Latest Updates
-
പദ്മിനി ഏകാദശി: 12 രാശിക്കാർക്കും ജീവിതത്തിൽ വഴിത്തിരിവ്, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ കാത്തിരിക്കുന്നു -
കഠിനമായ ചൂടിൽ വ്യായാമം ചെയ്യുന്നത് അപകടകരമാണോ? വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന സുരക്ഷിതമായ വഴികൾ ഇതാ -
മൂന്ന് വർഷത്തിലൊരിക്കൽ മാത്രം എത്തുന്ന പദ്മിനി ഏകാദശി; ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ വ്രതം സഹായിക്കുമോ? -
ജിമ്മിൽ പോകാതെ 26 കിലോ കുറച്ചു! ബോണി കപൂറിന്റെ ഈ 'നോ ജിം' ഡയറ്റ് പ്ലാൻ ഞെട്ടിക്കുന്നത് -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ അടിയന്തര മുൻകരുതലുകൾ എടുത്തില്ലെങ്കിൽ വലിയ അപകടം ഉറപ്പ് -
കടുത്ത വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; സൂര്യാഘാതത്തെ പേടിക്കാതെ വേനലിനെ നേരിടാം! -
മഴക്കാലത്ത് മസിലുകൾ തളരുന്നുണ്ടോ? കരുത്തോടെ ഇരിക്കാൻ പുരുഷന്മാർ ഈ ഭക്ഷണക്രമം പരീക്ഷിക്കൂ! -
കഠിനമായ വേനൽച്ചൂടിൽ ഗർഭകാലം സുരക്ഷിതമാക്കാം; അമ്മയും കുഞ്ഞും അറിയേണ്ട അത്യാവശ്യ കാര്യങ്ങൾ ഇതാ! -
കടുത്ത ചൂടിൽ പുറത്തിറങ്ങാതെ തടി കുറയ്ക്കാം; ഈ വ്യായാമങ്ങളും പാനീയങ്ങളും പരീക്ഷിച്ചാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? അൾട്രാവയലറ്റ് വികിരണങ്ങളെ നേരിടാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഇതാണ് നുമ്മ പറഞ്ഞ ന്യൂ ജനറേഷന്
ഇന്ന് ലോക യുവജന ദിനം. യുവാക്കള്‍ക്കും യുവതികള്‍ക്കുമായി ഒരു ദിനം. അതുകൊണ്ടു തന്നെ ഇതിന് അവകാശ വാദം പറഞ്ഞ് മറ്റൊരു കൂട്ടര് വരുകയുമില്ല. എന്നാല്‍ ഇപ്പോഴത്തെ തലമുറ അതായത് കാരണവന്മാരുടെ ശൈലിയില്‍ പറഞ്ഞാല്‍ ന്യൂ ജനറേഷന് ഇപ്പോള്‍ എല്ലാ ദിവസവും ഒരു പോലെയാണ്. കാരണം ഇപ്പോഴുള്ള ദിവസങ്ങളും ഇനി വരാനിരിക്കുന്ന ദിവസങ്ങളെല്ലാം അവരുടെയാണ്.
കൊച്ചിയിലെ കിസ് ഓഫ് ലവ്വും, സദാചാര പൊലീസിനെതിരായ പ്രകടനവും കല്യാണ്‍ സില്‍ക്സിലെ ഇരിക്കല്‍ സമരവും സാനിറ്ററി നാപ്കിന് വിപ്ലവവും ഇതെല്ലാമാണ് ഇന്നത്തെ തലമുറയുടെ സമര രീതി. എങ്കിലും പഴയതെല്ലാം നല്ലത് പുതിയതെല്ലാം ചീത്ത എന്നൊരു മനോഭാവം ഇന്ന് പലര്‍ക്കിടയിലും ഉണ്ട്. അതിന്റെയൊരു ഉദാഹരണമാണ് കേരളത്തിലടിക്കടി ഉണ്ടാവുന്ന സദാചാര വിളയാട്ടം.
എന്നാല്‍ ഇങ്ങ് നമ്മുടെ കൊച്ചു കേരളത്തില്‍ എല്ലാ രംഗങ്ങളിലും ന്യൂ ജനറേഷന് തരംഗം അലയടിച്ചു കൊണ്ടിരിക്കുകയാണ്. സോഷ്യല്‍ നീഡിയയിലൂടെ അവനവന്റെ ആശയങ്ങളും ആഗ്രഹങ്ങളും തുറന്നു പറയാന്‍ കെല്‍പ്പുള്ള ഒരു തലമുറ. അതാണ് ന്യൂ ജനറേഷന്. ആരേയും പേടിക്കാതെ അഭിപ്രായം സ്വാതന്ത്ര്യം നടത്തുന്ന തലമുറ.
സിനിമയിലും സംഗീതത്തിലും മാധ്യമരംഗത്തും രാഷ്ട്രീയ രംഗത്തും സാമൂഹ്യരംഗത്തും എല്ലാം ഒരു പുത്തന്‍ തലമുറ അവരുടെ ആധിപത്യമുറപ്പിച്ചു കഴിഞ്ഞു. നമുക്ക് നോക്കാം സിനിമാരംഗത്ത് അടുത്ത കാലത്തായി ഉണ്ടായ ന്യൂജന്‍ താരങ്ങള്‍.

