Latest Updates
-
പ്രോട്ടീൻ പൗഡർ വാങ്ങുന്നവർക്ക് മുന്നറിയിപ്പ്! നിങ്ങളുടെ സപ്ലിമെന്റുകൾ സുരക്ഷിതമാണോ? പുതിയ FSSAI നിയമങ്ങൾ ഇങ്ങനെ -
സ്കൂൾ വിദ്യാർത്ഥിനികൾക്ക് ആർത്തവാവധി: ഈ സർക്കാർ നീക്കം പെൺകുട്ടികളുടെ ആരോഗ്യത്തിന് ആശ്വാസമോ അതോ സ്വകാര്യതയ്ക്ക് ഭീഷണിയോ? -
വയറിലെ കൊഴുപ്പ് ടപ്പേന്ന് കുറയ്ക്കാം; ലോക സൈക്കിൾ ദിനത്തിൽ ഈ സൈക്ലിംഗ് പ്ലാനുകൾ പരീക്ഷിച്ചു നോക്കൂ! -
മഴക്കാലത്ത് ചർമ്മം വഷളാകുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ മതി -
ജിമ്മിൽ പോകേണ്ട, കഠിനമായ വർക്കൗട്ടുകളുമില്ല! 54-ാം വയസ്സിൽ മാധവന്റെ ഈ കിടിലൻ ലുക്കിന് പിന്നിലെ അത്ഭുത രഹസ്യം ഇതാണ് -
സൂര്യൻ രോഹിണി നക്ഷത്രത്തിലേക്ക്: കടുത്ത ചൂടിൽ നിന്ന് രക്ഷനേടാൻ ഈ വഴികൾ അറിയാമോ? -
2026 ജൂൺ 2-ന് വ്യാഴം കർക്കടകത്തിലേക്ക്: ജീവിതം മാറ്റിമറിക്കുന്ന അപൂർവ്വ രാജയോഗം, ഈ രാശിക്കാർക്ക് വൻ നേട്ടം! -
ജൂൺ 1 രാജയോഗം: 3 രാശിക്ക് ധനമഴ, ഇന്നത്തെ ശുഭമുഹൂർത്തം അറിഞ്ഞാൽ ജീവിതം മാറും! -
ജൂൺ 1 മുതൽ ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ ഉറപ്പ്! -
ഭാഗ്യദിനം വന്നെത്തി: ചന്ദ്രന്റെ തൃക്കേട്ട പ്രവേശം ഈ നക്ഷത്രക്കാർക്ക് നൽകുന്നത് വൻ സാമ്പത്തിക നേട്ടങ്ങൾ, അറിയേണ്ടതെല്ലാം!
നിങ്ങളുടെ കാമുകന് പറയുന്ന നുണകള്‍ അറിയാമോ..?
നിങ്ങളുടെ കാമുകന് നിങ്ങളോട് നുണ പറയുന്നുണ്ടോ.. പലര്‍ക്കും പല കാരണങ്ങള്‍ ഉണ്ടാകും. നുണകള്‍ പറയുന്നതാവോ പലരുടെയും ബന്ധത്തിന്റെ തകര്‍ച്ചയ്ക്ക് കാരണം. എന്നാല്‍ നല്ല ചില കാര്യങ്ങള്‍ക്കാവും അവര്‍ നിങ്ങളോട് നുണ പറയുന്നത്. പലപ്പോഴും ചില നിസ്സാര കാര്യങ്ങള്‍ക്ക് ബന്ധം തകരാറുണ്ട്. അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാനായിരിക്കാം ചിലപ്പോള്‍ നിങ്ങളുടെ കാമുകനോ..പങ്കാളിയോ നുണകള്‍ പറയുന്നത്.
ഇത്തരം കൊച്ചു കൊച്ചു നുണകള്‍ പറഞ്ഞാലേ സ്നേഹ ബന്ധങ്ങള്‍ തകരാതെയും സന്തോഷത്തോടെയും കൊണ്ടു പോകാനാകൂ എന്നതാണ് സത്യം. കാമുകിയും ഭാര്യയും വിശ്വസിച്ചു പോവുന്ന തരത്തില്‍ എല്ലാ പഴുതുകളും അടച്ചാവും പുരുഷന്മാരുടെ നുണപറച്ചില്. ചിലര്‍ ഈ പറയുന്നത് കള്ളമാണെന്ന് അറിഞ്ഞാലും അതൊരു കുസൃതിത്തരമായി കേട്ട് മനസ്സില്‍ ഒളിച്ചുവെക്കും. മറ്റു ചിലര്‍ പ്രതികരിക്കുകയും ചെയ്യുന്നു. അവിടെ വഴക്കുകളും പൊട്ടിത്തെറികളും നടക്കുകയും ചെയ്യുന്നു. എങ്കിലും ചില നുണകള്‍ കേള്‍ക്കാന്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ലേ.. നിങ്ങളുടെ കാമുകന് പൊതുവേ പറയുന്ന നുണകള്‍ എന്തൊക്കെയാണ്.

