Latest Updates
-
ഓഗസ്റ്റ് 21 സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്, ശ്രദ്ധിക്കേണ്ടത് എന്ത്? -
ഓഗസ്റ്റ് 21: സർവാർത്ഥ സിദ്ധി, രവി യോഗം; ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ ഇരട്ടി നേട്ടം! -
ഡെങ്കിപ്പനി ഭീതി വേണ്ട; കൊതുകുനിവാരിണികൾ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സുരക്ഷിതരാകാം -
തിരുവോണം 2026: മഹാബലിയെ വരവേൽക്കാൻ ഒരുങ്ങുകയാണോ? പൂജയ്ക്കും സദ്യയ്ക്കും കൃത്യമായ സമയം ഇതാ -
ഓണം യാത്രയും ഷോപ്പിംഗും പ്ലാൻ ചെയ്യുന്നുണ്ടോ? ബുധൻ ചിങ്ങം രാശിയിലേക്ക് മാറുന്നത് ശ്രദ്ധിക്കുക -
ഓണത്തിന് സ്വർണം വാങ്ങിയോ? വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കാൻ വാസ്തുവും സുരക്ഷാ ടിപ്പുകളും ഇതാ -
ഓണസദ്യ വിളമ്പുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! വാസ്തു പ്രകാരം ഊണുമുറി ക്രമീകരിക്കേണ്ടത് എങ്ങനെ? -
ഓണം ബോണസ് കൈകാര്യം ചെയ്യാൻ 'വാലറ്റ് വാസ്തു'; ഈ ചെറിയ മാറ്റങ്ങൾ സാമ്പത്തിക അച്ചടക്കം നൽകും -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു നിയമങ്ങൾ ഇതാ -
ഓണത്തിന് വിരുന്നുകാർ വരുമ്പോൾ വീട് വാസ്തുപ്രകാരം ഒരുക്കാം; ഈ ചെറിയ മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും!
വിവാഹത്തിനു പുറകിലെ തമാശക്കാരണങ്ങള്
വിവാഹം ജീവിതത്തിലെ സുപ്രധാന സംഭവമായി കാണുന്നവരാണ് ഭൂരിപക്ഷവും. ഒരു പുതിയ ജീവിതത്തിന്റെ തുടക്കമെന്നൊക്കെ ആലങ്കാരിക ഭാഷയില്‍ പറയാം.
എന്നാല്‍ വിവാഹം ചില ലക്ഷ്യങ്ങള്‍ക്കു വേണ്ടി മാത്രം കഴിയ്ക്കുന്നവരുണ്ട്. വിവാഹത്തിനു പുറകിലുള്ള ഇത്തരം കാരണങ്ങളെക്കുറിച്ചറിയൂ, ചിലത് വിചിത്രമാകും, ചിലത് തമാശയായിത്തോന്നിയേക്കാം, ഇങ്ങനെ ചെയ്യുന്നവരുണ്ടോയെന്നും തോന്നിയേക്കാം. പക്ഷേ വാസ്തവമാണ്.

വിവാഹത്തിനു പുറകിലെ തമാശക്കാരണങ്ങള്
വിദേശവാസം ഇഷ്ടപ്പെടുന്നവര്‍ വിദേശപൗരത്വമുള്ളവരെ വിവാഹം കഴിയ്ക്കുന്നത് സാധാരണമാണ്. വിദേശത്തേയ്ക്കു പറക്കുക, പൗരത്വം നേടുക എന്നതായിരിയ്ക്കും പ്രധാന ഉദ്ദേശ്യം.

വിവാഹത്തിനു പുറകിലെ തമാശക്കാരണങ്ങള്
പണത്തിനു വേണ്ടി മാത്രം വിവാഹം കഴിയ്ക്കുന്നവരുമുണ്ട്. പണത്തെ വിവാഹം ചെയ്യുകയാണെന്നു വേണമെങ്കില്‍ പറയാം.

വിവാഹത്തിനു പുറകിലെ തമാശക്കാരണങ്ങള്
സ്വന്തം അച്ഛനമ്മമാരെ നോക്കാന്‍, കുടുംബകാര്യങ്ങള്‍ നോക്കാന്‍ എന്നുള്ള ലക്ഷ്യത്തോടെ മാത്രം വിവാഹം കഴിയക്കുന്നവരുമുണ്ട്. ഇതില്‍ പുരുഷന്മാരാണ് മുന്‍പന്തിയില്‍.

വിവാഹത്തിനു പുറകിലെ തമാശക്കാരണങ്ങള്
വീട് മടുക്കുന്നവര്‍ക്ക് വീട്ടില്‍ നിന്നും രക്ഷപ്പെടാനുള്ള ഒരു വഴിയായി വിവാഹത്തെ കാണുന്നവരുണ്ട്.

വിവാഹത്തിനു പുറകിലെ തമാശക്കാരണങ്ങള്
കുഞ്ഞുങ്ങളെ ഒരുപാടിഷ്ടപ്പെടുന്നവര് ചിലപ്പോള്‍ കുഞ്ഞിനെ ലഭിയ്ക്കാന്‍ വേണ്ടി മാത്രമായി വിവാഹം കഴിയ്ക്കാറുണ്ട്.

വിവാഹത്തിനു പുറകിലെ തമാശക്കാരണങ്ങള്
പുരുഷത്വം അല്ലെങ്കില്‍ സ്ത്രിത്വം തെളിയിക്കുക എന്ന ലക്ഷ്യത്തോടെ മാത്രം വിവാഹം കഴിയ്ക്കുന്നവരുണ്ട്. വിവാഹം കഴിച്ചില്ലെങ്കില്‍ തനിക്കെന്തെങ്കിലും തകരാറുണ്ടോയെന്നു മറ്റുള്ളവര്‍ കരുതുമെന്നു കരുതി വിവാഹം കഴിയ്ക്കുന്നവര്‍.

വിവാഹത്തിനു പുറകിലെ തമാശക്കാരണങ്ങള്
കുടുംബത്തില്‍ നിന്നും ചുറ്റുപാടുകളില്‍ നിന്നുമുള്ള സമ്മര്‍ദം കാരണം വിവാഹം കഴിയ്ക്കുന്നവരും കുറവല്ല.



Click it and Unblock the Notifications