നിവിന്‍ പോളി
സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന്റെ നിറവില്‍ നില്ക്കുന്ന ന്യൂജനറേഷന് താരം. അഭിനയിച്ച സിനിമകളെല്ലാം സൂപ്പര്‍ഹിറ്റ്. ഏത് കഥാപാത്രവും അനായേസേന കൈകാര്യം ചെയ്യും. ഈ വര്‍ഷം പ്രേമം എന്ന സിനിമയിലും വിജയക്കൊടി പാറിച്ച മലയാള സിനിമയിലെ ന്യൂ ജനറേഷന് താരം.

ഫഹദ് ഫാസില്‍
പ്രത്യേകിച്ച് ആഡംബരങ്ങളൊന്നുമില്ലാത്ത നടന്. തന്റെ കഷണ്ടിയാണ് തന്റെ ഐഡന്റിറ്റി എന്ന് തെളിയിച്ച നടന്. അഭിനയിച്ച സിനിമകളെല്ലാം പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയവ. വിവാഹത്തിലൂടെയും മലയാളികളുടെ പ്രിയതാരം നസ്റിയയെ സ്വന്തമാക്കിയ താരം.

ദുല്‍ഖര്‍ സല്മാന്
സൂപ്പര്‍ സ്റ്റാര്‍ മമ്മുട്ടിയുടെ മകന് എന്നതിനേക്കാളുപരി ചലച്ചിത്ര ലോകത്ത് സ്വന്തമായി ഒരു ഐഡന്റിറ്റി ഉണ്ടാക്കിയ അതുല്യ പ്രതിഭ. കുറച്ചു വര്‍ഷങ്ങള്‍ കൊണ്ടു തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട ന്യൂ ജനറേഷന് താരം.

സുദേവ് നായര്‍
സംസ്ഥാന അവാര്‍ഡ് പ്രഖ്യാപനത്തിനു ശേഷം ഇന്റര്‍നെറ്റില്‍ മലയാളികള്‍ ഏറ്റവുമധികം തിരഞ്ഞ് പേരാണ് സുദേവ് നായര്‍ എന്നത്. മൈ ലൈഫ് പാര്‍ട്നര്‍ എന്ന സിനിമയ്ക്കാണ് ഈ ന്യൂ ജനറേഷന് താരത്തിന് അവാര്‍ഡ് ലഭിച്ചത്.

ആസിഫ് അലി
ആസിഫ് അലിയും ഒരു ന്യൂ ജനറേഷന് താരമാണെന്ന കാര്യത്തില്‍ സംശയമേതുമില്ല. എന്നും പുത്തന്‍ തലമുറയുടെ ആശയങ്ങളോടും ആഗ്രഹങ്ങളോടും കൂടി സിനിമാ രംഗം നോക്കിക്കണ്ട യുവനടന്.