എനിക്കറിയാം നമ്മുടെ വിവാഹവാര്‍ഷികം
വിവാഹത്തിനു മുന്‍പ് കാമുകിയുടെ പിറന്നാള്‍ ദിനവും വലന്റൈന്‍സ് ദിനവും എന്തിന് പരസ്പരം ആദ്യം കണ്ട ദിനം പോലും ഓര്‍ത്ത് ആശംസകള്‍ അറിയിക്കുന്ന കാമുകന്മാര് പിന്നീട് മറക്കുന്നില്ലേ. കല്ല്യാണത്തിനുശേഷം വിവാഹ വാര്‍ഷിക ദിനം പോലും പുരുഷന്മാര്ക്ക് ഓര്‍മ്മയുണ്ടാകില്ല. എനിക്കറിയാം നമ്മുടെ വിവാഹവാര്‍ഷിക ദിനം, കഴിഞ്ഞില്ലല്ലോ എന്നു പറയും. ചിലപ്പോള്‍ ആ ദിനം കഴിഞ്ഞു പോയിട്ടുണ്ടാകാം. അപ്പോഴും നിങ്ങളോട് എന്തെങ്കിലും നിണകള് പറഞ്ഞ് നിങ്ങളുടെ പങ്കാളി നിങ്ങളെ വീഴ്ത്തും.

ഞാന്‍ ഒറ്റയ്ക്കാണ്
ഞാന്‍ തനിച്ചാണ്. എനിക്ക് ഒറ്റപ്പെടല്‍ ഫീല്‍ ചെയ്യുന്നു. നിന്നെ ഞാന്‍ മിസ്സ് ചെയ്യുന്നു. തുടങ്ങിയ വാക്യങ്ങള്‍ പുരുഷന്മാര് എന്തെങ്കിലും സന്ദര്‍ഭത്തില്‍ പ്രയോഗിച്ചുണ്ടാകാം. സ്ത്രീയ്ക്ക് സുരക്ഷിതത്വം തോന്നിക്കാന്‍ വേണ്ടിയാവാം ഈ നുണ പറച്ചില്. ആ നുണ നിങ്ങളെ സന്തോഷിപ്പിച്ചും കാണും.

അത്ര തടിയൊന്നും നിനക്കില്ല
ശരീരപ്രകൃതിയെ കുറിച്ച് വാനോളം പുകഴ്ത്തുന്നു. കാമുകിക്കോ ഭാര്യയ്ക്കോ തടി അല്പം കൂടുതലാണെങ്കില്‍ പറയുന്ന വാക്യങ്ങളാണിത്. സ്ത്രീയുടെ തടി അവരുടെ ലൈംഗികബന്ധത്തിനും കുട്ടികള്‍ ഉണ്ടാകാതിരിക്കാനും തടസ്സമാകുന്നു. ഇതില്‍ സ്ത്രീ ടെന്‍ഷനടിക്കുകയും ചെയ്യുന്നു. ആ അവസരത്തില്‍ പുരുഷന് അവരെ ആശ്വസിപ്പിക്കാന്‍ ചില നുണകള്‍ പറയുന്നു.

ശരിക്കും അത് നല്ല സിനിമയായിരുന്നു
കാമുകിയോടൊപ്പമോ ഭാര്യയോടൊപ്പമോ ഒരുമിച്ചിരുന്നു സിനിമ കാണും. പക്ഷെ പാതി ഉറക്കത്തിലായിരിക്കും സിനിമ പുള്ളിക്കാരന് കാണുന്നത്. അതേസമയം ആ സിനിമയെ കുറിച്ച് വനോളം സംസാരിക്കും. ഭാഗ്യം അവളത് വിശ്വസിച്ചു ഞാന്‍ ഉറക്കത്തിലായിരുന്നത് അവള് അറിഞ്ഞില്ല എന്നു വിചാരിക്കുകയും ചെയ്യുന്നു.

നീ ഉണ്ടാക്കിയ ഭക്ഷണം നല്ല രുചിയാണ്
എന്തു മോശമായി ഉണ്ടാക്കിയാലും ചില പുരുഷന്മാര് അവളെ സന്തോഷിപ്പിക്കാന്‍ പറയും നല്ല രുചിയുണ്ട്. നല്ല പാചകക്കാരിയാണ് നീ. ചിലപ്പോള്‍ ആ ഭക്ഷണം വായില്‍വെക്കാന്‍ കൊള്ളാത്തതാകും.

