Latest Updates
-
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത -
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം -
കൊൽക്കത്ത ദുരന്തത്തിന് പിന്നാലെ ജാഗ്രത; പൂജാ പന്തലുകളിൽ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ഒക്ടോബർ 18 നക്ഷത്രഫലം: ഇന്ന് ഭാഗ്യദിനം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും
സ്ത്രീകളോടുള്ള പുരുഷന്മാരുടെ ക്രൂര കൃത്യങ്ങള്
സ്നേഹിച്ചാലും വെറുത്താലും നിങ്ങളുടെ ജീവിതത്തിലെ പുരുഷനെ നിങ്ങള്ക്ക് അവഗണിക്കാനാവില്ല. നിങ്ങളുടെ ജീവിതത്തില് ഏറ്റവുമധികം സ്നേഹം നല്കുന്ന വ്യക്തിയായിരിക്കും അയാള്. എന്നാല് ഒന്നിലധികം രീതികളില് അയാള് നിങ്ങളെ നിരന്തരം പീഡിപ്പിക്കുന്നുമുണ്ടാകാം.
സ്ത്രീകളോടുള്ള പുരുഷന്മാരുടെ പെരുമാറ്റത്തിലെ ചില ക്രൂരകൃത്യങ്ങളെക്കുറിച്ച് അറിയുക.

1. അഹന്ത - തങ്ങളുടെ പരിധിക്ക് പുറത്തുള്ള കാര്യങ്ങളില് എന്തിനാണ് പുരുഷന്മാര് ഇടപെടുന്നത് എന്ന് ആശ്ചര്യപ്പെട്ടിട്ടുണ്ടോ? അത് നേരം വെകിയതിനോ, ഗ്യാസ് നഷ്ടമാക്കിയതിനെച്ചൊല്ലിയോ ഒക്കെയാവാം. അതിന് പിന്നില1. അഹന്ത - തങ്ങളുടെ പരിധിക്ക് പുറത്തുള്ള കാര്യങ്ങളില് എന്തിനാണ് പുരുഷന്മാര് ഇടപെടുന്നത് എന്ന് ആശ്ചര്യപ്പെട്ടിട്ടുണ്ടോ? അത് നേരം വെകിയതിനോ, ഗ്യാസ് നഷ്ടമാക്കിയതിനെച്ചൊല്ലിയോ ഒക്കെയാവാം. അതിന് പിന്നിലെ കാരണം അവരുടെ വലിയ അഹന്തയാണ്.
2. സെലക്ടീവ് മെമ്മറി - എല്ലാ ക്രിക്കറ്റ് കളിക്കാരുടെയും, ഫുട്ബോള് കളിക്കാരുടെയും പേര് മാത്രമല്ല സ്കോറും അവര്ക്ക് അറിയാമായിരിക്കും. എന്നാല് അടുപ്പമുള്ളവരുടെ ജന്മദിനങ്ങളും, ആനിവേഴ്സറികളുമൊക്കെ അവര് മറന്ന് പോകും. 'സെലക്ടീവ് മെമ്മറി ഡിസോര്ഡര്' എന്ന പ്രശ്നം അവരുടെ തലച്ചോറിലുണ്ടെന്നതാണ് ഇതിന് കാരണം !
3. ഒളിഞ്ഞ് നോട്ടം - പുരുഷന്മാര് സ്ത്രീകളുടെ മാറിടത്തിലേക്ക് ഒളിഞ്ഞ് നോക്കുന്നുവെന്നത് ലോകമെങ്ങും സര്വ്വേയില് കണ്ടെത്തിയതാണ്. കണ്മുന്നില് കൂടി കടന്ന് പോകുന്നവരെ നോക്കി മാത്രമല്ല അവര് തുപ്പലൊലിപ്പിക്കുന്നത്, തന്റെ അരികില് ഇരിക്കുന്നവരോടും അവര് ഇത്തരത്തില് പെരുമാറും.
