For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ നിറങ്ങള്‍ക്ക് നിങ്ങളുടെ സ്വഭാവമോ?

|

ജീവിതം എന്നും നിറമുള്ളതും സന്തോഷമുള്ളതുമായി ഇരിക്കാനാണ് നമ്മുടെ എല്ലാം ആഗ്രഹം. എന്നാല്‍ പലപ്പോഴും പല ജീവിത സാഹചര്യങ്ങളും പ്രതികൂലാവസാഥയും പലപ്പോഴും നമ്മെ അതിനു സമ്മതിക്കുന്നില്ല. എന്നാല്‍ നമ്മള്‍ ധരിയ്ക്കുന്ന നിറങ്ങള്‍ക്കു പോലും പലപ്പോഴും നമ്മെ സന്തോഷിപ്പിക്കാന്‍ കഴിയും.

ഏതൊക്കെ നിറങ്ങളാണ് പലപ്പോഴും നമ്മളെ സന്തോഷിപ്പിക്കുന്നതെന്ന് നിങ്ങള്‍ക്കറിയാമോ? സന്തോഷിപ്പിക്കുന്നതിലുപരി പല നിറങ്ങള്‍ക്കും നമ്മുടെ ജീവിതത്തിലേക്ക് ഭാഗ്യം കൊണ്ടു വരാനുള്ള കഴിവുണ്ട്. ഇത്തരത്തില്‍ നമ്മള്‍ ധരിക്കേണ്ട നിറങ്ങളും അവ എങ്ങനെ നമ്മുടെ ജീവിതത്തെ സ്വാധീനിയ്ക്കുന്നുവെന്നും നോക്കാം.

ചുവപ്പ്

ചുവപ്പ്

നിങ്ങള്‍ക്ക് ആരുടെയെങ്കിലും ശ്രദ്ധ പിടിച്ചു പറ്റണമെങ്കില്‍ ചുവന്ന നിറം അതിന് വളരെ നല്ലതാണ്. മാത്രമല്ല ഇത് നിങ്ങളുടെ മനസ്സിലെ പ്രണയത്തേയും നിങ്ങളുടെ ആഗ്രഹങ്ങളേയും തുറന്നു കാണിക്കുന്നു. എന്നാല്‍ അപകട സൂചന എന്ന നിലയിലും ചുവപ്പിന് സ്ഥാനമുണ്ട്.

ഓറഞ്ച്

ഓറഞ്ച്

ഓറഞ്ച് പലപ്പോഴും ചുവപ്പ് പോലെ തന്നെ മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചു പറ്റാന്‍ മിടുക്കനാണ്. ഇത് മാത്രമല്ല നമുക്ക് ഊര്‍ജ്ജം നല്‍കാനും ഓറഞ്ചിന് കഴിയും. ഇത് പലപ്പോഴും നമ്മുടെ പോസിറ്റീവ് എനര്‍ജി മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കാനും സഹായിക്കും.

മഞ്ഞ

മഞ്ഞ

ഏതൊരു മോശം ദിവസത്തേയും പുഞ്ചിരിയോടെ നേരിടാന്‍ മഞ്ഞ നിറത്തിനു കഴിയും. മാനസികമായി മോശം അവസ്ഥയിലിരിക്കുന്നയാളാണെങ്കില്‍ മഞ്ഞ നിറത്തിലുള്ള വസ്ത്രം പലപ്പോഴും നമുക്കൊരു ഇന്‍സ്പിരേഷന്‍ നല്‍കും.

പച്ച

പച്ച

സമാധാനത്തിന്റെ മറ്റൊരു പതിപ്പാണ് പച്ച. ഇത് നമ്മുടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നു. മനസ്സ് എപ്പോഴും ശാന്തമായി ഇരിക്കാന്‍ പച്ച നിറം സഹായിക്കും.

നീല

നീല

മാനസിക സമ്മര്‍ദ്ദമെന്ന വില്ലനെ തുരത്താന്‍ നീല നിറത്തിനുള്ള കഴിവ് ചെറുതൊന്നുമല്ല. നീലനിറത്തെ കൂടുതല്‍ ഇഷ്ടപ്പെടുന്നവര്‍ ക്രിയേറ്റീവ് ചിന്താഗതി ഉള്ളവരായിരിക്കും.

പര്‍പ്പിള്‍

പര്‍പ്പിള്‍

ആത്മീയമായി ചിന്തിക്കുന്നവരുടെ ഇഷ്ടനിറമായിരിക്കും പര്‍പ്പിള്‍. ഇവര്‍ക്ക് തീരുമാനമെടുക്കുന്ന കാര്യത്തില്‍ യാതൊരു വിധത്തിലുള്ള ബുദ്ധിമുട്ടുകളും അനുഭവിക്കേണ്ടി വരില്ല. ഈ നിറത്തിലുള്ള വസ്ത്രം ധരിക്കുന്നത് മറ്റുള്ളവര്‍ക്ക് നിങ്ങളോടുള്ള ആരാധന വര്‍ദ്ധിപ്പിക്കാന്‍ കാരണമാകും.

പിങ്ക്

പിങ്ക്

പ്രണയത്തിന്റേയും സന്തോഷത്തിന്റേയും നിറമാണ് പിങ്ക്. പിങ്ക് നിറത്തിലുള്ള വസ്ത്രം പലപ്പോഴും നമ്മുടെ മാനസിക സന്തോഷം വര്‍ദ്ധിപ്പിക്കും. വാത്സല്യമാണ് പലപ്പോഴും പിങ്കിന്റെ ഭാവം.

വെള്ള

വെള്ള

ശാന്തിയുടേയും സമാധാനത്തിന്റേയും നിറമാണ് വെള്ള. വെള്ള നിറമുള്ള വസ്ത്രം ധരിക്കുന്നരില്‍ നിഷ്‌കളങ്കതയായിരിക്കും മുഖമുദ്ര. അതുകൊണ്ടു തന്നെ പലരും വെള്ള വസ്ത്രം ധരിക്കാന്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നു.

കറുപ്പ്

കറുപ്പ്

കറുപ്പ് നിറം പലപ്പോഴും ദു:ശ്ശകുനമായാണ് കണക്കാക്കപ്പെടുന്നത്. കറുപ്പ് നിറത്തിലുള്ള വസ്ത്രം ധരിച്ച് ഇന്റര്‍വ്യൂനോ കല്ല്യാണത്തിനോ മംഗള കാര്യങ്ങള്‍ക്കൊന്നും തന്നെ നമ്മള്‍ പോവാത്തതിന്റെ കാരണവും ഇത് തന്നെ.

English summary

How The Colours You Wear Affect Your Day

The colours we decide to enclose ourselves affect us more than we think. You perhaps know that interior designers use colour to create different moods in different rooms to inspire, energize, or calm.
Story first published: Wednesday, December 16, 2015, 14:44 [IST]
X
Desktop Bottom Promotion