Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം!
അറപ്പുളവാക്കുന്ന സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍
ഇന്നത്തെ കാലത്ത് സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ ഉപയോഗിക്കാത്തവര്‍ ചുരുക്കം. എന്നാല്‍ ഇതിന്റെയൊക്കെ പിന്നിലുള്ള വസ്തുക്കളെക്കുറിച്ച് നിങ്ങള്‍ക്കറിയാമോ? പലപ്പോഴും നമുക്ക് ഏറ്റവും അറപ്പുളവാക്കുന്ന പല വസ്തുക്കളുമാണ് സൗന്ദര്യ വര്‍ദ്ധക വസ്തുക്കളില്‍ ഉപയോഗിക്കുന്നത് എന്നതാണ് സത്യം.
സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ നമ്മള് ഉപയോഗിക്കുന്ന പല വസ്തുക്കളിലും ചേര്‍ക്കുന്നത് നമുക്ക് അറപ്പും വെറുപ്പും ഉണ്ടാക്കുന്നവയാണ്. അതുകൊണ്ടു തന്നെ ഇനി ഇവയ്ക്കു പിന്നാലെ പായുമ്പോള്‍ അല്പമൊന്ന് ആലോചിക്കുന്നത് നന്നായിരിക്കും. ചര്‍മം തിളങ്ങാന്‍ പഴത്തൊലികള്‍

കാളയുടെ ശുക്ലം
പലപ്പോഴും കണ്ടീഷണറില്‍ ഉപയോഗിക്കുന്നതാണ് കാളയുടെ ശുക്ലം. ഇതൊരു പ്രോട്ടീന്‍ ഘടകമായി പല കണ്ടീഷണറുകളിലു ഉപയോഗിക്കുന്നുണ്ട്.

തിമിംഗലത്തിന്റെ വിസര്‍ജ്യം
എന്താ വിശ്വാസമാകുന്നില്ലേ, സത്യമാണ് പല തരത്തിലുള്ള പെര്‍ഫ്യൂമുകളില്‍ തിമിംഗലത്തിന്റെ വിസര്‍ജ്യം ഉപയോഗിക്കുന്നുണ്ട്.

വണ്ടിന്റെ ശരീരം
പല ലിപ്സ്റ്റിക്കുകളിലും വണ്ടിന്റെ ശരീരാവശിഷ്ടങ്ങള്‍ പൊടിച്ചു ചേര്‍ക്കുന്നുണ്ട്. സ്റ്റാര്‍ബക്സ് പൊടിച്ച വണ്ടുകളെ കോഫീ പൗഡറില്‍ ഉപയോഗിക്കാറുണ്ടെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.

സ്രാവിന്റെ കരളിലെ എണ്ണ
മോയ്സ്ചുറൈസിംഗ് ക്രീമുകളിലാണ് ഇത്തരത്തില്‍ സ്രാവിന്റെ കരളിലെ എണ്ണ ഉപയോഗിക്കുന്നത്. എന്നാല്‍ ക്യാന്‍സര്‍ തടയാന്‍ സ്രാവിനു കഴിവുണ്ട്.

ഒച്ചിന്റെ സ്രവം
സൗന്ദര്യസംരക്ഷണത്തിന് ഒച്ചിനെ ഉപയോഗിക്കാറുണ്ട്. എന്നാല്‍ ക്രീമുകളുടെ ഉത്പാദനത്തില്‍ ഒച്ചിന്റെ സ്രവം ഉപയോഗിക്കുന്നവര്‍ ഒട്ടും കുറവല്ല.

ഡൈനാമിറ്റ്
പല കോസ്മെറ്റിക്കുകളിലും ചെറിയ തോതില്‍ ഡൈനാമിറ്റ് ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് ഇനിയുള്ള ഉപയോഗം സൂക്ഷിച്ച്.

ലെഡ്
ലെഡ് ഉപയോഗിക്കുന്നത് മറ്റു ചില ആവശ്യങ്ങള്‍ക്കാണ്. എന്നാല്‍ ചര്‍മ്മത്തിനു തിളക്കം നല്കുന്ന പല സൗന്ദര്യ വര്‍ദ്ധക വസ്തുക്കളിലും ലെഡ് ഉപയോഗിക്കുന്നു.

യൂറിയ
കൃഷി ആവശ്യങ്ങള്‍ക്കായാണ് യൂറിയ ഉപയോഗിക്കുന്നത്. എന്നാല്‍ പല തരത്തിലുള്ള കോസ്മെറ്റിക്കുകളിലും യൂറിയ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

പക്ഷി വിസര്‍ജ്യം
പക്ഷികളുടെ വിസര്‍ജ്യം സൗന്ദര്യ വര്‍ദ്ധക വസ്തുക്കളില്‍ ഉപയോഗിക്കുന്നു. ചില സൗന്ദര്യ സംരക്ഷണ വസ്തുക്കളിലെ ഇന്‍ഗ്രീഡിയന്റ് ലിസ്റ്റില്‍ ഇതും വരും.

ആല്‍ഗ (പായല്‍)
ആല്‍ഗകള്‍ പലപ്പോഴും സൗന്ദര്യ വര്‍ദ്ധക വസ്തുക്കളുടെ ഭാഗമാകാറുണ്ട്. ഇത് സ്കിന്‍ ക്ലെന്‍സര്‍ ആയി ഉപയോഗിക്കുന്നവയില്‍ ഉള്‍പ്പെടുത്തുന്നു.



Click it and Unblock the Notifications
