Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഇങ്ങനെയും പ്രേതങ്ങളുണ്ടോ?
രാത്രിയുടെ മൂന്നാം യാമത്തില്‍ പാലമരത്തില്‍ നിന്നും മനുഷ്യരക്തം കുടിക്കാനായി ഇറങ്ങി വരുന്ന പ്രേതങ്ങള്‍, വെറ്റിലയും ചുണ്ണാമ്പും ചോദിച്ച് വഴിയരികില്‍ നില്ക്കുന്ന സുന്ദരിയായ പ്രേതങ്ങള്‍. മുത്തശ്ശിക്കഥയില്‍ മാത്രം നമ്മള് കേട്ട് ശീലിച്ച ഇത്തരം പ്രേതങ്ങളെക്കുറിച്ച് ചില രസകരമായ കാര്യങ്ങളുണ്ട്. എന്തുകൊണ്ട് കരഞ്ഞു പോവുന്നു?
പ്രേതങ്ങള്‍ ഉണ്ടെന്നും ഇല്ലെന്നും വിശ്വസിക്കുന്നവരുണ്ട്. എന്നാല്‍ പ്രേതങ്ങളെ എല്ലാവര്ക്കും പേടിയുമാണ്. ഒരിക്കല്‍ പോലും പ്രേതങ്ങളെ പറ്റി കേള്‍ക്കാത്തവര്‍ ചുരുക്കമാണ്. എന്നാല്‍ പലപ്പോഴും നമ്മുടെ ഉറക്കം കെടുത്തുന്ന ഇവരെക്കുറിച്ച് ആര്‍ക്കുമറിയാത്ത കാര്യങ്ങള്‍. ഇതറിഞ്ഞില്ലെങ്കില്‍ പിന്നെന്ത്?
സിനിമയിലും നാടകങ്ങളിലും പുസ്തകങ്ങളിലുമായി ഒരുപാട് പ്രേതങ്ങളെ നാം കണ്ടിട്ടുണ്ട്. എന്നാല്‍ പലപ്പോഴും ഇതെല്ലാം കെട്ടുകഥകള്‍ മാത്രമായിരിക്കും. എന്തൊക്കെയാണ് ഇവരുടെ രഹസ്യങ്ങള്‍ എന്നു നോക്കാം.

പ്രേതങ്ങള്‍ ഉറങ്ങാറില്ല
രാത്രി സഞ്ചാരികളാണല്ലോ പ്രേതങ്ങള്‍, അതുകൊണ്ടു തന്നെ ഇവര്‍ ഉറങ്ങാറില്ലെന്നതാണ് മറ്റൊരു കാര്യം. തന്റെ മരണത്തിനുത്തരവാദികളെ കൊല്ലാനായി റോന്ത് ചുറ്റി നടക്കുകയാണെന്ന് സാരം.

തിരിച്ചറിയാന്‍ എളുപ്പം
പ്രേതങ്ങളെ തിരിച്ചറിയാന്‍ വളരെ എളുപ്പമാണ്. കാരണം പ്രേതങ്ങള്‍ ഉള്ള സ്ഥലത്ത് എപ്പോഴും പുകമറ കൊണ്ട് മൂടിയിരിക്കും.

മൃഗങ്ങള്‍ക്ക് കാണാം
എന്നാല്‍ പ്രേതങ്ങളെ നമുക്ക് കണ്ണുകൊണ്ട് കാണാന്‍ സാധിക്കില്ല. മാത്രമല്ല ഇവരെ മൃഗങ്ങള്‍ക്കു മാത്രമേ കാണാന്‍ സാധിക്കൂ. അതും പൂച്ചയ്ക്ക് പ്രത്യേകിച്ച്.

ഉപദ്രവകാരികളല്ലേ അല്ല
ഈ പ്രേതങ്ങള്‍ എന്ന വിഭാഗം മനുഷ്യന്റയത്ര ഉപദ്രവകാരികളല്ല. ഇവര്‍ ആരെയെങ്കിലും ലക്ഷ്യം വെച്ചിട്ടുണ്ടെങ്കില്‍ അവരെ മാത്രമേ കൊല്ലൂ.

എപ്പോഴും തണുപ്പായിരിക്കും
പ്രേതങ്ങള്‍ക്ക് തണുപ്പാണ് കൂടുതല്‍ ഇഷ്ടം എന്നു തോന്നുന്നു കാരണം പ്രേതങ്ങള്‍ ഉള്ള സ്ഥലം എപ്പോഴും തണുപ്പായിരിക്കും.

ഭാവി പ്രവചിക്കാന്‍ മിടുക്കര്‍
നമ്മുടെ ഭാവി പ്രവചിക്കാന്‍ പ്രേതങ്ങള്‍ക്ക് കഴിയുമെന്നാണ് പറയുന്നത്. നമുക്ക് അവര്‍ സ്വപ്നത്തില്‍ വന്ന് പറഞ്ഞു തരും പോലും.

പ്രേതങ്ങളിലും തരംതിരിവ്
പ്രേതങ്ങളിലുമുണ്ട് നല്ല പ്രേതങ്ങളും ചീത്ത പ്രേതങ്ങളും. അവിടേയും ഉണ്ടായിരിക്കും ഭരണപക്ഷവും പ്രതിപക്ഷവും.

കല്ലറയില്‍ കിടക്കാന്‍ സമയമില്ല
പ്രേതങ്ങള്‍ക്ക് അവരുടെ കല്ലറയില്‍ കിടക്കാന്‍ സമയമില്ലെന്നാണ് പറയുന്നത്. ഇവര്‍ എപ്പോഴും റോന്തു ചുറ്റുന്ന തിരക്കിലായിരിക്കും.

ബുദ്ധിയില്ല
പ്രേതമാണെങ്കിലും ഇവര്‍ക്ക് ബുദ്ധിയില്ല, പക്ഷേ ഇവര്‍ക്ക് എല്ലാതരത്തിലുള്ള ഇമോഷന്‍സും ഉണ്ടെന്നാണ് പറയപ്പെടുന്നത്.

കൊല്ലാന്‍ കഴിയില്ല
പ്രേതങ്ങള്‍ക്ക് നിങ്ങളെ കൊല്ലാന്‍ കഴിയില്ല. പക്ഷേ നിങ്ങളെ നിങ്ങളെക്കൊണ്ടു തന്നെ കൊല്ലിക്കാന്‍ കഴിയും.



Click it and Unblock the Notifications
