Latest Updates
-
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ!
ഇഷ്ടപ്പെടാനും ചില കാരണങ്ങളുണ്ട്
എന്തോ ഇഷ്ടമാണ് എന്നെ ആളുകള്‍ക്ക്, നമ്മുടെ സൂപ്പര്‍താരം മോഹന്‍ലാലിന്റെ ഡയലോഗ് ആണ് ഇതെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ ലാലേട്ടനെ മാത്രം ആളുകള്‍ക്ക് ഇഷ്ടമായാല്‍ മതിയോ, നമ്മളെയും ഇഷ്ടമാവേണ്ടേ അതിനു വേണ്ടി എന്തു ചെയ്യണം എന്നതിനെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ?
ഈ സൗഹൃദം നല്ലതിനോ?
പലര്‍ക്കും നമ്മളെ കാണുമ്പോള്‍ മിണ്ടാന്‍ തോന്നുന്നില്ലേ, പോട്ടെ ചിരിക്കാന്‍ പോലും തോന്നുന്നില്ലേ എന്നതാണ് ആദ്യം നാം നോക്കേണ്ടത്. എന്താ അങ്ങിനെ എന്നല്ലേ? നമ്മുടെ കൂടെയുള്ളവര്‍ നമ്മളെ ഇഷ്ടപ്പെടണമെന്നും ശ്രദ്ധിക്കണമെന്നും നിങ്ങള്‍ക്ക് ആഗ്രഹമില്ലേ. അതിനു ചില വിദ്യകളുണ്ട്....

സ്വയം വിമര്‍ശനം
ഞാനെന്തു കൊണ്ട് ഇങ്ങനെ എന്നതാദ്യം ചിന്തിക്കേണ്ടത്. എന്തുകൊണ്ട് എന്നോട് മാത്രം ആരും സംസാരിക്കുന്നില്ല. അതിനു വേണ്ടി ആദ്യം സ്വയം വിമര്‍ശനമാണ് ആദ്യം ചെയ്യേണ്ട കാര്യം. മാത്രമല്ല നമ്മള് പറയുന്ന മണ്ടത്തരങ്ങളില്‍ നമ്മള് തന്നെ ചിരിയ്ക്കുക.

തമാശ പറയുന്നത് വര്‍ദ്ധിപ്പിക്കുക
വെറുതേ സംസാരിക്കുമ്പോഴും തമാശ പറയുന്നത് നല്ലതാണ്. കാരണം ഇത്തരത്തില്‍ ആളുകളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നവരെ പലര്‍ക്കും ഇഷ്ടപ്പെടാതിരിക്കാന്‍ കഴിയില്ല.

ഇടയ്ക്കു കയറി സംസാരിക്കാതിരിക്കുക
പലര്‍ക്കും ഇഷ്ടമില്ലാത്ത ഒരു സംഗതിയാണിത്. ഒരാള്‍ പറഞ്ഞു തീരുന്നതിനു മുന്‍പ് ഇടയ്ക്കു കയറാതിരിക്കുക. ഇത്തരത്തില്‍ ഇടയ്ക്കു കയറി സംസാരിക്കുന്നവരെ പലര്‍ക്കും ഇഷ്ടമാവില്ല.

അഭിനന്ദനത്തില്‍ ആത്മാര്‍ത്ഥത വേണം
പല കാര്യങ്ങളിലും നമ്മള് മറ്റുള്ളവരെ അഭിനന്ദിക്കുമ്പോള്‍ ആത്മാര്‍ത്ഥതയോടു കൂടി തന്നെ അഭിനന്ദിക്കുക. അല്ലാത്ത പക്ഷം വെറുതേ ഒരു രസത്തിനുള്ള അഭിനന്ദനം നിങ്ങളിലെ ആത്മാര്‍ത്ഥതയില്ലായ്മയെ വെളിച്ചത്തു കൊണ്ടു വരും.

എത്ര ചിരിക്കാമോ അത്രയും ചിരിക്കുക
ജീവിതത്തില്‍ ആയുസ്സ് വര്‍ദ്ധിപ്പിക്കാന്‍ ചിരിയ്ക്ക് കഴിയും. അതുകൊണ്ടു തന്നെ എത്ര ചിരിയ്ക്കാമോ അത്രയും ചിരിയ്ക്കുക. ഇത് നമ്മുടെ കൂടെയുള്ളവരേയും ഊര്‍ജ്ജസ്വലരാക്കും.

റേഡിയോ ആകരുത്
പലപ്പോഴും കേള്ക്കുന്നയാള് ഒരു റേഡിയോ ശ്രോതാവാണെന്ന തെറ്റിദ്ധാരണ നിങ്ങള്‍ക്കുണ്ടാവരുത്. അതായത് അവര്‍ക്കു പറയാനുള്ളതു കൂടി നാം കേള്‍ക്കണം.

എപ്പോഴും ഊര്‍ജ്ജസ്വലരായിരിക്കുക
എപ്പോഴും ഊര്‍ജ്ജസ്വലരായിരിക്കാന്‍ ശ്രമിക്കുക. ഇത്തരത്തിലുള്ള ഊര്‍ജ്ജം നമ്മളെ മാത്രമല്ല നമ്മുടെ കൂടെയുള്ളവരേയും സന്തോഷിപ്പിക്കും.

ആദ്യമായി കാണുകയാണെന്ന തോന്നല്‍ വേണ്ട
ഒരാളെ ആദ്യമായി കാണുമ്പോള്‍ മുന്‍ പരിചയമുള്ളതു പോലെ തന്നെ സംസാരിക്കുക. ഇത് നമ്മുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുകയും കൂടെയുള്ളയാള്‍ക്കും കൂടുതല്‍ സന്തോഷം നല്‍കുകയും ചെയ്യും.



Click it and Unblock the Notifications
