Latest Updates
-
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ്
പൃഥ്വിരാജിനു മാത്രമല്ല അപരന് ഇവര്‍ക്കും
മലയാള സിനിമാ ലോകത്ത് വിമര്‍ശകരെ പോലും ആരാധകരാക്കിയ പൃത്ഥിരാജിന്റെ അപരനെക്കുറിച്ചുള്ള വാര്‍ത്തകളാണ് ഇന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ പൃത്ഥിരാജിന് മാത്രമല്ല ഇത്തരത്തില്‍ അപരന്മാരുള്ളത്. മോളിവുഡിലും ബോളിവുഡിലും ഹോളിവുഡിലും വരെ നമ്മുടെ പ്രിയ താരങ്ങള്‍ക്ക് അപരന്മാരുണ്ട്.
ഇവര്‍ക്ക് ഇങ്ങനൊരു മാറ്റം എങ്ങനെ?
ഇത്തരത്തില്‍ അപരന്മാരുള്ള നമ്മുടെ സിനിമാ താരങ്ങള്‍ ആരൊക്കെയെന്ന് നിങ്ങള്‍ക്കറിയാമോ? പലര്‍ക്കും സിനിമാ ലോകത്തു തന്നെയാണ് ഇത്തരം രൂപ സാദൃശ്യമുള്ളവരുള്ളത്. നമുക്ക് പ്രിയങ്കരരായ പല താരങ്ങള്‍ തന്നെയാണ് ബിഗ് സ്ക്രീനില്‍ നിറഞ്ഞു നില്ക്കുന്ന നമ്മുടെ താരങ്ങളുെട അപരന്മാര്.

മീരാ ജാസ്മിന്- സുജിത
മലയാള സിനിമാ ലോകത്ത് തന്റേതായ കയ്യൊപ്പ് പതിപ്പിച്ച താരമാണ് മീരാജാസ്മിന്. എന്നാല്‍ മീരയോട് രൂപ സാദൃശ്യം തോന്നിയിട്ടുള്ള മറ്റൊരു താരവും നമ്മുടെ സിനിമാ ലോകത്തുണ്ട്. ബിഗ് സ്ക്രീനില്‍ നിന്ന് പിന്നീട് മിനി സ്ക്രീനിലേക്ക് വന്ന സുജിത.

രംഭ- വിദ്യാഭാരതി
കേരളത്തില്‍ ജനിച്ചെങ്കിലും അന്യഭാഷ സിനിമയിലൂടെയാണ് രംഭ ചലച്ചിത്ര ലോകത്ത് തന്റെ സ്ഥാനം ഉറപ്പിച്ചത്. എന്നാല്‍ വിദ്യാഭാരതിയാണ് ഇത്തരത്തില്‍ നമ്മുടെ രംഭയുടെ അപര.

അസിന്- ഷംന കാസിം
മലയാളിയായ അസിനെ മലയാളത്തില്‍ കിട്ടിയതിനേക്കാള്‍ സ്വീകാര്യത ലഭിച്ചത് ബോളിവുഡിലാണ് എന്നതാണ് സത്യം. എന്നാല്‍ അസിനുമുണ്ട് നമ്മുടെ സിനിമാ ലോകത്ത് തന്നെ രൂപ സാദൃശ്യമുള്ള ഒരാള്‍. അത് മറ്റാരുമല്ല നമ്മുടെ ഷംന കാസിം.

രചന നാരായണന് കുട്ടി- ഷൃന്ദ
1983 എന്ന സിനിമ കണ്ടവരാരും സുശീലയെ മറക്കില്ല, എന്നാല്‍ ഇതേ രൂപ സാദൃശ്യമുള്ള നമ്മുടെ പ്രിയ താരമാണ് രചന നാരായണന് കുട്ടി. മിനി സ്ക്രീനില്‍ നിന്നും ബിഗ്സ്ക്രീനില്‍ നിറഞ്ഞു നില്ക്കുന്ന താരമാണ് ഇപ്പോള്‍ രചന.

വിജയ് ബാബു- രഞ്ജിത്
മലയാള നടന് വിജയ് ബാബുവും നടനും സംവിധായകനുമായ രഞ്ജിത്തുമായി എന്തെങ്കിലും സാമ്യം നിങ്ങള്‍ക്കു തോന്നിയിട്ടുണ്ടോ? എന്നാല്‍ സത്യമായും ഇരുവരും തമ്മില്‍ സാമ്യമില്ലേ..

ഹൃത്വിക് റോഷന്- ഹര്മന് ബവേജ
ബോളിവുഡ് ആക്ഷന്‍ ഹീറോ ഹൃത്വിക് റോഷന് പകരം വെയ്ക്കാന്‍ ആരുമില്ലെന്നത് സത്യം. എന്നാല്‍ ഹൃത്വിക്കിനു വെല്ലുവിളിയല്ലെങ്കിലും ഹര്മന് ബവേജ എന്ന ബോളിവുഡ് താരത്തെ കണ്ടാല്‍ ഹൃത്വിക്കുമായി ഒരു രൂപ സാദൃശ്യം തോന്നും എന്നതാണ് സത്യം.

പ്രിയങ്ക ചോപ്ര- അമല പോള്‍
പ്രിയങ്ക ചോപ്ര ബോളിവുഡ് താരമാണെങ്കിലും ഇവരെ അറിയാത്ത മലയാളികള്‍ ചുരുക്കം. എന്നാല്‍ നമ്മുടെ മലയാളിയായ അമല പോളിന് പ്രിയങ്ക ചോപ്രയുമായി രൂപസാദൃശ്യമുണ്ടെന്നത് സംശയമല്ലേ?

കത്രീന കൈഫ്- സെറീന്‍ഖാന്‍
ഇരുവരും ബോളിവുഡ് താരങ്ങള്‍ തന്നെ മാത്രമല്ല ഇവരുടെ രൂപ സാദൃശ്യം ബോളിവുഡില്‍ പലപ്പോഴും ചര്ച്ചയായിട്ടുണ്ടെന്നതും സത്യം.

ഐശ്വര്യ റായ്- സ്നേഹ ഉള്ളാല്‍
ലോകസുന്ദരിയായി പിന്നീട് ബോളിവുഡിന്റെ മനം കവര്‍ന്ന ഐശ്വര്യ റായ്ക്ക് വെല്ലുവിളി ആയില്ലെങ്കിലും ഒരു താരം അവിടെ തന്നെയുണ്ട് സ്നേഹ ഉള്ളാല്‍.



Click it and Unblock the Notifications
