Latest Updates
-
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്! -
2026 സെപ്റ്റംബർ 28 നക്ഷത്രഫലം: രേവതിയിൽ നിന്ന് അശ്വതിയിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും -
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ
ആളുകളെ വിലയിരുത്തുന്നത് ഇങ്ങനെയോ?
ആളുകളെ വിലയിരുത്തേണ്ടത് എങ്ങനെയാണ്, പലപ്പോഴും അവരുടെ സ്വഭാവത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം വിലയിരുത്തലുകള്‍ നടക്കുന്നത്. ദയ, വിശ്വാസ്യത, സ്നേഹം തുടങ്ങിയവയെല്ലാം ഇതിന്റെ ഭാഗമാണ്. ഇതൊന്നുമല്ലാതെ എന്തിന്റെയൊക്കെ അടിസ്ഥാനത്തില്‍ ആളുകളെ വിലയിരുത്താമെന്നറിയാമോ? മൂക്കിന് തുമ്പിലുണ്ട് നിങ്ങളുടെ ഭാഗ്യം
പലപ്പോഴും പല തീരുമാനങ്ങളെടുക്കാനും ഇത്തരത്തിലുള്ള മുന്‍വിധികളും ജഡ്ജ്മെന്റുകളും നമ്മെ സഹായിക്കും,. എന്നാല്‍ ഒരാളെ വിലയിരുത്തുമ്പോള്‍ നമ്മള് എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നു നോക്കാം. മറയ്ക്കാനാവുമോ വ്യക്തിത്വം !

കയ്യക്ഷരത്തിനുണ്ട് പ്രാധാന്യം
നിരവധി പ്രമുഖര്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ കയ്യക്ഷരവും നമ്മുടെ വ്യക്തിത്വവും തമ്മില്‍ അഭേദ്യമായ ബന്ധമാമുള്ളതെന്നാണ് പറയുന്നത്. ചെറിയ കയ്യക്ഷരമുള്ള വ്യക്തി നാണം കുണുങ്ങിയും അതീവശ്രദ്ധയുമുള്ള ആളായിരിക്കും.

നിറം
നിറത്തിനും വ്യക്തിത്വത്തില്‍ പ്രത്യേക സ്ഥാനമാണുള്ളത്. വസ്ത്രധാരണത്തിലും ഒരു വ്യക്തിയുടെ വ്യക്തിത്വം നമുക്ക് തിരിച്ചറിയാന്‍ കഴിയും. അയാളുപയോഗിക്കുന്ന വസ്ത്രങ്ങളുടെ നിറമനുസരിച്ചായിരിക്കും ഇത്തരത്തിലുള്ള മനസ്സിലാക്കല്‍.

നഖം കടിയെന്ന ശീലം
നഖം കടിയെന്ന ശീലം പലപ്പോഴും പലര്‍ക്കുമുണ്ടാകും. മാറ്റാന്‍ ശ്രമിച്ചിട്ടും മാറ്റാന്‍ പറ്റാത്ത ശീലം. ഇത് നിങ്ങളെക്കുറിച്ച് മറ്റുള്ളവര്‍ക്ക് തെറ്റിദ്ധാരണ ഉണ്ടാക്കുന്നു. ക്ഷമാശീലം കുറഞ്ഞവരും ഫ്രസ്ട്രേറ്റഡ് ആയിട്ടുള്ളവരുമാണ് നിങ്ങളെന്ന തോന്നല്‍ മറ്റുള്ളവരില്‍ ഉണ്ടാക്കും.

നിങ്ങളുടെ ഷൂ
പലപ്പോഴും ഒരു വ്യക്തിയുടെ വ്യക്തിത്വം അയാളുടെ കാലില്‍ നോക്കിയാല്‍ മനസ്സിലാവും. ഷൂവിലുള്ള വൃത്തിയാണ് പലപ്പോഴും ഇതിന്റെ മാനദണ്ഡമായി കണക്കാക്കുന്നതും.

കണ്ണെന്ന കണ്ണാടി
നിങ്ങളുടെ സ്വഭാവത്തെ പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയുന്നത് നിങ്ങളുടെ കണ്ണിലാണ്. നിങ്ങളെക്കുറിച്ച് ഒരുപാട് പറയാനുണ്ടാവും നിങ്ങളുടെ കണ്ണിന്. നീലക്കണ്ണുള്ളവര്‍ തുറന്ന മനസ്സുള്ളവരാണ് എന്നാണ് പറയുന്നത്. വ്യക്തിത്വത്തെ തിരിച്ചറിയുന്നതില്‍ കണ്ണിനും പ്രധാന സ്ഥാനമുണ്ട്.

കൃത്യത
എന്ത് കാര്യമാണെങ്കിലും കാര്യങ്ങള്‍ കൃത്യമായി ചെയ്യണം എന്നുള്ള സ്വഭാവക്കാരനാണെങ്കില്‍ നിങ്ങള്‍ ജീവിതത്തില്‍ വിജയിച്ചു എന്നാണ് അര്‍ത്ഥം. അല്ലാത്ത പക്ഷം അത് നിങ്ങളെക്കുറിച്ച് നെഗറ്റീവ് ഇംപ്രഷന്‍ ഉണ്ടാക്കും.

അഭിവാദ്യം ചെയ്യുന്ന രീതി
മറ്റുള്ളവരെ അഭിവാദ്യം ചെയ്യുന്ന രീതിയും ഒരാളുടെ വ്യക്തിത്വത്തെ നിര്‍ണയിക്കുന്നു. പലരും അഭിവാദ്യം ചെയ്യുന്ന കാര്യത്തില്‍ പുറകിലായിരിക്കും. ഇത് ഇവരുടെ ഉള്‍വലിയല്‍ സ്വഭാവത്തെ പ്രകടമാക്കുന്നു.



Click it and Unblock the Notifications