വിനീത് ശ്രീനിവാസന്
വിനീത് ശ്രീനിവാസന് ഒരി സിനിമാ നടന് എന്നതിലുപരി ഒരു ന്യൂ ജനറേഷന് സംവിധായകന് എന്നു പറയാവുന്ന ഒരാളാണ്. തട്ടത്തിന് മറയത്ത് എന്ന ന്യൂജന്‍ ചിത്രം കൊണ്ടു തന്നെ പുത്തന്‍ തലമുറയെ കയ്യിലെടുത്ത പ്രതിഭയാണ് വിനീത്.

പൃഥ്വിരാജ്
സിനിമയില്‍ വന്നിട്ട് കൊല്ലം കുറേ ആയെങ്കിലും പൃഥ്വിയുടെ ഉള്ളിലും ഒരു ന്യൂജന്‍ ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് നമുക്ക് അറിയാം. അയാളും ഞാനും എന്ന സിനിമയില്‍ പൃത്ഥി കാഴ്ച വെച്ച അഭിനയവും അതിനുദാഹരമമാണ്.

ജയസൂര്യ
ജയസൂര്യയുടേതായി കഴിഞ്ഞ വര്‍ഷം തീയറ്ററിലെത്തിയ സിനിമയിലൊന്നാണ് അപ്പോത്തിക്കിരി. സംസ്ഥാന അവാര്‍ഡിന് പരിഗണിച്ചിരുന്ന സിനിമയാണെങ്കിലും പ്രതികൂല സാഹചര്യത്താല്‍ അവാര്‍ഡ് ലഭിച്ചില്ല.

ഷൈന്‍ ടോം ചാക്കോ
കൊക്കൈന്‍ കേസില്‍ ഷൈ്ന് ടോം ചാക്കോ അറസ്റ്റിലായതോടെയാണ് ന്യൂജന്‍ താരങ്ങള്‍ക്കെതിരെ അപസ്വരം സമൂഹത്തില്‍ ഉയര്‍ന്നു വന്നത്. എന്നാല്‍ ഒരു നല്ല അഭിനേതാവ് എന്ന നിലയില്‍ ഷൈന്‍ ടോം ചാക്കോയും ഒരു പടി മുന്നിലാണ്.

അനൂപ് മേനോന്
സീരിയലുകളിലൂടെ സ്ത്രീ പ്രേക്ഷകരുടെ മനം കവര്‍ന്ന നടനാണ് അനൂപ് മേനോന്. ട്രിവാന്‍ഡ്രം ലോഡ്ജ്, ഹോട്ടല്‍ കാലിഫോര്‍ണിയ തുടങ്ങിയ സ്നിമകളിലൂടെ അനൂപും ന്യൂജന്‍ ഭാഗമായി.

ഹണി റോസ്
ഹണി റോസ് എന്ന നടിയെ നമ്മള് കണ്ടു മറന്നതാണ് ബോയ്ഫ്രണ്ട് എന്ന സിനിമയില്‍ എന്നാല്‍ പിന്നീട് മേക്ക് ഓവറിലൂടെ തിരിച്ചു വന്ന ഹണി റോസ് തികച്ചും ഒരു ന്യൂജന്‍ ഭാഗമായി മാറി.

നസ്റിയ നസീം
സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന്റെ തിളക്കത്തില്‍ നല്‍ക്കുമ്പോഴും നസ്റിയ എന്ന നടി എപ്പോഴും ആരാധകരുടെ ഇഷ്ട കഥാപാത്രമായിരുന്നു. നേരം എന്ന സിനിമയിലൂടെ നേരം തെളിഞ്ഞ നടിയായാണ് നസ്റിയയെ പലരും കാണുന്നത്.

ഇഷ തല്‍വാര്‍
മലയാളി അല്ലെങ്കിലും നിരവധി സിനിമകളിലൂടെ നമുക്ക് സുപരിചിതയായ ഇഷ തല്‍വാര്‍. ഈ തട്ടമിട്ട സുന്ദരി എന്നും ന്യൂ ജനറേഷന് താരമാണ്.

