Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
കണ്ണു പറയും നമ്മളാരാണെന്ന്
ഗോഡ്ഫാദര് എന്ന സിനിമയില്‍ നടി ഫിലോമിന ജഗദീഷിനോട് പറയുന്ന ഒരു ഡയലോഗ് ഉണ്ട് അവന്റെ കണ്ണ് കണ്ടാലറിയാം കള്ളനാണെന്ന്....കള്ളത്തരം ചെയ്താല്‍ കണ്ണു നോക്കിയാല്‍ അറിയാമെന്ന് പറയും പഴമക്കാര്‍. ആള്‍ക്കാരെ കണ്ടാല്‍ വിലയിരുത്തുന്നത് നമ്മുടെ സ്വഭാവമാണ്.
കണ്ണു നോക്കി രോഗം പറയാം!!
എന്നാല്‍ കണ്ണിന്റെ നിറം നോക്കി സ്വഭാവമറിയാമെന്ന് പറയുന്നത് അല്പം കടന്ന കയ്യാണല്ലോ. അതെ ആളുകളുടെ സ്വഭാവമറിയാന്‍ ഇപ്പോള്‍ കണ്ണില്‍ നോക്കിയാല്‍ മതി പോലും. കണ്ണിനെ പൊന്നു പോലെ സൂക്ഷിക്കുന്നവരാണ് നമ്മള്. അതുകൊണ്ടല്ലേ പൊന്നിന് സൂചിയാണെങ്കിലും ഒന്ന് സൂക്ഷിക്കണമെന്ന് പറയുന്നത്. കണ്ണിന്റെ ആയാസം കുറയ്ക്കൂ
ഓരോരുത്തരുടേയും കണ്ണിന് ഓരോ നിറമായിരിക്കും. ചിലര്‍ക്ക് പൂച്ചക്കണ്ണായിരിക്കും മറ്റു ചിലര്‍ക്ക് ഉണ്ടക്കണ്ണായിരിക്കും. എന്തു ചെയ്യാം ഇനി എന്തെങ്കിലും കള്ളത്തരം ചെയ്താലും പിടികൂടാന്‍ എളുപ്പമായി. ആളുകളുടെ സ്വഭാവവും കണ്ണും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് നോക്കാം.

കറുപ്പിനഴക്...
കറുത്ത നിറമുള്ള കണ്ണുകളുള്ളവര്‍ കര്‍ക്കശ സ്വഭാവക്കാരായിരിക്കും എന്നാണ് പറയുന്നത്. കൂടാതെ ഇവര്‍ വിശ്വസിക്കാന്‍ കൊള്ളാവുന്നവരുമായിരിക്കും. സ്നേഹബന്ധത്തില്‍ പെട്ടെന്ന് വീണു പോകുന്ന സ്വഭാവക്കാരായിരിക്കും ഇവര്‍.

ബ്രൗണ്‍ നിറം
ബ്രൗണ്‍ നിറമുള്ള കണ്ണുകള്‍ ഉള്ളവരായിരിക്കും കൂടുതല്‍ പേരും. ആത്മവിശ്വാസം ഇവരുടെ കണ്ണുകളില്‍ തെളിഞ്ഞു കാണാം. കൂടാതെ ഇവര്‍ ഭയങ്കര സിംബിള്‍ ആയിരിക്കും. എന്തും ധൈര്യപൂര്‍വ്വം നേരിടാം എന്നൊരു ചിന്ത ഇവരുടെ കൂടപ്പിറപ്പായിരിക്കും.

പൂച്ചക്കണ്ണ് കൂര്‍മ്മബുദ്ധി
പൂച്ചക്കണ്ണുള്ളവരുടെ കണ്ണിന്റെ നിറം പച്ചയും ബ്രൗണും ഇടകലര്‍ന്നതായിരിക്കും. അതുകൊണ്ട് തന്നെ ഇവര്‍ എന്തു സംഭവിച്ചാലും നാലു കാലിലേ വീഴൂ. പിന്നെ ആളുകളോടിടപെടാനും നല്ല മിടുക്കുള്ളവരായിരിക്കും.

ഗ്രേ നിറം
ഗ്രേനിറത്തില് കൃഷ്ണമണിയുള്ളവര്‍ മേധാവിത്വം കാട്ടുന്നവരാണ്. ഞാനാണ് വലുത് എന്ന ഒരു ചിന്ത അവരില്‍ തീര്‍ച്ചയായും ഉണ്ടായിരിക്കും. പക്ഷേ ഇവര്‍ എല്ലാ കാര്യങ്ങളേയും പ്രൊഫഷണല്‍ ആയിട്ടായിരിക്കും കാണുക. പ്രേമം ആണെങ്കിലും ജീവിതം ആണെങ്കിലും അതിന്റേതായ ഗൗരവം നല്‍കും.

പച്ചനിറമുള്ളവര്‍ അഹങ്കാരികള്‍
പച്ച നിറമുള്ള കണ്ണുകളുള്ളവര്‍ അല്പം അഹങ്കാരികളായിരിക്കും. എന്നാല്‍ കാര്യങ്ങള്‍ വേഗത്തില്‍ ഗ്രഹിക്കാനുള്ള കഴിവ് ഇവര്‍ക്കുണ്ട്. കൂടാതെ നിര്‍ബന്ധബുദ്ധി അല്പം കൂടുതലായിരിക്കും. പക്ഷേ മറ്റുള്ളവരെ തങ്ങളിലേക്കാകര്‍ഷിക്കാനുള്ള മിടുക്ക് അപാരം തന്നെ.

നീലമിഴികളില്‍.....
നീലക്കണ്ണുള്ളവര്‍ സമാധാന പ്രിയരായിരിക്കും. ബന്ധങ്ങള്‍ക്ക് വില നല്‍കുന്നവരും ബന്ധങ്ങള്‍ നീട്ടിക്കൊണ്ടു പോകാന്‍ ആഗ്രഹിക്കുന്നവരുമായിരിക്കും ഇത്തരക്കാര്‍.



Click it and Unblock the Notifications
