Latest Updates
-
മഴക്കാലത്ത് ഹിമാലയൻ യാത്രയാണോ? അട്ട കടിയും ചർമ്മരോഗങ്ങളും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി -
2026 ജൂലൈ 14 മുതൽ ഗുരു അസ്തമയം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സൂര്യ-ബുധ കാസിമി: ആശയക്കുഴപ്പങ്ങൾ നീക്കി ജീവിതത്തിൽ വ്യക്തത കൊണ്ടുവരാൻ ഈ സമയം പ്രയോജനപ്പെടുത്തൂ! -
ഇന്ന് ജൂലൈ 12: വൃദ്ധി യോഗത്തിൽ തൊഴിൽ-സാമ്പത്തിക നേട്ടങ്ങൾ കൊയ്യാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 ജൂലൈ 12: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യകാലം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 12 ഞായറാഴ്ച: 27 നക്ഷത്രക്കാർക്കും സവിശേഷ മാറ്റങ്ങൾ, രാഹുകാലവും ശുഭമുഹൂർത്തവും അറിയാം! -
ജൂലൈ 12 രാശിഫലം: ഇന്ന് ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ; ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിഞ്ഞു തടിക്കുന്നുണ്ടോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി! -
വെളുക്കാൻ തേക്കുന്ന ക്രീമുകൾ അപകടമോ? ഈ മൂന്ന് ബ്രാൻഡുകൾ ഉടൻ ഒഴിവാക്കൂ! -
ചന്ദ്രൻ മിഥുനം രാശിയിൽ: ഈ രാശിക്കാർക്ക് ഭാഗ്യം, ഡിജിറ്റൽ ഇടപാടുകളിൽ ശ്രദ്ധ വേണം!
പുരുഷന്മാരുടെ ലൈംഗിക ഭീതികള്‍
ലൈംഗിക കാര്യങ്ങളെ സംബന്ധിച്ച് സ്ത്രീകളേക്കാള്‍ ഏറെ സജീവവും സംസാരിക്കുന്നവരുമാണ് പുരുഷന്മാര്. എന്നിരുന്നാലും പുരുഷന്മാരും ലൈംഗികമായ ഉത്കണ്ഠകളില്‍ നിന്നും ഭീതികളില്‍ നിന്നും മുക്തരല്ല.
പുരുഷന്മാരുടെ സാധാരണമായ ചില ലൈംഗിക ഭീതികളെ അറിയുക.

ലൈംഗികശേഷിയെ സംബന്ധിച്ച ഭയം
പുരുഷന്മാരുടെ ലൈംഗിക ഭീതികളില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നതാണ് ലൈംഗികശേഷിയില്ലായ്മയെ സംബന്ധിച്ച ഭയം. വിരോധാഭാസമെന്ന് പറയട്ടെ ലൈംഗികശേഷിയില്ലായ്മക്ക് പിന്നിലെ ഒരു പ്രധാന കാരണമാണ് ഈ ഭയം. 90 ശതമാനം ലൈംഗിശേഷിയില്ലായ്മയിലും കാരണം മാനസികമാണ്. 10 ശതമാനം മാത്രമാണ് ശാരീരികമായ തകരാറ് മൂലമുള്ള ലൈംഗിക ശേഷിയില്ലായ്മ.

തൃപ്തിവരാത്ത ലൈംഗിക ആവശ്യങ്ങളിലുള്ള ഭയം
ലൈംഗിക സംതൃപ്തിയില്ലാത്ത സ്ത്രീയെന്ന സങ്കല്പം സമകാലിക സിനിമകളും, സാഹിത്യവും, സത്രീ വിമോചന പ്രസ്ഥാനങ്ങളുടെ പ്രഭാഷണങ്ങളുമാണ് നിര്‍മ്മിച്ചെടുത്തത്. സ്ത്രീക്കും പുരുഷനും ലൈംഗിക ആവശ്യങ്ങളില്‍ വലിയ വ്യത്യാസം ഉണ്ടെന്നതാണ് ഇതിന് പിന്നിലെ വസ്തുത. തങ്ങളാഗ്രഹിക്കുന്നില്ലെങ്കില് തങ്ങളുടെ ശരീരം പുരുഷന് കാഴ്ചവെയ്ക്കേണ്ടതില്ല എന്ന അറിവാണ് ഇന്നത്തെ സ്ത്രീകള്‍ നേടിയ ഒരു പ്രധാനപ്പെട്ട ഒരു സ്വാതന്ത്ര്യം. അതേ സമയം തന്നെ ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് പ്രത്യേകമായ കടമകളില്ല എന്നത് പുരുഷനും ആശ്വാസം നല്‍കുന്നതാണ്.

ആത്മനിയന്ത്രണം നഷ്ടപ്പെടുമെന്ന ഭയം
തങ്ങള്‍ ഭാര്യമാരെ സ്നേഹിക്കുകയും ദാമ്പത്യ ധര്‍മ്മം സംരക്ഷിക്കുകയും ചെയ്യുന്നുവെങ്കിലും, മറ്റ് സ്ത്രീകളാല്‍ ആകര്‍ഷിക്കപ്പെട്ടേക്കുമോ എന്ന് ഭയക്കുന്നവരാണ് ചില പുരുഷന്മാര്. തങ്ങളുടെ ലൈംഗിക മാനദണ്ഠങ്ങള്‍ക്ക് അനുയോജ്യരായ സ്ത്രീകളില്‍ പുരുഷന്മാര് ആകൃഷ്ടരാകുന്നത് ശാരീരികമായ കാര്യമാണ്. അനേകം പുരുഷന്മാര് അത്തരം രഹസ്യ ഭാവനകളും ആഗ്രഹങ്ങളുമുള്ളതില് കുറ്റബോധം അനുഭവിക്കുന്നവരാണ്.

