Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ഇതും നമ്മള് നാളെ കഴിക്കേണ്ടിവരും....
ഭക്ഷണ കാര്യത്തില്‍ ഒരു തരത്തിലുള്ള ഒത്തു തീര്‍പ്പിനും നമ്മള് തയ്യാറാവില്ല. എന്നാല്‍ പലപ്പോഴും സാഹചര്യങ്ങള്‍ നിമിത്തം കിട്ടുന്ന ഭക്ഷണം കഴിക്കാന്‍ നാം നിര്‍ബന്ധിതരാവും. എന്നാല്‍ കീടങ്ങളേയും മറ്റും ഭക്ഷിക്കുന്നവരെ കുറിച്ച് ആലോചിച്ചു നോക്കൂ.
ഇവ ആരോഗ്യത്തിന് ഹാനീകരമാണെന്നതിലുപരി ആരോഗ്യം നല്കുന്നു എന്നതാണ് സത്യം. എന്നാല്‍ നമുക്കൊന്നും ഒരിക്കലും ചിന്തിക്കാന്‍ പറ്റാത്ത കാര്യങ്ങളായിരിക്കും ഇത്. കുറച്ചു കാലം കഴിഞ്ഞാല്‍ ലോകത്തിന്റെ എല്ലാ ഭാഗത്തും കേരളത്തിലുള്‍പ്പടെ കീടങ്ങളായിരിക്കും ഭക്ഷണം എന്നാണ് യു എന്‍ വ്യക്തമാക്കുന്നത്. മതം മാറിയ പ്രശസ്തര്‍
ഏതൊക്കെ കീടങ്ങളാണ് ഭാവിയില്‍ നമ്മുടെ ഭക്ഷണമാകാന്‍ പോകുന്നതെന്ന് അറിയേണ്ടേ? ഏതൊക്കെ ആരോഗ്യ പ്രശ്നങ്ങളെ ഇത് പരിഹരിക്കുമെന്നും നോക്കാം.

ചിലന്തി
ചിലന്തി കടിച്ചാല്‍ അതിന്റെ വിഷത്തിനെതിരെ ചികിത്സയെടുക്കുന്നവരാണ് നമ്മള്. എന്നാല്‍ ചിലന്തിയെ കഴിക്കുന്നതിനെക്കുറിച്ച് വെറുതേയൊന്ന് ആലോചിച്ചു നോക്കൂ. ധാരാളം പ്രോട്ടീന്‍ നിറഞ്ഞ ഒന്നാണ് ചിലന്തി എന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ഇന്ത്യക്കു പുറത്ത് പല റെസ്റ്റോറന്റുകളിലും ചിലന്തി ഫ്രൈ സുലഭമാണെന്നതാണ് സത്യം.

നാടവിര
നെതര്‍ലാന്‍ഡില്‍ ഒരു കൂട്ടം ആളുകള്‍ കഴിക്കുന്നതാണ് നാടവിര. ഇത് തലമുടിയുടേയും നഖത്തിന്റേയും വളര്‍ച്ചയ്ക്ക് വളരെ നല്ലതാണെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം. മാത്രമല്ല തലച്ചോറിന്റെ ബുദ്ധിവികാസത്തിനും ഇത് സഹായിക്കും.

ചെറിയ വണ്ട്
വണ്ടിനെ നമ്മുടെ നാട്ടില്‍ സ്ഥിരമായി കാണാറുള്ളതാണ്. എന്നാല്‍ വണ്ടിനെ പൊരിച്ചു തിന്നുവരുമുണ്ട് നമുക്കിടയില്‍. കാട്ടുജാതിക്കാരൊന്നുമല്ല നമ്മളേക്കാള്‍ വിവരവും വിദ്യാഭ്യാസവുമുള്ളവരാണ് ഇത്തരത്തില്‍ വണ്ടിനെ വരെ പൊരിക്കുന്നത്. ഇത് സാന്‍ഡ്വിച്ചിനോടൊപ്പം നല്ലതാണെന്നാണ് ഒരു കൂട്ടരുടെ അഭിപ്രായം.

