Latest Updates
-
മെയ് 8: ഈ 4 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും; ധനവും പ്രണയവും തേടിയെത്തും! -
കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ: 2026 മെയ് 8-ലെ സമ്പൂർണ്ണ നക്ഷത്രഫലം, നിങ്ങളുടെ നക്ഷത്രത്തിന് ഇന്ന് എന്ത് സംഭവിക്കും? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ലോട്ടറി അടിച്ചതുപോലെ; പണവും ഭാഗ്യവും കൂടെയുണ്ടാകും! -
കരിയറിൽ വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം: 2026 മെയ് 7 രാശിഫലം -
മെയ് 8-ന് നൈക്കയിൽ വൻ ഓഫറുകൾ; കത്തുന്ന വെയിലിൽ ചർമ്മം സംരക്ഷിക്കാൻ ഈ സ്കിൻകെയർ ഡീലുകൾ മിസ്സാക്കരുത്! -
മെയ് മാസത്തിലെ കഠിനമായ ചൂട്: കഷായങ്ങൾ കുടിക്കുന്നത് അപകടമോ? ഈ പാനീയങ്ങൾ ശീലമാക്കൂ, ഉന്മേഷത്തോടെയിരിക്കാം! -
കഠിനമായ ചൂടിൽ വ്യായാമം ചെയ്യുന്നവരാണോ? ഈ തെറ്റുകൾ വരുത്തിയാൽ ഹൃദയത്തിന് പണി കിട്ടും! -
കോട്ടയിലെ സിസേറിയൻ മരണം: ആശുപത്രിയിലെ ആ അനാസ്ഥ ആരുടെ ജീവനാണ് കവർന്നത്? -
ഉഷ്ണതരംഗം കടുക്കുന്നു! നോമ്പും വ്യായാമവും ഇങ്ങനെ മാറ്റിയാൽ തളർച്ചയില്ലാതെ വേനൽക്കാലം അതിജീവിക്കാം -
കത്തുന്ന വെയിലും മഴയും; ചർമ്മവും മുടിയും കേടാകാതെ കാക്കാൻ ഈ പൊടിക്കൈകൾ അറിഞ്ഞിരിക്കൂ
തിരിച്ചു വരവ് എന്നത് ഒരിക്കലും അസാധ്യമല്ല
ജീവിതത്തിന്റെ പല മേഖലകളില്‍ നിന്നും നമ്മളുള്‍പ്പെടുന്ന ആളുകള്‍ പലതും ഉപേക്ഷിച്ച് പോയിട്ടുണ്ട്. പലരും ജീവിത സാഹചര്യങ്ങള്‍ നിമിത്തം പ്രിയപ്പെട്ട പലതിനേയും ഉപേക്ഷിച്ച് പോയിട്ടുണ്ട് എന്നതാണ് സത്യം.
ഉത്തമോദാഹരണമാണ് നമ്മുടെ പ്രിയനടി മഞ്ജു വാര്യര്‍. പല ജീവിത പ്രതിസന്ധികളിലും തളരാതെ ശക്തമായി പ്രേക്ഷക മനസ്സിലേക്ക് വീണ്ടും തിരിച്ചു വരവ് നടത്തിയിരിക്കുകയാണ് മഞ്ജു. അതുപോലെ ഒരിക്കലും അസാധ്യമായതൊന്നുമില്ലെന്നതാണ് സത്യം. നമ്മള് തീവ്രമായി ആഗ്രഹിച്ചാല്‍ ആ ആഗ്രഹം സഫലമാകുമെന്നാണ് പഴമക്കാര്‍ പറഞ്ഞിട്ടുള്ളത്.
പക്ഷേ ഒരിക്കല്‍ ഉപക്ഷിച്ചു പോയ പലതിനേയും ജോലിയായാലും പഠനമായാലും അതിനെ തിരിച്ചു പിടിക്കാന്‍ അല്പം കഷ്ടപ്പെടേണ്ടി വരും. ജീവിതത്തിലേക്കൊരു തിരിച്ചു പോക്ക് നടത്താന്‍ എന്തൊക്കെ മുന്നൊരുക്കങ്ങള്‍ നാം ചെയ്യേണ്ടി വരുമെന്ന് നോക്കാം.

ആദ്യം പദ്ധതി തയ്യാറാക്കുക
രാഷ്ട്രീയക്കാര്‍ മുഴുവന്‍ ചെയ്യുന്ന പരിപാടിയാണ് ഇടയ്ക്ക് പാര്‍ട്ടിയില്‍ നിന്നും വിട്ടു പോവുക, പഴയ പാര്‍ട്ടിയിലേക്ക് തിരികെ പോവുക തുടങ്ങിയവ. ഇതിനായി ആദ്യം തന്നെ വ്യക്തമായ പ്ലാന്‍ തയ്യാറാക്കണം. ഏത് മേഖലയാണെങ്കിലും തിരിച്ചു വരവ് ഒരു പരാജയമായിരിക്കരുതെന്ന് നമ്മള് തീരുമാനിക്കണം.

