For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇതൊന്നും ഞങ്ങള്‍ക്കു പറഞ്ഞ പണിയല്ല

|

എന്നും വീട്ടുജോലിയും കുട്ടികളുടേയും കുടുംബത്തിന്റേയും മൊത്തം കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാന്‍ വിധിക്കപ്പെട്ടതാണ് പെണ്ണുങ്ങളുടെ ജീവിതം എന്നാണ് പൊതുവേ പറയുക. എന്നാല്‍ ഇന്ന് കാര്യങ്ങള്‍ മാറിമറിയുകയാണ്. ആത്മാര്‍ത്ഥത കൂടി ശത്രുക്കളാകുമോ?

നിങ്ങള്‍ ഭര്‍ത്താവിനോട് എന്തെങ്കിലും ജോലി ചെയ്യാന്‍ പറഞ്ഞു നോക്കൂ, അവരത് നല്ല വൃത്തിയായി ചിരിച്ചു കൊണ്ടു ചെയ്യും. എന്നാല്‍ വീട്ടു ജോലിയില്‍ ഒന്നു സഹായിക്കാന്‍ പറഞ്ഞാല്‍ അന്ന് അവര്‍ക്കില്ലാത്ത തിരക്കുണ്ടായിരിക്കില്ല എന്നതാണ് സത്യം. ഇവര്‍ ഒരിക്കലും ചെയ്യരുതാത്തത്....

എങ്കിലും ചിലരെങ്കിലും ഭാര്യയെ സഹായിക്കുന്നവരാണെങ്കിലും അവര്‍ക്കും ഏത് നിമിഷവും മനംമാറ്റമുണ്ടാവാം എന്നത് ഒരു സത്യം. എന്നാല്‍ പലപ്പോഴും ഭര്‍ത്താക്കന്‍മാര്‍ പറയുന്ന ഒഴിവു കഴിവുകള്‍ എന്തൊക്കെയാണെന്ന് നമുക്കൊന്നു നോക്കാം.

 സോപ്പിംഗ് അതിഭയങ്കരം

സോപ്പിംഗ് അതിഭയങ്കരം

വീട് വൃത്തിയാക്കുന്ന കാര്യത്തിലാണെങ്കില്‍ ഭാര്യയ്ക്ക് അതിന് പ്രത്യേക കഴിവുണ്ടെന്ന് പറയും ഭര്‍ത്താവുദ്യോഗസ്ഥന്‍മാര്‍. അത് മാത്രമല്ല ഭാര്യ ക്ലീന്‍ ചെയ്താലേ അത് പെര്‍ഫക്ട് ആവുകയുള്ളൂ എന്ന് വരെ പറഞ്ഞു കളയും ഇത്തരക്കാര്‍.

ഞാന്‍ ഭയങ്കര തിരക്കായിരുന്നു

ഞാന്‍ ഭയങ്കര തിരക്കായിരുന്നു

താന്‍ ഭയങ്കര തിരക്കിലായിരുന്നെന്നും മാത്രമല്ല പ്രധാനപ്പെട്ട മീറ്റിംഗ് ഉള്ളതിനാല്‍ വിശ്രമം അത്യാവശ്യമാണെന്നും അങ്ങനെ പല ഒഴിവു കഴിവുകളും പറയാന്‍ ഇത്തരക്കാര്‍ ബഹുമിടുക്കര്‍.

എന്തുകൊണ്ട് ഞാന്‍

എന്തുകൊണ്ട് ഞാന്‍

എന്തിന് ഇത് ഞാന്‍ ചെയ്യണം. നമുക്ക ജോലിക്കാരുണ്ടല്ലോ എന്നായിരിക്കും മറ്റൊരു കൂട്ടരുടെ പ്രതികരണം. മാത്രമല്ല താനിവിടെ ഇല്ലാത്ത സാഹചര്യം ഒന്നാലോചിച്ചു നോക്കിയേ എന്നും പറഞ്ഞു കളയും ഇവര്‍.

ഇപ്പോഴാണ് ആലോചിച്ചത്...

ഇപ്പോഴാണ് ആലോചിച്ചത്...

പണി പറഞ്ഞു കഴിയുമ്പോഴായിരിക്കും ഇവര്‍ ആലോചിച്ചിട്ടുണ്ടാവുക നാളെ ഓഫീസിലുള്ള മീറ്റിംഗിനെക്കുറിച്ച്. എന്തൊരു പാവങ്ങളാ അല്ലേ...

