Latest Updates
-
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം!
മുപ്പതുകളില്‍ എല്ലാ സ്ത്രീകളും ഇങ്ങനെയാണോ?
പ്രായത്തെ നമുക്കൊരിക്കലും പിടിച്ചു നിര്‍ത്താന്‍ കഴിയില്ല. പ്രായവും സമയവും അതിന്റെ ഗതിയനുസരിച്ച് പോയിക്കൊണ്ടേ ഇരിക്കും. എന്നാല്‍ ഓരോ പ്രായത്തിലും നമുക്ക് ഓരോ തോന്നലാണ്. അഞ്ച് വയസ്സിലെ തോന്നലായിരിക്കില്ല, 15 വയസ്സില്‍ ഇതായിരിക്കില്ല മുപ്പതിലും അറുപതിലും. എന്നാല്‍ ഓരോ പ്രായത്തിലും നമ്മളാഗ്രഹിക്കുന്ന ചിലതുണ്ട്. പ്രത്യേകിച്ച് സ്ത്രീകള്‍. ഇവര്‍ ഒരിക്കലും ചെയ്യരുതാത്തത്....
സ്ത്രീകളാണ് പ്രായത്തെക്കുറിച്ച് കൂടുതല്‍ ബോധവതികളാകുന്നത്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്കാണ് അല്പം ഉത്തരവാദിത്വ ബോധം കൂടുതലുള്ളതും. അതുകൊണ്ടു തന്നെ ആഗ്രഹങ്ങളുടേയും ആവശ്യങ്ങളുടേയും കാര്യത്തില്‍ ഇവര്‍ അല്പം വ്യത്യസ്തരാകും.
നിങ്ങളുടെ ഭാര്യ കാമുകി പെങ്ങള് ഇവരിലാരെങ്കിലും മുപ്പതിലാണോ, എങ്കില്‍ എന്തൊക്കെയായിരിക്കും ഈ സമയം അവരുടെ ആഗ്രഹങ്ങള്‍ എന്നു നോക്കാം.

സ്വന്തമായ ഇടം
ജീവിതത്തിലും കുടുംബത്തിലും സ്വന്തമായ ഇടം ആഗ്രഹിക്കുന്നവരാണ് ഈ പ്രായത്തില്‍ സ്ത്രീകള്‍. ഇത് പലപ്പോഴും തുറന്നു പറയാന്‍ കഴിയാത്ത സാഹചര്യമായിരിക്കും.

ഇമോഷനുകളെ നിയന്ത്രിക്കുന്നു
ഇമോഷനുകളെ നിയന്ത്രിക്കുന്നതിന് ഈ പ്രായത്തില്‍ സ്ത്രീകള്‍ക്ക് പ്രത്യേക കഴിവാണ്. അത് സങ്കടമായാലും സന്തോഷമായാലും എന്തിനേയും അതിരുവിടാതെ നിയന്ത്രിച്ചു കൊണ്ടു പോകാന്‍ സ്ത്രീകള്‍ക്ക് പ്രത്യേക കഴിവുണ്ടാകും ഈ പ്രായത്തില്‍.

ഗോസ്സിപ്പെന്ന ശീലത്തോട് വിട
ഗോസ്സിപ്പ് പറയാതിരിക്കുന്നവരായിരിക്കും ഈ പ്രായത്തില്‍ സ്ത്രീകള്‍. ഒരിക്കലും മറ്റുള്ളവരെ ശല്യം ചെയ്യണമെന്നോ അവരെ ഗോസ്സിപ്പിലൂടെ തരം താഴ്ത്തണമെന്നോ ഇവര്‍ ആഗ്രഹിക്കില്ല.

ശ്രദ്ധയാകര്ഷിക്കപ്പെടണ്ട..
മറ്റുള്ളവര്‍ തങ്ങളെ ശ്രദ്ധിക്കണമെന്ന ആവശ്യം ഇവര്‍ക്കുണ്ടാകില്ല. തങ്ങള്‍ ആരുടേയും ശ്രദ്ധാ കേന്ദ്രമാകേണ്ടെന്നതായിരിക്കും ഇവരുടെ ആഗ്രഹം.

ബന്ധങ്ങള്‍ക്ക് പ്രാധാന്യം
ഭാര്യയാണെങ്കിലും കാമുകിയാണെങ്കിലും പെങ്ങളാണെങ്കിലും ബന്ധങ്ങള്‍ക്ക് അര്‍ഹിക്കുന്നതില്‍ കൂടുതല്‍ വില കൊടുക്കുന്ന പ്രായമായിരിക്കും ഇത്. ഉത്തരവാദിത്വങ്ങള്‍ കൂടുമ്പോള്‍ അത് ഇവരിലുണ്ടാക്കുന്ന മാറ്റമാണിത്.

ആഗ്രഹങ്ങളും സ്വപ്നങ്ങളും
ഈ പ്രായത്തിലുള്ള ആഗ്രഹങ്ങള്‍ക്ക് അതിരുണ്ടാവില്ല. ജീവിതത്തില്‍ എന്തെങ്കിലുമായി തീരണമെന്ന ആഗ്രഹം ഇവരില്‍ ഈ പ്രായത്തില്‍ ശക്തമാകും. അതിനു വേണ്ടി അതികഠിനമായി അധ്വാനിക്കാനുള്ള മനസ്സും ഈ പ്രായത്തിന്റെ പ്രത്യേകതയാണ്.

വിവേചനബുദ്ധി
നല്ലതേത് ചീത്തയേത് എന്ന് തിരിച്ചറിയാനുള്ള വിവേചന ബുദ്ധിയുടെ കാര്യത്തില്‍ ഈ പ്രായത്തിലുള്ള സ്ത്രീകള്‍ മറ്റുള്ളവരെ അപേക്ഷിച്ച് മുന്പിലായിരിക്കും.

നല്ല ആശയവിനിമയം
ആശയവിനിമയം നടത്തുന്ന കാര്യത്തില്‍ ഇവര്‍ മുന്പിലായിരിക്കും. ആത്മവിശ്വാസത്തോടുകൂടിയുള്ള നീക്കമായിരിക്കും ഇവരുടേത്.



Click it and Unblock the Notifications