4. ഉടമസ്ഥ മനോഭാവം - എവിടെ നിന്നാണ് പുരുഷന്മാര്ക്ക് ഈ സുരക്ഷിതത്വമില്ലായ്മ ലഭിക്കുന്നത്? ഒരു പക്ഷേ അവരുടെ അമ്മമാരില് നിന്നാവാം. സ്ത്രീകളുടെ അസൂയയെപ്പറ്റി അവര് പരിഹസിക്കുമെങ്കിലും മറ്റൊരു പുരുഷനെപ്പറ്റി അവള് സംസാരിച്ചാല് പിന്നെ അയാള് അവളുടെ അടുത്ത് നിന്ന് മാറില്ല.
5. കപടനാട്യം - പുരുഷന് ഇതിനേക്കാള് ക്രൂരനാകാനില്ല. നാട്ടിലുള്ള ഏറ്റവും സെക്സിയായ സ്ത്രീയെയാവും അവരാഗ്രഹിക്കുന്നത്. എന്നാല് സ്വന്തം അമ്മയെ കാണിക്കാന് അവര്ക്ക് നാടന് പെണ്കുട്ടിയെ വേണം. നിശാപാര്ട്ടികള്ക്ക് വരുമ്പോള് അവളുടെ വസ്ത്രധാരണവും അലസമനോഭാവവും അവര്ക്കിഷ്ടമായിരുന്നു. എന്നാല് വിവാഹക്കാര്യം വരുമ്പോള് സംഗതി മാറും.
6. അമിത ശ്രദ്ധ - വീട്ടില് നിന്ന് പുറത്തിറങ്ങിയാലുടന് എവിടയെത്തി എന്ന് ചോദിച്ച് ഫോണ് വിളി ആരംഭിക്കും. തങ്ങള് അവരുടെ ജീവിതത്തിലേക്ക് വരുന്നതിന് മുമ്പ് സ്ത്രീകള് സുരക്ഷിതമായും സുഖമായുമാണ് ഈ ലോകത്ത് ജീവിച്ചിരുന്നതെന്ന് പുരുഷന്മാര്ക്ക് അറിയില്ലേ?
7. സൂപ്പര്മാന് പരിവേഷം - പുരുഷന്മാര് സഹായത്തിനെത്തുന്നത് നല്ല കാര്യമാണ്. എന്നാല് സൂര്യന് കീഴിലുള്ള എന്തും എനിക്ക് ചെയ്യാനാവും എന്ന ഭാവം ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുക. പ്രത്യേകിച്ച് പ്ലംബര്, ഇലക്ട്രീഷ്യന്, ആശാരി, സാമ്പത്തിക ഉപദേഷ്ടാവ് എന്നിങ്ങനെ എല്ലാ വേഷവും കൈകാര്യം ചെയ്യാന് ശ്രമിക്കുമ്പോള്.
8. വികാരങ്ങളോട് പരിഗണനയില്ലായ്മ - സ്ത്രീകള് വൈകാരികത കൂടിയവരാണെങ്കിലും പുരുഷന്മാരേക്കാള് നന്നായി പെരുമാറുക അവരായിരിക്കും. സ്ത്രീകളുടെ വൈകാരികതയെ തമാശയായും, അവയെ വിലകുറച്ചും കാണാതിരിക്കുതാണ് നല്ലത്.
9. ലൈംഗികാതാല്പര്യങ്ങള് - സ്ത്രീകളും ലൈംഗിക കാര്യങ്ങളില് തല്പരരാണ്. എന്നാല് താന് കണ്ട വീഡിയോയിലേത് പോലെ പങ്കാളിയോട് കിടക്കയില് പെരുമാറാനാവശ്യപ്പെടുന്നത് പുരുഷന് ചെയ്യുന്ന ക്രൂരതയാണ്. സ്ത്രീകളെ ആവരാഗ്രഹിക്കുന്നതോ പോലെ പെരുമാറാന് അനുവദിക്കുകയും തങ്ങളാവശ്യപ്പെട്ടത് പോലെ ചെയ്യാത്തതിന് ശകാരിക്കാതിരിക്കുകയും ചെയ്യുന്നതാണ് ഉചിതം.



Click it and Unblock the Notifications
