Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
നിങ്ങള്‍ക്കറിയാത്ത ഏഴ് അതിശയങ്ങള്‍!
ഗ്രാന്‍ഡ് കാന്യന്, എവറസ്റ്റ് പര്‍വ്വതം എന്നിവയെയൊക്കെ പറ്റി നമ്മള് കേട്ടിട്ടുണ്ട്. അവ ഗംഭീരമാണെന്നതില്‍ തര്‍ക്കവുമില്ല.
സാരി ഇങ്ങനെയും ഉടുക്കാം!
എന്നാല്‍ ഇവപോലെ തന്നെ ഗംഭീരമായതും എന്നാല്‍ ലോകത്തിന്റെ ശ്രദ്ധ നേടാത്തതുമായ അനേകം സ്ഥലങ്ങളുണ്ട്. അത്തരം ചില അതിശയകരമായ സ്ഥലങ്ങളെ പരിചയപ്പെടുക.

1. ജെജു ദ്വീപ്, സൗത്ത് കൊറിയ
കൊറിയന്‍ ഉപദ്വീപിന്റെ തീരത്തുള്ള ഈ സമശീതോഷ്ണ ദ്വീപ് ലോകത്തിലെ ഏറ്റവും പുരാതനമായ കന്യാവനങ്ങളുള്ള സ്ഥലമാണ്. സൗത്ത് കൊറിയ പോലെ ജനസാന്ദ്രതയുള്ള ഒരു നാട്ടില്‍ ഇത്തരമൊരൊ സ്ഥലമുണ്ടാവുക അതിശയകരമാണ്. സമശീതോഷ്ണ കാലാവസ്ഥയുള്ള ഈ ദ്വീപിലെ ഹാനിയോ സ്ത്രീകള്‍ സ്കൂബ ഗിയറുകളില്ലാതെ ദിവസവും മണിക്കൂറുകളോളം മത്സ്യം പിടിക്കുന്നതിനായി വെള്ളത്തില്‍ ചെലവഴിക്കും. കാര്യങ്ങളിങ്ങനെയൊക്കെയാണെങ്കിലും സൗത്ത് കൊറിയന്‍ ഗവണ്മെന്റ് ഒരു നാവികത്താവളം ജെജുവിന്റെ തെക്കന്‍ തീരത്ത് നിര്‍മ്മിക്കുന്നതിനാല്‍ ഈ വന്യ സൗന്ദര്യത്തിന് ഭീഷണി നേരിടുകയാണ്.

2. പ്യുവെര്‍ട്ടോ പ്രിന്‍സെസ അണ്ടര്‍ ഗ്രൗണ്ട് റിവര്‍, ഫിലിപ്പൈന്‍സ്
അഞ്ച് മൈല്‍ (8.2 കിലോമീറ്റര്‍) മാത്രം നീളമുള്ള ഈ നദി ഇത്തരത്തില്‍ പെട്ട, പൂര്‍ണ്ണരൂപത്തില്‍ കാണാനാവുന്ന ഏക നദിയാണ്. നേരിട്ട് കടലിലേക്ക് ഒഴുകുന്നു എന്ന പ്രത്യേകതയുമുള്ള ഈ നദിയുടെ മുകളില്‍ പുരാതനങ്ങളായ വനങ്ങള്‍ നിലനില്ക്കുന്നു. ഇവിടെയുള്ള ഗുഹകളില്‍ അപൂര്‍വ്വമായ എട്ടിനം വവ്വാലുകള്‍ വസിക്കുന്നുണ്ട്. പല്ലികള്‍, ചീങ്കണ്ണികള്‍, ആമകള്‍ തുടങ്ങി പല കടല്‍ജീവികളും മറ്റ് ജീവികളും ഇവിടെയുണ്ട്.

3. അലെജാന്‍ഡ്രോ ഡി ഹംബോള്‍ട്ട് നാഷണല്‍ പാര്‍ക്ക്, ക്യൂബ
കരീബിയയിലെ ഏറ്റവും മനോഹരമായ പര്‍വ്വതങ്ങളും വനങ്ങളുമുള്ള ഈ നാഷണല്‍ പാര്‍ക്ക് വൈവിധ്യമാര്‍ന്ന സസ്യങ്ങളുടെയും ജീവജാലങ്ങളുടെയും ആവാസ കേന്ദ്രമാണ്. 1300 ഓളം സവിശേഷ സസ്യങ്ങളുള്ളതില്‍ 300 ലേറെ എണ്ണം ഇവിടെ മാത്രം കാണപ്പെടുന്നതാണ്. നിലനില്‍പ്പിന് ഭീഷണി നേരിടുന്ന പക്ഷിവര്‍ഗ്ഗങ്ങളും ഇവിടെയുണ്ട്.

