Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
സമ്മതിക്കില്ല;ആണിന്റെ പെണ്സ്വഭാവങ്ങള്!!
സ്ത്രീ പുരുഷന്മാര്ക്ക് പ്രത്യേക സ്വഭാവ സവിശേഷതകള്‍ - പൗരുഷവും സ്ത്രൈണതയും ഉണ്ടെന്നും അവയാണ് ലിംഗപരമായ സ്വഭാവം നിശ്ചയിക്കുന്നതെന്നുമുള്ള വിശ്വാസത്തിലാണ് നമ്മള് വളര്‍ന്ന് വരുന്നത്. പുരുഷന് ധീരതയും ശക്തിയും പ്രകടമാക്കുമ്പോള്‍ സ്ത്രീകള്‍ ദുര്‍ബലരും എളുപ്പം വിധേയപ്പെടുന്നവരുമാണെന്നാണ് വിശ്വാസം.
ഈ വിശ്വാസം പുലര്‍ത്തുന്ന ഇന്നത്തെ പുരുഷന്മാര്ക്ക് തങ്ങളുടെ സ്ത്രൈണ സ്വഭാവത്തെ ഉള്‍ക്കൊള്ളുന്നതിന് പ്രയാസം നേരിടും. ഇക്കാര്യം പുരുഷന്മാര് വെളിപ്പെടുത്താത്തതിന് കാരണം അത് ഒരു ദുര്‍ബലതയായി കണക്കാക്കപ്പെടും എന്നതിനാലാണ്. പ്രമുഖ എഴുത്തുകാരന് സുജോയ് ദത്തയുടെ അഭിപ്രായപ്രകാരം, പുരുഷന്മാര്ക്ക് തീര്‍ച്ചയായും വലിയ അഹന്തയുണ്ട്. എന്നാല്‍ അതേ പോലെ തന്നെ ഓരോ പുരുഷനും സ്ത്രൈണതയും, ഓരോ സ്ത്രീക്കും പൗരുഷവുമുണ്ട്. അതില്‍ ലജ്ജിക്കേണ്ട കാര്യമല്ല.
കാലം മാറി. ഇന്ന് ബ്യൂട്ടി സലൂണുകള്‍ പുരുഷന്മാര്ക്ക് വേണ്ടിയും പ്രവര്‍ത്തിക്കുന്നു. സ്വയം സമ്മതിക്കില്ലെങ്കിലും പുരുഷന്മാര് ചെയ്യുന്ന സ്ത്രൈണമായ ചില കാര്യങ്ങളെ ഇവിടെ പരിചയപ്പെടാം.

പുരുഷന്റെ കരച്ചില്
കരച്ചില് ഒരു വികാരപ്രകടനമാണ്. ചിലര്‍ ഇത് ചെയ്യുമ്പോള്‍ ചിലര്‍ അത് പുറമേ പ്രകടമാക്കില്ല. എന്നാല്‍ ഇത് സ്ത്രൈണമായ കാര്യമാണെന്ന് ചിന്തിക്കുന്നവര്‍ക്ക് അവരുടെ പക്വതയില്‍ കുറവുണ്ടെന്നാണ് മനസിലാക്കേണ്ടത്.
കരച്ചില് ബലഹീനതയെ സൂചിപ്പിക്കുന്നതായതിനാലാണ് ഭൂരിപക്ഷം പുരുഷന്മാരും ഇതിനെ ഭയപ്പെടുന്നത്. "കൗണ്‍സിലിങ്ങ് സെഷനുകളില്‍ പുരുഷന്മാര് വേഗത്തില്‍ കരയും, എന്നാല്‍ രസകരമായ കാര്യം അവര്‍ പെട്ടന്ന് തന്നെ അതെപ്പറ്റി ബോധവാന്മാരാകും" എന്നതാണെന്ന് മാര്യേജ് ആന്‍ഡ് റിലേഷന്‍ഷിപ്പ് കൗണ്‍സിലറായ ഡോ. ഗീതാഞ്ജലി ശര്‍മ്മ പറയുന്നു. അവര്‍ കരഞ്ഞതിന് ക്ഷമാപണം ചെയ്യുമെന്നും പുരുഷന്മാര് കരയുന്നത് സാധാരണമാണോയെന്ന് തന്നോട് ചോദിക്കുകയും ചെയ്യുമെന്നും ഇവര്‍ പറയുന്നു.

സിനിമകള്‍
സ്റ്റാര്‍ വാര്‍സ്, മെട്രിക്സ്, ഡാര്‍ക്ക് നൈറ്റ് സീരീസ് പോലുള്ള സിനിമകള്‍ ഏറെ പുരുഷന്മാരും ഇഷ്ടപ്പെടുന്നവയാണ്. യുദ്ധം, കാറോട്ടം, കൊലപാതകങ്ങള്‍ പോലുള്ളവ അവര്‍ക്ക് ഏറെ താല്പര്യമാണ്. എന്നാല്‍ അവര്‍ നല്ല സിനിമകളും കാണുമെന്നത് വളരെ അധികം പേര്‍ക്കറിയില്ല. ചെന്നെയില്‍ ഫോട്ടോഗ്രാഫറായ ശ്രീനാഥിന്റെ അഭിപ്രായത്തില്‍ അദ്ദേഹം തമാശപ്പടങ്ങള്‍ ഇഷ്ടപ്പെടുന്ന ആളാണ്. അത് അയാള്‍ക്ക് ആഹ്ലാദം നല്കുന്നു. ടു വീക്ക്സ് നോട്ടീസ്, മ്യൂസിക്&ലിറിക്സ്, ബിഫോര്‍ സണ്‍റൈസ് എന്നിവ അദ്ദേഹത്തിന്റെ പ്രിയപ്പെട്ട സിനിമകളാണ്.