ഞാന്‍ പുകവലിക്കാറില്ല
പുകവലി പണ്ട് ശീലമായിരുന്നു. പക്ഷെ പങ്കാളിക്ക് ഇഷ്ടമില്ലാത്തതു കൊണ്ട് അവളോട് സത്യമിട്ടു ഇനി വലിക്കില്ലാന്ന്. ചിലര്‍ ഇപ്പോള്‍ പുകവലിക്കുന്നില്ല എന്നു കള്ളവും പറഞ്ഞ് സത്യസന്ധനാകുന്നു.

ഇവിടുത്തെ ഭക്ഷണം നല്ലതാണ്
അവള് തിരഞ്ഞെടുത്ത എന്തും നല്ലതാണെന്ന് പറയും ചില പുരുഷന്മാര്. ഈ സ്ഥലം എനിക്ക് ഇഷ്ടപ്പെട്ടു. ടുത്തെ ഭക്ഷണവും നല്ലതാണ്. ഐ ലവ് ദിസ് പ്ലേസ് എന്നു പറയാറില്ലേ. ഇതും നിങ്ങള്‍ വിശ്വസിച്ചില്ലേ..

സത്യത്തില്‍ എനിക്കവളെ അറിയില്ല
ചില കാമുകന്മാര് അറിയാത്ത പെണ്‍കുട്ടികളെ ഫേസ്ബുക്കില്‍ സുഹൃത്താക്കും. കാമുകി ഇത് കാണുമ്പോള്‍ എനിക്ക് സത്യത്തില്‍ അവളെ അറിയില്ല. അവളാണ് എനിക്ക് റിക്വെസ്റ്റ് അയച്ചത്. ഇതും പുരുഷന്മാര് പ്രയോഗിക്കുന്ന നുണകളാണ്.

എനിക്ക് ദേഷ്യമില്ല
ചില കാമുകന്മാര് അവര്‍ക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ അവരുടെ പങ്കാളി ചെയ്താല്‍ അവരോട് ദേഷ്യം പ്രകടിപ്പിക്കാറില്ല. പക്ഷെ മനസ്സു നിറയെ അവളോടുള്ള ദേഷ്യമാകും.

ഞായറാഴ്ചത്തെ ഷോപ്പിംഗ്
ഞായറാഴ്ചയായിരിക്കും ഒന്നു വിശ്രമിക്കുന്ന സമയം. പക്ഷെ കാമുകിയോടൊപ്പം ഷോപ്പിംഗിനു പോകണം. വിളിച്ചാലും വരാന്‍ പറ്റില്ല എന്നു പറയില്ല. ഞായറാഴ്ച ഷോപ്പിംഗിനു പറ്റിയ സമയമാണെന്നും പറയും.

അതിരാവിലെ വ്യായാമം
അതിരാവിലെ പങ്കാളിക്കൊപ്പം വ്യായാമം ചെയ്യേണ്ടി വരുന്നു. നല്ലൊരു കാര്യമാണ് നീ പറഞ്ഞത്. എന്നും രാവിലെ വ്യായാമം ചെയ്യാന്‍ ഞാനും കൂടാം. മനസ്സില്ലാ മനസോടെയാണ് പുരുഷന്മാര് ഇത് പറയുന്നത്.

അശ്ലീല കാഴ്ചകള്‍
പുരുഷന്മാര് അശ്ലീലം നിറഞ്ഞ സിനിമകളും വീഡിയോകളും കാണുന്നു. കാമുകി ഇത് ചോദിക്കുമ്പോള്‍ എനിക്ക് അതിനോടൊന്നും ഒരു താല്‍പ്പര്യവും ഇല്ലെന്ന് കള്ളം പറയുകയും ചെയ്യുന്നു.

എനിക്കിഷ്ടപ്പെട്ട ചിത്രകാരനാണിത്
പ്രിയതമയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചിത്രകാരനെ കാമുകനും ഇഷ്ടപ്പെടുന്നു. എനിക്കും അയാളെ തന്നെയാണ് ഇഷ്ടം എന്നു പറയുന്നു. പക്ഷെ ഇത് കല്ലുവച്ച നുണയാകാം.

എന്നെക്കാളും കൂടുതല്‍ നിനക്കാണ്
എന്നെക്കാളും കൂടുതല്‍ ശമ്പളം നിനക്കാണുള്ളത്. പക്ഷെ അതില്‍ എനിക്കൊരു പ്രശ്നവും അല്ല. ഇതും പച്ച കള്ളമായിരിക്കാം.



Click it and Unblock the Notifications