ഭാര്യക്ക് മറ്റാളുകളില്‍ താല്പര്യം തോന്നുമോ എന്ന ഭയം
അധികാരം പുലര്‍ത്തുന്ന പുരുഷന് ഭാര്യ തന്റെ സ്വന്തം സ്വത്താണെന്ന് കരുതുന്നു. അവളെ മറ്റാരെങ്കിലും കൈക്കലാക്കുന്നത് അയാള്‍ ഇഷ്ടപ്പെടുന്നില്ല. അവള് ഏത് സിമിഷവും വഞ്ചിക്കാന്‍ അവസരം നോക്കിയിരിക്കുകയാണെന്ന് അയാള്‍ ചിന്തിക്കുന്നു. തന്റെ തന്നെ പോരായ്മ മൂലമാണ് അയാള്‍ക്ക് ഈ ഭീതി അനുഭവിക്കേണ്ടി വരുന്നത്.

സാധാരണ നിലയിലല്ലെന്നുള്ള ഭയം
മറ്റുള്ള പുരുഷന്മാരെ പോലെയാണോ തങ്ങളുടെ ലൈംഗിക പെരുമാറ്റങ്ങളെന്ന് അനേകം പുരുഷന്മാര് ആശ്ചര്യപ്പെടും. എന്നാല്‍ അവര്‍ ചെയ്യുന്ന ലൈംഗികമായ പ്രവൃത്തികള്‍ സാധാരണ നിലയിലുള്ളവയുമായിരിക്കും. നിങ്ങളുടെ ലൈംഗിക സ്വഭാവം നിങ്ങളെത്തന്നെയോ, പങ്കാളിയെയോ ഉപദ്രവിക്കുന്നുണ്ടോ എന്നതാണ് ഇവിടുത്തെ വിഷയം. അത് രണ്ട് പേരും തുല്യ നിലയില്‍ ആസ്വദിക്കുന്നുവെങ്കില്‍ തെറ്റില്ല.

ശീഘ്രസ്ഖലനം സംബന്ധിച്ച ഭയം
ശീഘ്രസ്ഖലത്തിനുള്ള കാരണം മിക്കപ്പോഴും മാനസികമാണ്. എല്ലാ പ്രായത്തില്‍ പെട്ടവരിലും കാണുന്നതാണ് ഇത്. ഉത്കണ്ഠ ഇതിന് കാരണമാകും. തലച്ചോറിലേക്ക് സ്ഖലനം ആസന്നമായിരിക്കുന്നവെന്ന സന്ദേശം ലഭിക്കുമെങ്കിലും വൈകാരികമായ പലവിധത്തിലുള്ള കാരണങ്ങളാല്‍ സാധാരണ ഗതിയിലുള്ള നിരോധന പ്രവര്‍ത്തനം അസാധ്യമാകും.

ലിംഗത്തിന്റെ വലുപ്പക്കുറവിലുള്ള ഭയം
അനേകം പുരുഷന്മാര് തങ്ങളുടെ ലിംഗത്തിന് വലുപ്പം കുറവാണ് എന്ന ആശങ്കയുള്ളവരാണ്. ലിംഗത്തിന്റെ വലുപ്പമാണ് പുരുഷത്വത്തിന്റെ മാനദണ്ഠമെന്നും പങ്കാളിയെ തൃപ്തിപ്പെടുത്താനുള്ള ശേഷിയെന്നും ഒരു ധാരണയുണ്ട്. എന്നാല്‍ സ്ത്രീയുടെ സംതൃപ്തി ലിംഗത്തിന്റെ വലുപ്പത്തെ ആശ്രയിച്ചല്ല എന്നതാണ് വസ്തുത. വലിയ ലിംഗവും പ്രശ്നമാകുകയും, പങ്കാളിക്ക് വേദനയുണ്ടാക്കുകയും ചെയ്യാം. ഒരു പ്രധാന വസ്തുതയെന്നത്, യോനിയുടെ തുടക്കത്തിലുള്ള മൂന്നില്‍ ഒന്ന് ഭാഗത്ത്(ഏകദേശം 3 മുതല്‍ 5 സെന്റിമീറ്റര്‍ വരെ) മാത്രമാണ് ലൈഗികോത്തേജനം അനുഭവപ്പെടുന്നത്. അതിനാല്‍ തന്നെ ലൈംഗിക ബന്ധത്തിനിടെ ലിംഗം എത്രത്തോളം ആഴത്തില്‍ കടന്ന് ചെല്ലുന്നു എന്നത് ഒരു വിഷയമല്ല.

ലൈംഗിക ഭീതികള്‍
ഇത്തരം ലൈംഗിക ഭീതികള്‍ ദുരീകരിക്കാനുള്ള ആദ്യ ഘട്ടം പക്വതയും, സഹകരണമനോഭാവവും, സ്വയം മനസിലാക്കുകയും ചെയ്യുന്ന പങ്കാളിയുമായി സംസാരിക്കുകയെന്നതാണ്. അതില്‍ കൂടുതലായി ഇക്കാര്യത്തില്‍ ഒന്നും ആവശ്യമില്ല. തുടര്‍ന്നും ഭീതി നിലനില്ക്കുന്നുവെങ്കില് ഒരു പ്രൊഫഷണല്‍ സെക്സ് ആന്‍ഡ് റിലേഷന്‍ഷിപ്പ് കൗണ്‍സിലറുടെ സഹായം തേടുക.



Click it and Unblock the Notifications