന്നും അകലെ നിന്നു പഠിക്കുന്ന പെണ്‍കുട്ടി അവളുടെ ആണ് സുഹൃത്തിനൊപ്പം നാട്ടിലേക്ക് പോകുമ്പോള്‍ മറ്റുള്ളവരുടെ ചിന്താഗതിയാണ് നമ്മള് ആലോചിക്കേണ്ടത്. ഒരുമിച്ചുള്ള യാത്രയ്ക്കു പോലും വിലക്കു കല്പ്പിക്കുന്നു നമ്മുടെ സമൂഹം.

കേരളത്തിനു പുറത്താണെങ്കില്‍ പിന്നെ പറയണ്ട
കേരളത്തിനു പുറത്താണ് നിങ്ങള്‍ ജോലി ചെയ്യുന്നതെങ്കില്‍ പിന്നെ പറയേണ്ട. എല്ലാത്തിലുമുപരി നിങ്ങളുടെ സുഹൃത്ത് ഒരു പെണ്‍കുട്ടിയും. സമൂഹത്തില്‍ ഇനി അവര്‍ക്ക് കല്പ്പിച്ചു കൊടുക്കാത്ത പേരുകള്‍ ഉണ്ടാവില്ല എന്നതാണ് സത്യം.

കാമുകിയെ വിലയിരുത്താം
നിങ്ങളുടെ കാമുകിയെ ആദ്യം വിലയിരുത്തുന്നതും നിങ്ങളുടെ പെണ്‍സുഹൃത്ത് തന്നെയായിരിക്കും. കൂടാതെ അവളെ ഏറ്റവും നന്നായി വിമര്‍ശിക്കുന്നതും നിങ്ങളുടെ സുഹൃത്തായിരിക്കും.

കാമുകിക്ക് വെറുപ്പ്
നിങ്ങളുടെ കാമുകിക്ക് വെറുപ്പായിരിക്കും നിങ്ങളുടെ പെണ്‍സുഹൃത്തിനെ. ഒരു പെണ്ണും മറ്റൊരു പെണ്ണിനെ തന്റൈ കാമുകന്റെ സുഹൃത്തായി അംഗീകരിക്കില്ല. അതുകൊണ്ടു തന്നെ നിങ്ങളുടെ കാമുകിയുടെ പ്രതികരണം മോശമായിക്കും.

എന്തു കാര്യവും പങ്കുവെയ്ക്കും
നിങ്ങളൊരു ആണാണെന്നോ അല്ലെങ്കില്‍ എന്തെല്ലാം കാര്യങ്ങള്‍ പറയാമെന്നോ എന്തൊക്കെ പറയരുതെന്നോ നിങ്ങളുടെ പെണ്‍സുഹൃത്തുക്കള്‍ ആലോചിക്കില്ല. എല്ലാ കാര്യങ്ങളും തുറന്നു പറയും നിങ്ങളുടെ പെണ്‍സുഹൃത്തുക്കള്‍.

ചില സുഹൃത്തുക്കള്‍ പാരയാവും
നിങ്ങളുടെ തന്നെ ചില സുഹൃത്തുക്കള്‍ നിങ്ങളുടെ പെണ്‍സുഹൃത്തിനെ വളയ്ക്കാന്‍ ശ്രമിക്കുന്നതായിരിക്കും ഏറ്റവും വലിയ പ്രശ്നം. അതു പിന്നീടുണ്ടാക്കുന്ന പ്രശ്നം നിങ്ങളുടെ സുഹൃത് ബന്ധത്തെ പോലും താറുമാറാക്കും.

സുഹൃത്തുണ്ടോ വൃത്തി കൂടുതല്‍
നിങ്ങളുടെ സുഹൃത്ത് അടുത്തുണ്ടെങ്കിലായിരിക്കും നിങ്ങള്‍ക്ക് ഏറ്റവും വൃത്തി കൂടുന്നത്. അല്ലെങ്കില്‍ കുളിച്ചിട്ടു തന്നെ ചിലപ്പോള്‍ ആഴ്ചകളായിട്ടുണ്ടാവാം.

നിങ്ങളെ കുഴപ്പത്തില്‍ ചാടിക്കാനും അവള് ധാരാളം
പ്രശ്നങ്ങളില്‍ നിങ്ങളെ കൊണ്ടു ചാടിക്കാനും നിങ്ങളുടെ പെണ് സുഹൃത്ത് മതി. തിരക്കുള്ള സ്ഥലങ്ങളില്‍ നിന്നും സുരക്ഷിതയായി പുറത്തു കൊണ്ടു വരിക എന്നീ ധീര കൃത്യങ്ങള്‍ നിങ്ങള്‍ ചെയ്യേണ്ടി വരുമെന്നുള്ളതാണ്.

പെണ്‍കുട്ടികള്‍ക്കും ലഹരി നുണയാം
പെണ്‍കുട്ടിയാണ് നിങ്ങളുടെ ഉറ്റ സുഹൃത്തെങ്കില്‍ എന്തുകൊണ്ട് അവള്‍ക്കു മാത്രം മദ്യം ഫ്രീ കിട്ടുന്നു എന്ന് നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ? അതുപോട്ടെ അവളെ സുരക്ഷിതമായി വീട്ടിലെത്തിക്കണ്ടേ എന്നാലോചിച്ച് നിങ്ങള്‍ മദ്യം തൊടുകയുമില്ല. ഇത് നമ്മുടെ കേരളത്തിലെ കാര്യമല്ല കേട്ടോ.



Click it and Unblock the Notifications