Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
മലയാളിക്കു മാത്രം മനസ്സിലാകുന്ന ചിലത്
മലയാളി ഏത് നാട്ടില്‍ ചെന്നാലും അവിടെ ഒരു മലയാളി ഉണ്ടാവും. തമാശയാണെങ്കിലും ചന്ദ്രനില്‍ ചെന്നപ്പോള്‍ അവിടെ ഒരു മലയാളിയുടെ തട്ടുകട ഉണ്ടെന്ന് വരെയുണ്ട്. അത്രയ്ക്ക പോപ്പുലറാണ് മലയാളിയും മലയാളവും.
എന്നാല്‍ നമ്മള് മലയാളികള്‍ക്ക് മാത്രം മനസ്സിലാകുന്ന അല്ലെങ്കില്‍ ആസ്വദിക്കാന്‍ പറ്റുന്ന ചില കാര്യങ്ങളുണ്ട്. എന്നാല്‍ ഇവയില്‍ ചിലതെല്ലാം മലയാളിയെ പലപ്പോഴും ദേഷ്യം പിടിപ്പിക്കുന്നവയാണ്. അവ ഏതൊക്കെ എന്നു നോക്കാം.

മല്ലു എന്ന വിളി
മലയാളി അന്യ നാട്ടില്‍ ചെന്നാല്‍ അവരെ മല്ലു എന്നാണ് അറിയപ്പെടുന്നത്. എന്നാല്‍ ഇത് ഒട്ടുമിക്ക മലയാളികള്‍ക്കും ഇഷ്ടമല്ലെന്നതാണ് കാര്യം.

ഭാഷ പ്രശ്നം
മലയാളിയെ മലയാളമായും ഭാഷയെ മലയാളിയായും തെറ്റിദ്ധരിക്കുന്നവരുണ്ട്. പിന്നീട് തിരുത്താന്‍ നില്‍ക്കണം മലയാളം ഭാഷയാണ് മലയാളിയാണ് വ്യക്തി എന്നത്.

മദിരാസി എന്ന വിളി
മദ്രാസുമായി ഒരു ബന്ധമില്ലെങ്കിലും പലയിടങ്ങളിലും മലയാളിയെ ദേഷ്യം പിടിപ്പിക്കുന്ന ഒരു വാക്കാണ് മദിരാസി എന്ന വിളി.

ശ്രീശാന്ത് മലയാളി പക്ഷേ ഞങ്ങള്‍ക്കിഷ്ടമല്ല
പല മലയാളികളും പറയുന്ന ഒന്നാണ് ശ്രീശാന്ത് മലയാളിയൊക്കെ തന്നെ എന്നാല്‍ ഞങ്ങള്‍ക്കിഷ്ടമല്ല എന്നത്.

അന്യഭാഷ സിനിമ ഇഷ്ടമാണ്, പക്ഷേ
അന്യഭാഷ സിനിമയേയും മലയാള സിനിമ പോലെ തന്നെ സ്നേഹിക്കുന്നവരാണ് നമ്മള് മലയാളികള്‍ എന്നാല്‍ നമ്മുടെ സൂപ്പര്‍ ഹീറോകളായ മമ്മൂട്ടിയേയും മോഹന്‍ലാലിനേയും വിട്ടൊരു കളിയില്ല എന്നതാണ് സത്യം.

ക്രിക്കറ്റിന്റെ കാര്യത്തില്‍ സച്ചിന്
ക്രിക്കറ്റിന്റെ കാര്യത്തില്‍ സച്ചിനെ ഇഷ്ടമല്ലാത്തവര്‍ ചുരുക്കം അതിന് മലയാളമെന്നോ തമിഴെന്നോ വ്യത്യാസമില്ല.

ക്രിക്കറ്റ് ഇഷ്ടമാണ് എന്നാല്‍ അല്പം കൂടുതല്‍...
ക്രിക്കറ്റിനെ ഇഷ്ടമാണ്, എന്നാല്‍ അല്പം കൂടി ഇഷ്ടം ഫുഡ്ബോളിനോടാണ് എന്നായിരിക്കും പല മലയാളികളുടെയും ഉത്തരം.

ദുബായിയും മലയാളിയും
ദുബായിയും മലയാളിയും തമ്മിലുമുണ്ട് ബന്ധം. എല്ലാ മലയാളിയുടേയും വീട്ടിലെ ഒരംഗമെങ്കിലും ദുബായിലുണ്ടായിരിക്കും.

ഏത് ആക്ഷന്‍ സീനും കാണും
ഏത് സിനിമയാണെങ്കിലും അതിലെ ആക്ഷന്‍ സീന്‍ അത്രമേല്‍ ആസ്വദിച്ചു കാണാന്‍ മലയാളി കഴിഞ്ഞേ മറ്റ് സംസ്ഥാനക്കാരുള്ളൂ എന്നുള്ളതാണ് സത്യം.

കമ്മ്യൂണിസം
പല മലയാളികളുടേയും രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിട്ടുള്ളതാണ് അല്പം രാഷ്ട്രീയം. പലര്‍ക്കും അത് തുറന്ന് സമ്മതിക്കാന്‍ ബുദ്ധിമുട്ടാണെന്ന കാര്യം മാത്രമേ ഉള്ളൂ.

പോണ് സൈറ്റ് ഇഷ്ടമല്ല
പോണ്സൈറ്റിനെതിരെ ഇത്രയേറെ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നവര്‍ മലയാളിയല്ലാതെ മറ്റാരുമല്ല

എന്തു കിട്ടിയാലും കഴിക്കും
അങ്ങനെ ഇന്നതരത്തിലുള്ള ഭക്ഷണം വേണമൊന്നുമില്ല എന്തു കിട്ടിയാലും കഴിക്കും എന്നുള്ളതും നമ്മുടെ പ്രത്യേകതയാണ്.



Click it and Unblock the Notifications