പാനീയങ്ങള്‍
ഒരു ബാച്ചിലറുടെ ഫ്രിഡ്ജില്‍ നിങ്ങള്‍ കണ്ടെത്തുക രണ്ട് തരം മദ്യമാവും- ബിയറും, സ്കോച്ച് വിസ്കിയും. ഒരു ലൈം മാര്‍ഗരീറ്റ പേപ്പര്‍ കുടയും വച്ചിരിക്കുന്നത് അവരുടെ സ്റ്റൈലല്ല. എന്നാല്‍ ചിലപ്പോഴൊക്കെ മദ്യത്തിന്റെ അളവ് കുറഞ്ഞ നുരയും പതയുമുള്ള പാനീയങ്ങള്‍ പുരുഷന്മാര് ഇഷ്ടപ്പെടും.

അണിഞ്ഞൊരുങ്ങല്
പുരുഷന്മാരും അവരുടെ പെരുമാറ്റ രീതികളും ഒരു അണിഞ്ഞൊരുങ്ങലിന് വിധേയമായിരിക്കുന്നു. നെഞ്ച് വാക്സ് ചെയ്യുക, ഹോട്ട് ഓയില്‍ മസാജ്, മാനിക്യൂര്‍, പെഡിക്യൂര്‍, ഹെയര്‍ സ്പാ എന്നിവയൊക്കെ സാധാരണമായി. ഇന്ന് പുരുഷന്മാര്ക്ക് ബ്യൂട്ടി സലൂണുകളില്‍ പോകുന്നതിന് മടിയില്ല എന്ന് മേക്കപ്പ് ആര്‍ട്ടിസ്റ്റായ ഷിമ്മി ഘായ് പറയുന്നു. സണ്‍സ്ക്രീന്‍ ലോഷന്‍, ഫെയര്‍നെസ് ക്രീമുകള്‍, ഹെയര്‍ കണ്ടീഷണറുകള്‍ എന്നിവ കുറെ വര്‍ഷങ്ങളായി നന്നായി വിറ്റുപോകുന്നു. ചിലര്‍ ഹൈജീനായ അണിഞ്ഞൊരുങ്ങലിനെത്തുമ്പോള് നരവധി ഗേ ഇടപാടുകാര്‍ പുരികം ക്രമീകരിക്കാനും, ഐ ലാഷസ് ചെയ്യാനുമൊക്കെ വരുന്നുവെന്നും ഇവര്‍ പറയുന്നു.

ഷോപ്പിങ്ങ്
മൂഡിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ മാറ്റാന്‍ നല്ല ചികിത്സയാണ് ഷോപ്പിംഗ്. ഇക്കാര്യത്തില്‍ സ്ത്രീകളേക്കാള്‍ മികച്ചത് പുരുഷന്മാരുമാണ്. പുരുഷന്മാര് ഷോപ്പിംഗ് വളരെ ഇഷ്ടപ്പെടുന്നതായും കാണുന്നു. "ഷോപ്പിംഗ് സ്ത്രീകള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയതാണെന്ന് താന്‍ ചിന്തിക്കുന്നില്ല എന്നും, തനിക്ക് ആവശ്യമായ സണ്‍ഗ്ലാസ്സ്, ഷൂ, ബെല്‍റ്റ്, വസ്ത്രങ്ങള്‍ തുടങ്ങിയവ സ്വയം ഷോപ്പിംഗ് നടത്തുന്നത് താനിഷ്ടപ്പെടുന്നുവെന്നും, അത് തന്റെ താല്പര്യമുയര്ത്തുകയും മുഷിപ്പ് അകറ്റുകയും ചെയ്യുന്നുവെന്ന്" യുഎസില്‍ സോഫ്റ്റ്വെയര് എഞ്ചിനീയറായ കുനാല്‍ കപൂര്‍ പറയുന്നു.

സെക്സിനെക്കുറിച്ച്
പൊതുവെ ഉള്ള ഒരു ചിന്ത പുരുഷന്മാര് എല്ലായ്പ്പോഴും സെക്സിനെക്കുറിച്ച് ചിന്തിക്കുന്നുവെന്നാണ്. എന്നാല്‍ മിക്ക സ്ത്രീകളെയും പോലെ അവരും ആലിംഗനവും, ദീര്‍ഘമായ രതിപൂര്‍വ്വ ലീലകളും ഇഷ്ടപ്പെടുന്നവരാണ്.

ഗോസിപ്പ്
സ്ത്രീകള്‍ക്ക് മാത്രമേ ഗോസിപ്പ് ഇഷ്ടമുള്ളുവെന്ന് ആരാണ് പറഞ്ഞത്? പുരുഷനും അതിഷ്ടപ്പെടുന്നു. ആണ്‍കുട്ടികളുടെ ഒരു പാര്‍ട്ടിയില്‍ ശ്രദ്ധിച്ചാല്‍ അമ്പരപ്പിക്കുന്ന തരത്തില്‍ ഗോസിപ്പുകള്‍ കേള്‍ക്കാനാവും.



Click it and Unblock the Notifications