അയ്യോ മറന്നു പോയി

അയ്യോ മറന്നു പോയി

എന്താ പറഞ്ഞതെന്ന കാര്യം മറന്നു പോയി എന്ന് എക്‌സ്‌ക്യൂസ് പറയുന്നവരും ഒട്ടും കുറവല്ല. മാത്രമല്ല ആ കാര്യം മാത്രം എത്ര ആലോചിച്ചിട്ടും ഓര്‍മ്മ വരുന്നില്ലെന്നതാണ് സത്യം.

വൃത്തിയാക്കാന്‍ പറഞ്ഞോ എപ്പോള്‍.

വൃത്തിയാക്കാന്‍ പറഞ്ഞോ എപ്പോള്‍.

അഭിനയത്തിന്റെ കുലപതിമാര്‍ ആയിരിക്കും ആ സമയം ഇവര്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട. മാത്രമല്ല ഓര്‍മ്മ നഷ്ടപ്പെട്ട ഇവര്‍ പിന്നെ എന്ത് ചെയ്യാനാ അല്ലേ.

സഹായിക്കാന്‍ ആഗ്രഹമുണ്ട് പക്ഷേ...

സഹായിക്കാന്‍ ആഗ്രഹമുണ്ട് പക്ഷേ...

സഹായിക്കണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹമുണ്ടെന്ന് ഒരു കൂട്ടര്‍, എന്നാല്‍ ഇവര്‍ക്കാകട്ടെ ഓഫീസ് ജോലി കൊണ്ട് ഒന്നിനും സമയം കിട്ടുന്നില്ലെന്നതാണ് സത്യം. എന്നാല്‍ വേറൊരു ദിവസം സഹായിക്കാമെന്ന് ഇവര്‍ പറയും പക്ഷേ....

 നീ ഭയങ്കര സംഭവമല്ലേ

നീ ഭയങ്കര സംഭവമല്ലേ

എനിക്ക് കാര്യങ്ങള്‍ ചെയ്യാനുള്ള കഴിവ് ഇല്ല മാത്രമല്ല നീ ഒരു സൂപ്പര്‍ ലേഡി അല്ലേ. പല ഭാര്യമാരും ഈ പുകഴ്ത്തലില്‍ വീണു പോകും എന്നുള്ളതാണ് സത്യം.

പുരുഷ മേധാവികള്‍

പുരുഷ മേധാവികള്‍

പലരും പുരുഷ മേധാവിത്വം കാണിക്കുന്നതിലും ഒട്ടും കുറവല്ല എന്നതാണ് സത്യം. അതുകൊണ്ടു തന്നെ ഇതൊന്നും തങ്ങളുടെ ജോലി അല്ല എന്ന ഒരു ചിന്ത ഇവര്‍ക്കിടയില്‍ വരും എന്നതിന് സംശയം വേണ്ട.

ക്ഷമയില്ലെന്നതാണ് സത്യം

ക്ഷമയില്ലെന്നതാണ് സത്യം

എനിക്ക് ഇത്തരം അടുക്കളകാര്യങ്ങള്‍ ചെയ്യാനുള്ള ക്ഷമ ഇല്ലെന്ന് നിനക്കറിഞ്ഞു കൂടേ. അതൊരു വലിയ എക്‌സ്‌ക്യൂസ് ആയി എടുത്ത് ഭാര്യമാര്‍ തന്നെ പണി തുടങ്ങും.

ഇതൊന്നും ചെയ്യേണ്ട ആവശ്യം നമുക്കില്ല

ഇതൊന്നും ചെയ്യേണ്ട ആവശ്യം നമുക്കില്ല

ഇത്തരം ജോലികള്‍ ചെയ്യേണ്ട ആവശ്യം നമുക്കില്ലെന്നതാണ് മറ്റൊരു കൂട്ടരുടെ വാദം. അതുകൊണ്ടു തന്നെ ഇത്തരം പ്രവൃത്തികള്‍ സ്റ്റാറ്റസിനു കൂടെ വിലനല്‍കുന്നതാണ്.

ഇവിടെ അഴുക്കൊന്നുമില്ല

ഇവിടെ അഴുക്കൊന്നുമില്ല

എത്ര നോക്കിയാലും ഇത്തരക്കാര്‍ക്ക് അഴുക്ക് കാണാന്‍ സാധിക്കില്ല എന്നതാണ് സത്യം. മാത്രമല്ല ആ കാര്യത്തിലും അവര്‍ ഭാര്യയെ കുറ്റപ്പെടുത്താന്‍ തുടങ്ങും.

English summary

Excuses Husbands Give To Avoid Household Work

Ask your husband to do any job, and he will do it with all smiles. But ask him to help you with the household works, and he will come up all sort of excuses to avoid it.
X
Desktop Bottom Promotion