ചിതല്
ചിതലിനെ തിന്നുന്ന പല ജന്തുക്കളേയും നമുക്കറിയാം. ഉറുമ്പു തീനിയ്ക്ക് ചിതലിനെ തിന്നാന്‍ ഇഷ്ടമാണ്. എന്നാല്‍ വെനസ്വേലയിലെ ആളുകള്‍ പറയുന്നത് ചിതലിന് ഉഗ്രന്‍ ടേസ്റ്റാണെന്നാണ്. ഇതില്‍ ഇരുമ്പിന്റെ അംശവും കാല്‍സ്യവും എല്ലാം കൂടുതലാണ്. അതാണ് അവരുടെ ആരോഗ്യത്തിന്റെ രഹസ്യമെന്നാണ് ഇവര്‍ പറയുന്നത്.

പുഴുക്കള്‍
പുഴുക്കളെ കാണുന്നതു തന്നെ നമുക്ക് വെറുപ്പുളവാക്കുന്നു. എന്നാല്‍ ഇതിനെ കഴിക്കുന്ന കാര്യം ആലോചിച്ചാലോ? നമുക്കൊരിക്കലും സ്വീകരിക്കാന്‍ പറ്റാത്ത ജീവിത രീതിയിലാണ് നോര്‍ത്ത് സാംമ്പിയയിലെ ആളുകള്‍ ജീവിക്കുന്നത്. അവരുടെ ഇഷ്ടവിഭവമാണ് ഈ പുഴു എന്നു പറയുന്നത്.

തേള്
വിഷത്തിന്റെ കാര്യത്തില്‍ ഒട്ടും പിന്നിലല്ല തേള്. തേള് വിഷത്തിന്റെ പ്രതിവിധി ചെയ്യുന്നവരാണ് നമ്മള്. എന്നാല്‍ തേളിനെ പൊരിച്ചു തിന്നുന്നവരാണ് ചൈനക്കാര്‍. ചോറിനോടൊപ്പം തേള്ഫ്രൈ ആണ് അവരുടെ സ്പെഷ്യല്‍ വിഭവം.

തേനീച്ച
തേന്‍ നമുക്കെല്ലാവര്‍ക്കും ഇഷ്ടമാണ്. എന്നു വെച്ച് തേനീച്ചയെ നമ്മളാരും കഴിക്കാറില്ല. എന്നാല്‍ അമേരിക്ക, മെക്സിക്കോ, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍ തേനീച്ചയില്ലാതെ തീന്മേശയൊരുങ്ങില്ല എന്നതാണ് സത്യം.

പുല്‍ച്ചാടി
പുല്‍ച്ചാടി വരുന്നത് ഭാഗ്യമാണെന്നു വിശ്വസിക്കുന്നവരാണ് നമ്മള്. എന്നാല്‍ പുല്‍ച്ചാടിയെ തിന്നുന്നത് ഭാഗ്യമാണെന്ന് വിശ്വസിക്കുന്നവരാണ് മറ്റൊരു കൂട്ടര്. നെതര്ലന്ഡുകാരു തന്നെയാണ് പുല്‍ച്ചാടി ആരോഗ്യത്തിനു ഗുണകരമാണെന്നു പറഞ്ഞു കഴിക്കുന്നത്.

പാറ്റ
പാറ്റയെന്നും കൂറയെന്നുമുള്ള ഓമനപ്പേരില്‍ അറിയപ്പെടുന്നതാണ് ഈ പാവം കീടം. എന്നാല്‍ ചൈനയിലെ പല ഗ്രാമങ്ങളിലും പാറ്റയെന്നത് അവരുടെ ഭക്ഷണത്തിലെ പ്രധാന ഘടകമാണ്. പ്രോട്ടീന്‍ നിറയെ ഉണ്ടെന്നതാണ് ഇവര്‍ക്ക് പാറ്റയെ പ്രിയങ്കരിയാക്കിയത്.



Click it and Unblock the Notifications
