Latest Updates
-
2026 സെപ്റ്റംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ? -
ഇന്നത്തെ രാശിഫലം: 12 രാശിക്കും കരിയറും പ്രണയവും എങ്ങനെ? അറിയാം ഈ കാര്യങ്ങൾ -
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം!
ഇതിന്റെ തുടര്‍ച്ചയാകുമോ 2016-ലും
നമ്മുടെ രാജ്യത്ത് രാഷ്ട്രീയ രംഗത്തും സമൂഹത്തിലും നിരവധി വിവാദങ്ങളും അഭിപ്രായ വ്യത്യാസങ്ങളുമുണ്ടാക്കിയ ഒരു വര്‍ഷമായിരുന്നു 2015. രാഷ്ട്രീയ രംഗത്തായാലും പരസ്പരം ചെളി വാരിയെറിഞ്ഞ് മത്സരിക്കുന്ന ഒരു കാഴ്ചയായിരുന്നു നാം കണ്ടു കൊണ്ടിരുന്നത്.
എന്നാല്‍ നമ്മുടെ ഓരോ അവകാശങ്ങള്‍ക്കു മേലും ഓരോ ദിവസവും വിലക്കു വീണു കൊണ്ടിരിക്കുന്ന കാഴ്ചയായിരുന്നു നാം ഓരോ ദിവസവും അനുഭവിച്ചിരുന്നത്. പല തരത്തിലുള്ള വിവാദങ്ങളാണ് ഈ വര്‍ഷം നമ്മെ തേടിയെത്തിയത്. എന്നാല്‍ ഭക്ഷണ കാര്യത്തിലും ഇത്തരത്തില്‍ വിവാദങ്ങള്‍ ഉണ്ടായി എന്നതാണ് സത്യം.
ബീഫ് നിരോധനം എന്ന പേരില്‍ കേരളത്തിലും രാജ്യത്ത് മുഴവനും കാട്ടിക്കൂട്ടിയ കോലാഹലങ്ങള്‍ വിവരിക്കാനാവാത്തതാണ്. മായം ചേര്‍ക്കലും നിരോധനവും ഉള്‍പ്പടെ നിരവധി സംഭവങ്ങള്‍ക്ക് ഈ വര്‍ഷം സാക്ഷിയായി. ഇവ എന്തൊക്കെയെന്ന് നോക്കാം.

രാംദേവിനു കിട്ടിയ പണി
യോഗാചാര്യന് ബാബ രാം ദേവ് മാഗിയുടെ നിരോധനത്തെത്തുടര്‍ന്ന് സ്വന്തമായ രീതിയില്‍ പഥഞ്ജലി നൂഡില്‍സ് എന്ന പേരില്‍ പുറത്തിറക്കിയ നൂഡില്‍സില്‍ പുഴുവിനെ കണ്ടെത്തിയതായിരുന്നു വിവാദങ്ങളുടെ തുടക്കം.

ട്രോപ്പിക്കാന ജ്യൂസ്
നമ്മള് ആസ്വദിച്ചു കുടിയ്ക്കുന്ന ട്രോപ്പിക്കാന ജ്യൂസിലായിരുന്നു മറ്റൊരു വിവാദം കൊടുമ്പിരി കൊണ്ടത്. ഇതില്‍ ഫംഗസ് കണ്ടെത്തിയതായിരുന്നു ജ്യൂസിന് പണി കിട്ടാന്‍ കാരണം.

ചിക്കനു പകരം എലി
കെ എഫ് സി ആണ് ഇത്തരത്തിലുള്ള ഒരബദ്ധത്തിന് ഇരയായത്. സാധാരണ ചിക്കന്‍ ഫ്രൈ കൊടുക്കുന്നതിനു പകരം ഇവര്‍ നല്കിയതാവട്ടെ എലി ഫ്രൈ ആയിരുന്നു.

ബര്‍ഗറിനേയും വെറുതേ വിട്ടില്ല
കെ എഫ് സിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഒഴിഞ്ഞു പോകില്ല എന്നത് സത്യം. കാരണം കെ എഫ് സിയില്‍ നിന്നും വാങ്ങിയ ബര്‍ഗറില്‍ ഇത്തവണ വിരയെ കണ്ടെത്തിയതാണ് മറ്റൊരു വിവാദത്തിന് തുടക്കം കുറിച്ചത്.

മദര്‍ ഡയറി മില്‍ക്ക്
ഡിറ്റര്‍ജന്റ് വിവാദമാണ് മദര്‍ ഡയറി മില്‍ക്കിന് പണിയായത്. ഉത്തര്‍പ്രദേശിലെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന് നടത്തിയ മിന്നല്‍ പരിശോധനയിലാണ് മദര്‍ ഡയറി മില്‍ക്കില്‍ ഡിറ്റര്‍ജന്റിന്റെ അംശം കണ്ടു പിടിക്കപ്പെട്ടത്.

ബീഫ് നിരോധനം
മഹാരാഷ്ട്ര സര്‍ക്കാര്‍ ബീഫ് നിരോധിച്ചതാണ് മറ്റൊരു ഭക്ഷണ വിവാദം. ഇതിന്റെ അലയൊലികള്‍ നമ്മുടെ കേരളത്തിലും ഉണ്ടായിരുന്നു എന്നത് മറ്റൊരു കാര്യം.

മാഗി നിരോധനം
മാഗി നിരോധനമായിരുന്നു നമ്മെ ഏറ്റവും കൂടുതല്‍ വിഷമിപ്പിച്ചത്. മാഗിയില്‍ ആരോഗ്യത്തിന് ഹാനീകരമെന്ന് കാണിച്ചാണ് നിരോധനം ഏര്‍പ്പെടുത്തിയത്.

നിറപറ വിവാദം
വ്യാപകമായി മായം കലര്‍ത്തി എന്ന ആരോപണമാണ് നിറപറയ്ക്ക് വിനയായത്. കേരളത്തില്‍ ഇത്രത്തോളം വിവാദമുണ്ടാക്കിയ മറ്റൊരു പ്രൊഡക്ട് ഇല്ലെന്നു തന്നെ പറയാം.



Click it and Unblock the Notifications