എവിടെയാണ് തെറ്റിയത്?
എന്തായിരുന്നു നമ്മുടെ തെറ്റെന്ന് നാം സ്വയം ചോദിക്കണം. ഒരിക്കലും മറ്റുള്ളവരുടെ വിമര്‍ശനങ്ങള്‍ക്കു മാത്രം കാതു കൊടുക്കാതെ നമുക്ക് ജീവിതത്തില്‍ അല്ലെങ്കില്‍ നമ്മുടെ ലക്ഷ്യത്തിലേക്കുള്ള വഴിയില്‍ എവിടെയാണ് തെറ്റിയതെന്ന് ആദ്യം മനസ്സിലാക്കണം.

തെറ്റില്‍ നിന്നും പഠിക്കുക
തെറ്റില്‍ നിന്നുമായിരിക്കണം ആദ്യ പാഠങ്ങള്‍ ഉള്‍ക്കൊള്ളേണ്ടത്. ഇനി ഒരിക്കലും ജീവിതത്തില്‍ അത്തരത്തിലുള്ള തെറ്റുകള്‍ ആവര്‍ത്തിക്കില്ലെന്ന തീരുമാനമായിരിക്കണം ആദ്യം എടുക്കേണ്ടത്.

തെറ്റു മുഴുവന്‍ നിങ്ങളുടേതല്ല
ജീവിതത്തില്‍ തെറ്റു പറ്റിയിട്ടുണ്ടെങ്കില്‍ അതിന്റെ കാരണക്കാര്‍ ഒരിക്കലും നമ്മള് മാത്രമായിരിക്കില്ല. നമ്മള് ഉള്‍പ്പെടുന്ന സമൂഹത്തിന്റെ പങ്ക് അതില്‍ വളരെ വ്യക്തമായിരിക്കും.

ഒരിക്കലും തെറ്റാവര്ത്തിക്കരുത്
ഒരിക്കലും ചെയ്ത തെറ്റ് അല്ലെങ്കില്‍ നമ്മുടെ ലക്ഷ്യത്തിന് വിഘാതം സൃഷ്ടിച്ച തെറ്റ് ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

സ്വയം ന്യായീകരിക്കാതിരിക്കുക
ഒരിക്കലും സ്വയം ന്യായീകരിക്കാതിരിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. ഇത്തരത്തില്‍ സ്വയം ന്യായീകരിക്കുന്നതിലൂടെ നമ്മുടെ തെറ്റ് മനസ്സിലാക്കാനുള്ള കഴിവ് നമുക്ക് നഷ്ടപ്പെടുന്നു. ഇത് നമ്മുടെ ലക്ഷ്യത്തിലേക്കുള്ള വഴിയ്ക്ക് വിഘാതം സൃഷ്ടിക്കുന്നു.

ലക്ഷ്യത്തെക്കുറിച്ച് മാത്രം ആലോചിക്കുക
ലക്ഷ്യത്തെക്കുറിച്ച് മാത്രം നാം എപ്പോഴും ആലോചിക്കുക. ഒരിക്കലും അതില്‍ നിന്നും പിന്‍വാങ്ങേണ്ട സാഹചര്യത്തെക്കുറിച്ച് ആലോചിക്കരുത്.

പുതിയ തുടക്കം
ഒരിക്കല്‍ പരാജയപ്പെട്ടിടത്തു നിന്ന് നമ്മള് ആരംഭിക്കുമ്പോള്‍ അതൊരു പുതിയ തുടക്കം എന്ന രീതിയിലായിരിക്കണം നമ്മള് കാണേണ്ടത്.

ലക്ഷ്യത്തെ മനസ്സില്‍ കൊണ്ടു നടക്കരുത്
നമ്മുടെ ലക്ഷ്യത്തെ മനസ്സില്‍ കൊണ്ടു മാത്രം നടക്കരുത്. അത് പ്രാവര്‍ത്തികമാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കണം എന്നതാണ് തിരിച്ചു വരവിലൂടെ നമ്മള് ചെയ്യേണ്ട കാര്യം.

പിന്തിരിപ്പന്മാരെ സൂക്ഷിക്കുക
നമ്മള് ലക്ഷ്യത്തോടടുക്കുമ്പോഴും അത് ശരിയല്ലെന്ന് പറയാനും നമ്മളെ പിന്തിരിപ്പിക്കാനും പലരും ഉണ്ടാവും. എന്നാല്‍ പലപ്പോഴും ഇത്തരത്തിലുള്ളവരുടെ ഉപദേശം പാടേ ഉപേക്ഷിക്കുക.

ആത്മവിശ്വാസം ഉറപ്പിക്കുക
നമ്മുടെ ആത്മവിശ്വാസത്തെ അണുവിട തെറ്റാതെ ഉറപ്പിച്ചു കൊണ്ടിരിക്കുക എന്നതാണ് ചെയ്യേണ്ടത്. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അതിനെയെല്ലാം തരണം ചെയ്യാന്‍ തനിക്ക് കഴിയുമെന്ന ചിന്തയാണ് ആദ്യം വേണ്ടത്.



Click it and Unblock the Notifications