4. സോകോര്ട്ട ദ്വീപ്, യെമന്‍
മരവിച്ച, തരിശായ മരുഭൂമിയായ ഈ പ്രദേശം സവിശേഷതയാര്‍ന്നതാണ്. ലോകത്തിലെ തന്നെ ഏറ്റവും ജൈവവൈവിധ്യമുള്ള സ്ഥലമാണിത്. ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് വേര്‍പെട്ട് പോയ ഈ ഭൂവിഭാഗം ഒരു ദ്വീപായി മാറി. പര്‍വ്വതങ്ങളും മണല്‍ നിറഞ്ഞ തീരങ്ങളും, സവിശേഷമായ ജീവിവര്‍ഗ്ഗങ്ങളും തുടങ്ങി ഡ്രാഗണ്‍ ബ്ലഡ് ട്രീകള്‍ വരെയും ഇവിടെയുണ്ട്.

5. ഈസ്റ്റ് റെന്നെല്‍ ഐലന്‍ഡ്, സോളമന് ദ്വീപ്
ഏറെ അറിയപ്പെടാത്ത ഈ സൗത്ത് പസിഫിക് രാജ്യം അതിസുന്ദരമായ വനവും ഈ പ്രദേശത്തെ ഏറ്റവും വലിയ തടാകവും ഉള്‍ക്കൊള്ളുന്നതാണ്. തടാകത്തിന് ചുറ്റും ഇടതൂര്‍ന്ന കന്യാവനങ്ങളും അവയില്‍ പക്ഷികള്‍, വവ്വാലുകള്‍, ഒച്ചുകള്‍ തുടങ്ങി തദ്ദേശീയമായ നിരവധിയിനം ജീവജാലങ്ങളുമുണ്ട്.

6. സിങ്കി ഡി ബെമാര നാഷണല്‍ പാര്‍ക്ക്, മഡഗാസ്കര്‍
മഴക്കാടുകള്‍ മുതല്‍ പുല്‍മൈതാനം വരെ വൈവിധ്യമാര്‍ന്ന നിരവധി ആവാസ വ്യവസ്ഥകള്‍ ഇവിടെ നിലനില്ക്കുന്നു. 600 സ്ക്വയര്‍ മൈലുകളോളം വിശാലമാണ് ഈ പ്രദേശം. ശ്വാസമടക്കിപ്പിടിച്ച് കാണേണ്ടുന്ന വന്‍ ചുണ്ണാമ്പുപാറകളും, കണ്ടല്വൃക്ഷങ്ങളുമുള്ള ഇവിടം ലെമൂര്‍ കുരങ്ങുകളുടെ സ്വദേശമാണ്. യുനെസ്കോ ലോക പൈതൃക സൈറ്റില്‍ ഉള്‍പ്പെട്ട സ്ഥലമാണിത്.

7. പ്ലിറ്റ്വൈസ് ലേക്സ് നാഷണല്‍ പാര്‍ക്ക്, ക്രൊയേഷ്യ
അവിശ്വസനീയമായ ഈ പാര്‍ക്കില്‍ പ്രകൃതിദത്തമായ സുന്ദരമായ തടാകങ്ങളും, വെള്ളച്ചാട്ടങ്ങളും, ഗുഹാനീരുറവകളുമുണ്ട്. അപൂര്‍വ്വമായ ചില പക്ഷിയിനങ്ങള്‍, ചെന്നായകള്‍, കരടികള്‍ എന്നിവ ഇവിടെ വസിക്കുന്നു. വന്‍ ഉയരമുള്ള ബീച്ച്, ഫിര്‍ തുടങ്ങിയവയും ഫേണ്‍സ്, മേപ്പിള്‍, ഹീതര്‍ തുടങ്ങിയ ഉയരം കുറഞ്ഞ വൃക്ഷങ്ങളും ഇവിടെ ഇടതൂര്‍ന്ന് വളരുന്നുണ്ട്.



Click it and Unblock the Notifications
