For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശിശുദിനവും ചാച്ചാജിയും

|

ഇന്ന് ശിശുദിനം, കുഞ്ഞുങ്ങളെ ജീവനു തുല്യം സ്‌നേഹിച്ച നമ്മുടെ ചാച്ചാജിയുടെ ജന്മദിനം. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രഥാനമന്ത്രിയും രാഷ്ട്രശില്‍പിയുമായ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനം. കുടിടകളോട് തന്റെ പ്രായം മറന്നായിരുന്നു അവരുടെ പ്രിയപ്പെട്ട ചാച്ചാജി ഇടപഴകിയിരുന്നതും.
ആഘോഷങ്ങള്‍ എന്നും ചാച്ചാജിയുടെ ഹരമായിരുന്നു. പിറന്നാളായിരുന്നു ചാച്ചാജിയുടെ ഏറ്റവും വലിയ ആഘോഷവും. എന്നാല്‍ പിറന്നാള്‍ കഴിയുമ്പോള്‍ സങ്കടപ്പെട്ടിരിക്കുന്ന ഒരു കൊച്ചു ചാച്ചാജിയുണ്ടായിരുന്നു. ഇതിനു കാരണമാകട്ടെ ഇനി പിറന്നാളാഘോഷിക്കാന്‍ ഒരു വര്‍ഷം കഴിയണമെന്ന സങ്കടവും.

India Celebrates Childrens day

കുട്ടികളോടുള്ള ഇഷ്ടം പോലെ തന്നെയായിരുന്നു പനിനീര്‍പൂക്കളോടുള്ള ചാച്ചാജിയുടെ ഇഷ്ടവും. കുട്ടികളെ പരിപാലിക്കുന്നതു പോലെയായിരുന്നു നെഹ്‌റു തന്റെ പൂന്തോട്ടത്തില്‍ പൂക്കളെ പരിപാലിച്ചിരുന്നതും. റോസാപ്പൂവായിരുന്നു ഇദ്ദേഹത്തിന്റെ ഇഷ്ടപുഷ്പവും. 'റോസാപ്പൂവപ്പൂപ്പന്‍' എന്ന പേരു പോലും അങ്ങനെയുണ്ടായതാണ്.

childrens day

പ്രധാനമന്ത്രിയാണ് താനെന്ന് അദ്ദേഹത്തിന് ഒരിക്കലും തോന്നിയിട്ടില്ല. ഇതിലുപരി പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ പോലും കുട്ടികളോട് ഇടപഴകാന്‍ അദ്ദേഹം ഉത്സാഹം കാണിച്ചിരുന്നു. കുട്ടികളുമായി സമയം ചിലവിടാനായിരുന്നു അദ്ദേഹത്തിനേറെയും ഇഷ്ടവും. ഒരിക്കല്‍ ഒരു പൊതു പരിപാടിയില്‍ ഒരു പെണ്‍കുട്ടിയുടെ ചോദ്യത്തിന് രസകരമായായിരുന്നു നെഹ്‌റുവിന്റെ ഉത്തരം.

ചോദ്യമിതായിരുന്നു ചാച്ചാജീയ്ക്ക് ആണ്‍കുട്ടികളെയാണോ പെണ്‍കുട്ടികളെയാണോ കൂടുതലിഷ്ടമെന്ന്. എന്നാല്‍ അതിമനോഹരമായിരുന്നു നെഹ്‌റുവിന്റെ ഉത്തരം. ഇപ്പോള്‍ ഈ സദസ്സില്‍ ഏറ്റവും കൂടുതലുള്ളത് പെണ്‍കുട്ടികളാണല്ലോ, അതുകൊണ്ട് പെണ്‍കുട്ടികളെയാണ് കൂടുതല്‍ ഇഷ്ടമെന്നായിരുന്നു നെഹ്‌റുവിന്റെ ഉത്തരം.

Read more about: india ഇന്ത്യ
English summary

India Celebrates Children's day

In India, Children's Day is celebrated on 14 November, on the birthday of the first Prime Minister of independent India, who was called Chacha Nehru or Chachaji.
X
Desktop Bottom Promotion