അപര്‍ണ നായര്‍
വള്ളുവനാടന്‍ സുന്ദരിയായി മലയാള സിനിമയില്‍ കാലു കുത്തിയ അപര്‍ണ പിന്നീട് ശ്രദ്ധിക്കപ്പെട്ടത് ന്യൂ ജന്‍ സിനിമകളിലൂടെ.

അനുപമ പരമേശ്വരന്
പ്രേമം എന്ന ഒറ്റ സിനിമ കൊണ്ട് പ്രേക്ഷക മനസ്സില്‍ സ്ഥാനം പിടിച്ച അനുപമ ന്യൂ ജനറേഷന് ആണെന്ന കാര്യത്തില്‍ സംശയമില്ല ആര്‍ക്കും.

അഞ്ജലി മേനോന്
ബാംഗ്ലൂര്‍ ഡെയ്സ് എന്ന ന്യൂജനറേഷന് സിനിമയുടെ സംവിധായക അതിലുപരി യുവത്വത്തിന്റെ താളങ്ങള്‍ അറിയാവുന്ന എഴുത്തുകാരി എന്നു വേണം അഞ്ജലി മേനോനെക്കുറിച്ചു പറയാന്‍.

പാര്‍വ്വതി മേനോന്
നോട്ട്ബുക്ക് എന്ന സിനിമയിലൂടെ പ്രേകഷ്ക ശ്രദ്ധ പിടിച്ചു പറ്റിയ താരം. ഇവരോടൊപ്പം വന്ന റോമയെ പിന്നീട് സിനിമകളില്‍ അധികം കാണേണ്ടിയും വന്നിട്ടില്ല. ഇപ്പോളും ലൈവ് ആയി നില്ക്കുന്ന താരം ആണ് പാര്‍വ്വതി മേനോന്.

നിത്യ മേനോന്
ഉസ്താദ് ഹോട്ടലിലെ അഭിനയം കൊണ്ടും ഒ കെ കണ്മണി എന്ന സിനിമയിലെ അഭിനയം കൊണ്ടും തനിക്കും ന്യൂജനറേഷന് ആവാന്‍ സാധിക്കും എന്ന് തെളിയിച്ച നടി.

റിമ കല്ലിങ്കല്‍
22 എഫ് കെ എന്ന ഒറ്റ സിനിമയിലൂടെ എല്ലാ ആണ്‍കുട്ടികളുടെ മനസ്സിലും തീ കോരിയിട്ട ന്യൂജനറേഷന് താരം. റിമകല്ലിങ്കല്‍ ആഷിഖ് അബുവിനെ കല്ല്യാണം കഴിച്ച് ജീവിതത്തിലും ന്യൂജനറേഷന് ആയി.

റിമി ടോമി
സംഗീത രംഗത്തും അഭിനയ രംഗത്തും ന്യൂ ജനറേഷന് തരംഗം സൃഷ്ടിക്കുന്നു റിമി ടോമി. ന്യൂ ജനറേഷന് പാട്ടുകള്‍ പലതും റിമിടോമിയിലൂടെയാണ് പുറംലോകമറിയുന്നത്.

വിജയ് യേശുദാസ്
നിരവധി പുരസ്കാരങ്ങള്‍ ലഭിച്ച അനുഗ്രഹീത പാട്ടുകാരന്. ഇതിലുപരി ഗാനഗന്ധര്‍വ്വന്റെ മകന് ആളും ന്യൂജനറേഷന് തന്നെ.

രമ്യ നമ്പീശന്
അഭിനേത്രി പാട്ടുകാരി എന്നീ നിലയിലും പ്രശസ്തയാണ് രമ്യ നമ്പീശന്. അതുകൊണ്ടു തന്നെ എന്നും ന്യൂജന്‍ ആരാധകര്‍ രമ്യക്കൊപ്പമുണ്ട്.



Click it and Unblock the Notifications