അയ്യോ, ചമ്മിപ്പോയി...

Posted By:
Subscribe to Boldsky

ജീവിതത്തില്‍ പല സന്ദര്‍ഭങ്ങളുമുണ്ടാകും. നമ്മെക്കുറിച്ചു നാം അഭിമാനിയ്ക്കുന്ന സന്ദര്‍ഭങ്ങളും നാണിയ്ക്കുന്ന സന്ദര്‍ഭങ്ങളും.

പൊതുസമൂഹത്തില്‍ നാം അഭിമുഖീകരിയ്‌ക്കേണ്ടി വരുന്ന, നമുക്കു നാണക്കേടുണ്ടാകുന്ന ചില സന്ദര്‍ഭങ്ങള്‍ ഏതെല്ലാമെന്നറിയൂ,

sweat

വസ്ത്രത്തില്‍ വിയര്‍പ്പിന്റെ പാടും വിയര്‍പ്പുമണവുമെല്ലാം നമ്മെ പൊതുസമൂഹത്തില്‍ നാണം കെടുത്തുന്ന സന്ദര്‍ഭങ്ങളാണ്.

ഭക്ഷണം കഴിയ്ക്കുമ്പോള്‍, പ്രത്യേകിച്ച് മറ്റുള്ളവര്‍ക്കൊപ്പമിരുന്നു കഴിയ്ക്കുമ്പോള്‍ പല്ലിനിടയില്‍ ഭക്ഷണം പോയി ബുദ്ധിമുട്ടുന്ന സന്ദര്‍ഭങ്ങളും സാധാരണം. ഇതും നമ്മെ നാണം കെടുത്തുക തന്നെ ചെയ്യും.

നിറയെ ആളുകളുള്ളപ്പോള്‍ അബദ്ധത്തില്‍ വീഴുന്നത് ചമ്മലുണ്ടാക്കുന്ന മറ്റൊരു സാഹചര്യമാണ്.

അറിയാതെ വസ്ത്രത്തിന്റെ ബട്ടന്‍, സിബ് എന്നിവ ഇടാതിരിയ്ക്കുന്നത് മറ്റൊരു അബദ്ധമാണ്.

Baby

കടകളിലോ പൊതുസ്ഥലത്തോ വച്ച് കുട്ടികള്‍ വാശി പിടിച്ചു കരയുന്നത് സ്വാഭാവികമാണ്. കുട്ടിയാണെങ്കിലും കൂടെയുള്ളവര്‍ക്ക് അല്‍പം ചമ്മല്‍ തോന്നുന്ന സന്ദര്‍ഭമാണിത്.

വാതില്‍ എതില്‍ദിശയില്‍ തള്ളുന്നത് പലര്‍ക്കും പറ്റാറുള്ള മറ്റൊരു അബദ്ധമാണ്. വലിയ്‌ക്കേണ്ടിടത്തു തള്ളും. തള്ളേണ്ടിടത്തു വലിയ്ക്കും. ആളുകള്‍ കണ്ടാല്‍ നാണക്കേടും തോന്നും.

വളരെ നാളുകള്‍ക്കു ശേഷം പരിചയമുള്ള ആരെയെങ്കിലും കണ്ടുമുട്ടുകയാണെന്നിരിയ്‌ക്കെട്ടെ. എ്ന്നാല്‍ പേര് ഓര്‍മയുമില്ല. ഇവരോട് പേരു വീണ്ടും ചോദിയ്‌ക്കേണ്ടി വരുന്ന സന്ദര്‍ഭം ആര്‍ക്കും അല്‍പം ചമ്മലുണ്ടാക്കും.

പാര്‍ട്ടികളില്‍ പാനീയങ്ങളും ഭക്ഷണവുമെല്ലാം അബദ്ധത്തില്‍ നമ്മുടെ വസ്ത്രത്തില്‍ വീണാല്‍ നമുക്കിതു നാണക്കേടു തന്നെ.

നൂഡില്‍സ് പരിചയമില്ലാത്തവര്‍ക്ക് അത്ര എളുപ്പം കഴിയ്ക്കാന്‍ പറ്റിയെന്നു വരില്ല. ആളുകള്‍ക്കിടിയില്‍ വച്ച് ഇത് കഴിയ്ക്കാന്‍ പെടാപ്പാടു പെടേണ്ടി വരുന്നത് നാണ്‌ക്കേടുണ്ടാക്കുന്ന മറ്റൊരു സന്ദര്‍ഭമാണെന്നു പറയാം.

Phone

ഫോണില്‍ വിചിത്രങ്ങളായ റിംഗ് ടോണ്‍ വയ്ക്കുന്നവരുണ്ട്. ഇത് മറ്റുള്ളവര്‍ ശ്രദ്ധിയ്ക്കുന്നതും ചിലപ്പോള്‍ ചിലര്‍ക്കെങ്കിലും നാണക്കേടായി തോന്നിയേക്കാം.രാശി പ്രകാരം നിങ്ങളാരാണ്‌??

Read more about: pulse സ്പന്ദനം
English summary

Embarrassing Moments That All We Face

Take a look at the following moments that can take place in anyone’s lives.
Story first published: Wednesday, January 28, 2015, 13:47 [IST]